തൊടുപുഴ: ജനാധിപത്യ ധ്വംസനവും, മൗലികാവകാശങ്ങൾ റദ്ധാക്കലിനും ഇടയായ അടിയന്തിരാവസ്ഥക്കെതിരെ നടന്ന ശക്തമായ പോരാട്ടത്തെ ഇന്ത്യയിലെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് സമര സേനാനികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് മുൻ എം.എൽ.എ പി.സി ജോർജ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവിശ്യപ്പെട്ടു.എച്ച്.ആർ.ഡി.എസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗത സംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷനായി. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നവരെ ചടങ്ങിൽ ആദരിച്ചു. അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. ജനറൽ കൺവീനർ ബിജു കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി.ബാബു, കൈതപ്രം വാസുദേവൻ നമ്പൂതിരി, ബിഷപ്പ് ഡോ.മാത്യൂസ് മാർ തിയോഫിലോസ് കുന്നമ്പള്ളിൽ, അഡ്വ.കെ.എം.സന്തോഷ് കുമാർ, പി.എം.വേലായുധൻ, ഷമീർ മുഹമ്മദ്, കെ.ജി.വേണുഗോപാൽ, ‘ പി.നാരായണൻ, ആശാ ലോറൻസ്, രാഹുൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കവിയരങ്ങും, ഗാനമേളയും നടന്നു.






