Timely news thodupuzha

ഇടുക്കിയിൽ കലിങ്ക് ഇടിഞ്ഞുതാണ് ഗർത്തം രൂപപ്പെട്ടത് വാഹന യാത്രികർക്ക് അപകടഭീക്ഷണി ആകുന്നു

ഇടുക്കി: ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കഞ്ഞിക്കുഴിക്ക് സമീപം ആണ് കലിങ്ക് ഇടിഞ്ഞ് താണ് ഗർത്തം രൂപപ്പെട്ടത്.

വാഹനയാത്രികർക്ക് ഗർത്തം രൂപപ്പെട്ടതിന്റെ തൊട്ട് അടുത്ത് എത്തിയാൽ മാത്രമേ ഇത് കാണാൻ സാദിക്കൂ എന്നതും അപകട ദീക്ഷണിക്ക് കാരണമാകുന്നു.

കലിങ്ക് ഇടിഞ്ഞതാണ ഭാഗത്ത് അപകട മുന്നറിയിന്ന് ബോഡ് സ്ഥാപിക്കാൻ പോലും പി.ഡബ്ല്യൂ.ഡി അധികാരികൾക്ക് സാദിച്ചിട്ടില്ല.
പ്രദേശവാസികൾ കുത്തി നാട്ടിയ രണ്ട് കമ്പ് കഷണങ്ങൾ മാത്രമാണ് അപകട മുന്നറിയിപ്പായി ഇപ്പോൾ ഉള്ളത്.

തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെ ഉള്ള റോഡ് അടുത്ത നാളിൽ പുതുക്കി പണിതപ്പോൾ 40 വർഷം മുമ്പ് നിർമ്മിച്ച കലിങ്ക് സംരക്ഷണ ഭിത്തി ബലപ്പെടുത്താത്തത് ആണ് ഗർത്തം രൂപപ്പെടുവാൻ കാരണം. ദിനംപ്രതി നൂറ് കണക്കിന് ഭാരവാഹനകൾ കടന്നുപോകുന്ന സംസ്ഥാന പാതയിലെ ഗർത്തം രൂപപ്പെട്ട ഭാഗം അടിയന്തരമായ് പുനർ നിർമ്മിക്കണം എന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *