കഞ്ഞിക്കുഴി: വഴിയിൽ കിടന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി സുഹൃത്തുക്കൾ മാതൃകയായി. കഞ്ഞിക്കുഴി മിൽമയിൽ ജോലി ചെയ്യുന്ന ഷിബു മേക്കുന്നേലിനും സുഹൃത്തുക്കൾക്കും ടൗണിൽ കിടന്ന് കിട്ടിയ സ്വർണ്ണമാല കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി മാല കിട്ടിയ വിവരം അറിയിച്ച് ഉടമ സൗമ്യക്ക് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ റെജിയുടെ സാന്നിദ്ധ്യത്തിൽ മാല തിരികെ നൽകി.
വഴിയിൽ കിടന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി സുഹൃത്തുക്കൾ






