Timely news thodupuzha

logo

വഴിത്തല ശാന്തിഗിരി കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

തൊടുപുഴ: ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസസ് വഴിത്തലയും പാലക്കുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി ശാന്തിഗിരി കോളേജിൽ വച്ച്, പുതിയ സംരംഭകരെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശാന്തിഗിരി കോളേജിൽ വച്ച് നടന്ന പരിപാടിയിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അധ്യാപകനായ ജോയ്സ് ജോൺ സ്വാഗതപ്രസംഗം നടത്തി. യൂറോ ടെക് മരിയൻ അക്കാദമിയിലെ മാസ്റ്റർ ഷെഫ് ആയ ജോഷി പി വർഗീസിന്റെ നേതൃത്വത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.

പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും യുവ സംരംഭകരും വിദ്യാർത്ഥികളും പങ്കെടുത്തു. മില്ലറ്റ് ഉപയോഗിച്ചു കൊണ്ട് ശരീരത്തിന് ഹാനികരം അല്ലാത്ത ആറോളം വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പ്രാവീണ്യം നൽകി. ശാന്തിഗിരി കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ഷിന്റോ ജോസഫ് സി എം ഐ ഉദ്ഘാടനം ചെയ്തു വിഭവങ്ങൾ രുചിച്ചുനോക്കുകയ്യും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *