Timely news thodupuzha

റൈഡ് വിത്ത് ഷാജഹാനോടൊപ്പം തൊടുപുഴ വെങ്ങല്ലൂർ ടി.എം യു.പി സ്കൂളിലെ കുട്ടികളും

വെങ്ങല്ലൂർ: ലഹരിക്ക് എതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന ഷാജഹാന്‍ നയിക്കുന്ന സൈക്കിൾ യാത്ര വെങ്ങല്ലൂർ സ്കൂളില്‍ എത്തിച്ചേർന്നു. ലഹരിക്കെതിരെ അദ്ദേഹം കുട്ടികൾക്ക് ബോധവൽക്കരണം നൽകി. 2025 മെയ് 31ന് കൊല്ലം സ്റ്റേഷനിൽ നിന്നും വിരമിച്ച ഇദ്ദേഹം, 2025 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി ലഹരിക്കെതിരെ ബോധവൽക്കരണം നൽകുന്നു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സ്വപ്ന.എം.ആർ , ശ്രീ ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. വായനാദിനത്തോടനുബന്ധിച്ച് താൻ വായിച്ച് പുസ്തകത്തെ പരിചയപ്പെടുത്തിയ കുമാരി. ഗായത്രിക്ക് ശ്രീ. ഷാജഹാൻ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. സി എച്ച്.അഫ്സൽ കൃതജ്ഞത അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *