Timely news thodupuzha

ചാവേർ സ്ഫോടനമുണ്ടായ പള്ളിയും ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലും എത്തി സന്ദർശിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ

ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഗ്രീക്ക് ഓർത്തഡോൿസ് സഭയുടെ മാർ ഏലിയാസ് പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലും, സ്ഫോടനം നടന്ന പള്ളിയിലും ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ സന്ദർശിച്ചു.

ഗ്രീക്ക് ഓർത്തഡോക്‌സ് തലവൻ ആബൂൻ മോർ യുഹാനോൻ പത്താമൻ പാത്രിയർക്കീസ് ബാവാ, മൽക്കായ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആബൂൻ മോർ യൗസേഫ് അബ്സി പാത്രിയർക്കീസ് ബാവ എന്നിവരോടൊപ്പമായിരുന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനം.

Leave a Comment

Your email address will not be published. Required fields are marked *