Timely news thodupuzha

കത്തികരിഞ്ഞ സ്വര്‍ണമാല, മോതിരം, ചെരുപ്പ്: രഞ്ജിതയുടെ ഓർമ്മകൾ ബന്ധുക്കൾക്ക് കൈമാറി

പത്തനംതിട്ട: അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളികളുടെ നോവായിരുന്നു രഞ്ജിത. ജീവിച്ചു തുടങ്ങും മുന്നേ വിമാന അപകടത്തിന്റെ രൂപത്തിൽ രഞ്ജിത വിടപറയുകയായിരുന്നു.

ഇപ്പോഴിതാ രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതര്‍ കൈമാറി. രഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്തു നിന്നു കിട്ടിയ വസ്തുക്കളാണ് ബന്ധുക്കൾക്ക് കൈമാറിയത്.

സീറ്റിനടുത്ത് നിന്ന് സ്വര്‍ണമാല, മോതിരം. വസ്ത്രത്തിന്റെ കത്താത്ത ഭാഗം, ചെരിപ്പ് എന്നിവയാണ് കിട്ടിയത്. 90 ശതമാനവും കരിഞ്ഞുരുകിയ നിലയിലാണ് സ്വർണമാല. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവ ഇവ ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹത്തിനൊപ്പമാണ് പെട്ടിയും വീട്ടിലേക്കെത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *