ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു
അവധാനപൂർവ്വമായ ജീവിതരീതികൊണ്ടളള പ്രയോജനങ്ങൾ
വിശ്രമവും ശാന്തതയും
ആത്യന്തികമായി, നാമെല്ലാവരും ഒരു ഇടവേള എടുത്ത് ശ്വസിക്കേണ്ടതുണ്ട്. പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ, നടത്തം, പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനുള്ള സമയം എന്നിവയെല്ലാം പ്രായഭേദമന്യേ എല്ലാവരിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. മുതിർന്നവർ ആത്മനിഷ്ഠത ധ്യാനം പരിശീലിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിക്കും. ഇത് കുറിപ്പട മരുന്നുകളിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല. പ്രായമായവരെ വിശ്രമിക്കാനും ചിന്തകൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാനും വ്യക്തമായ കാഴ്ചപ്പാട് നിലനിർത്താനും ധ്യാനം സഹായിക്കുന്നു. നിശ്ചലമായി ഇരിക്കാനും ധ്യാനിക്കാനും ദിവസത്തിൽ രണ്ട് പ്രാവശ്യം ഇരുപത് മിനിറ്റ് ചെലവഴിക്കുന്നത് നമ്മളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. മികച്ച ശ്രദ്ധ, മെച്ചപ്പെട്ട ശാന്തത, കുറഞ്ഞ മാനസികവും ശാരീരികവുമായ സമ്മർദ്ദം, മെച്ചപ്പെട്ട ഉറക്കം എന്നിങ്ങനെ സാധ്യമായ അനവധി ഫലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതുവഴി നാം കൂടുതൽ സന്തോഷവാന്മാരും മാനസികമായി ഉണർവ്വുളളവരുമാകും. യഥാർത്ഥ സന്തോഷവും ക്ഷേമവും സമാധാനവും ഉണ്ടാകേണ്ടത് നമ്മുടെ ഉള്ളിൽ നിന്നു തന്നെയാണെതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പരമോന്നതമായ തിരിച്ചറിവ്.
ശ്രദ്ധാപൂർവ്വമായ ധ്യാനം ഉത്കണ്ഠ കുറയ്ക്കുന്നു
മുതിർന്നവരിൽ പോതുവേ കാണപ്പെടുന്ന ഭയം (പ്രത്യേകിച്ച് രോഗം, ഏകാന്തത, മരണം) പോലെയുള്ളവയെക്കുറിച്ചുളള ഉത്കണ്ഠ അസ്വസ്ഥ ഉളവാക്കുന്ന വികാരങ്ങളാണ്. ഒരു പരിധി കഴിഞ്ഞാൽ ഇതൊരു രോഗമായി മാറും. ഇതു സൗമ്യമോ കഠിനമോ ആകാം. ഓരോരുത്തർക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഉത്കണ്ഠ അനുഭവപ്പെടും. ഉദാഹരണത്തിന്, ഒരു പരീക്ഷയിൽ ഇരിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഒരു മെഡിക്കൽ ടെസ്റ്റ് അല്ലെങ്കിൽ ജോലിക്ക് അഭിമുഖം നടത്തുന്നതിനെക്കുറിച്ചോ നമുക്ക് ആശങ്കയും ഉത്കണ്ഠയും തോന്നിയേക്കാം. ഇത്തരം സന്ദർഭങ്ങൾ സ്വാഭാവികമായിരിക്കും. പ്രായമാകുന്തോറും നമ്മുടെ ആശങ്കകൾ നിയന്ത്രിക്കാൻ പ്രയാസമാണ്. പ്രായമായവരുടെ ഉത്കണ്ഠ നിറഞ്ഞ വികാരങ്ങൾ കൂടുതലും സ്ഥിരതയുള്ളതും പലപ്പോഴും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഉത്കണ്ഠ മനസ്സിനെയും ശരീരത്തെയും എന്നും ഒരുപോലെ ദുർബലപ്പെടുത്തും. ശ്രദ്ധാപൂർവമായ ജീവിതം നമ്മുടെ ഉത്കണ്ഠകളെ ഗണ്യമായ തോതിൽ കുറയ്ക്കുവാനും നിയന്ത്രിക്കുവാനും നമ്മെ പ്രാപ്തരാക്കും.
മുൻവിധികൾ അകറ്റാൻ സഹായിക്കും
വിവേചനാധികാരമുള്ള ഒരു വ്യക്തി വിമർശനാത്മകമായി ചിന്തിക്കുകയും സംസാരിക്കുകയും അല്ലെങ്കിൽ പെരുമാറുകയും ചെയ്യുന്ന ആളായിരിക്കും. യുക്തിയുക്തമായി ചിന്തിക്കാതെ മറ്റൊരു വ്യക്തിയെ, ഒരു കൂട്ടം ആളുകളെ, ആശയത്തെ അല്ലെങ്കിൽ സാഹചര്യത്തെ നാം വിമർശനാത്മകമായി കുറ്റപ്പെടുത്തുകയും കുറ്റം കണ്ടെത്തുകയും ചെയ്യുന്നതിനെയാണ് മുൻവിധി എന്നു പറയുന്നത്. ഈ സ്വഭാവം തികച്ചും അനുചിതവും അപല്ക്കരവുമാണ്. ഓരോ വ്യക്തിയെയും ആശയത്തെയും വിശ്വാസത്തെയും അപലപിക്കാതെ, വിധിക്കാതെ പാരമാർത്ഥികമായി കാണാനും ഉൾക്കാഴ്ചയുള്ളവരുമായിരിക്കാനും ആത്മനിഷ്ഠത ജീവിതരീതി നമ്മെ സഹായിക്കും. നമ്മിലെ ആന്തരിക ന്യായാധിപൻ വിവേചനാധികാരമുളള, സന്തുലിതമായി ചിന്തിക്കുന്നയാള് ആയിരുന്നാൽ നമുക്ക് വാർദ്ധക്യത്തിൽ കൂടുതൽ ശാന്തിയും സമാധാനവും ലഭിക്കും.
അവധാപൂർവ്വമായ ജീവിതം വിഷാദരോഗത്തെ തടയും
വിഷാദരോഗത്തിന് സാധ്യതയുള്ള ആളുകൾ തങ്ങളെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകളും വികാരങ്ങളും വിശ്വാസങ്ങളും അകറ്റാൻ ശ്രദ്ധാപൂർവമായ ധ്യാനത്തിന് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. വിഷാദരോഗത്തിലേക്ക് എളുപ്പത്തിൽ വഴുതിപ്പോകാതിരിക്കാനും അങ്ങനെ സംഭവിച്ചാൽ ഉടനടി തിരിച്ചറിയാനും സമചിത്തതയോടെയും അനുകമ്പയോടെയും അതിനോട് പ്രതികരിക്കാനും ഈ ധ്യാനത്തിലൂടെ ഒരാൾക്ക് സാധിക്കും. മരുന്നുകളുടെ സഹായം ഇല്ലാതെ ഫലപ്രദമായി വിഷാദരോഗം തടയാൻ സഹായിച്ചതായി പ്രൊഫസർ കുയ്കെൻ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ശരീര സംതൃപ്തിയും സന്തോഷവും വർദ്ധിപ്പിക്കും
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കിടയിലെ സങ്കടത്തിന്റെ പ്രധാന കാരണം അവരുടെ ശരീരത്തക്കുറിച്ചുളള അസംതൃപ്തിയാണ്. പ്രായം കൂടുന്തോറും ഈ ദുഃഖം കൂടി വരാനാണ് സാധ്യത. ഗവേഷകരായ എല്ലെൻ ആർ ആൽബർട്ട്സൺ, ക്രിസ്റ്റിൻ ഡി നെഫ്, എന്നിവർ നടത്തിയ ഒരു പഠനത്തിൽ, ശരീരത്തിന്റെ അതൃപ്തി, ശരീരലജ്ജ, രൂപഭാവത്തെ അടിസ്ഥാനമാക്കിയുള്ള അപകർഷതാബോധം എന്നിവയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി കണ്ടെത്തി. കൂടാതെ അനുകമ്പയോടെ സ്വശരീരത്തെ അഭിനന്ദിക്കുന്നതിനും അംഗീകരിക്കുന്നതിനും സാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
അവനധാപൂർവ്വമായ ധ്യാനം സ്വാനുഭവ ബോധം മെച്ചപ്പെടുത്തും
ഗവേഷകരുടെ കണ്ടെത്തെലുകൾ അനുസരിച്ച് ശ്രദ്ധാപൂർവ്വമായ ധ്യാന പരിശീലനം നമ്മിലെ വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്തും. ധ്യാന പരിശീലനം മാത്രം നമ്മുടെ മനസ്സികമായ ഉന്മേഷക്കറവും ഉത്കണ്ഠയും കുറയ്ക്കുമെന്നും ബൗദ്ധികമായ ധാരണാശക്തി വർദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കൂടാതെ, ഹ്രസ്വമായ ധ്യാന പരിശീലനത്തിൽ പോലും പങ്കെടുക്കുന്നവരുടെ ദൃശ്യ-സ്ഥാനിക പ്രക്രിയ, നൈരന്തര്യ ഓർമ്മ, എക്സിക്യൂട്ടീവ് പ്രവർത്തനം എന്നിവ ഗണ്യമായി മെച്ചപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.
അവധാപൂർവ്വമായ ധ്യാനം മസ്തിഷ്ക അശ്രദ്ധ കുറയ്ക്കാൻ സഹായിക്കും
ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് മസ്തിഷ്ക കോശങ്ങൾ പ്രത്യേക ആവൃതികളും (cortex) തരംഗങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. ആൽഫാ റിഥം ഉപയോഗിച്ചാണ് ഒരോ ആവൃതിയിലും തലച്ചോറിന്റെ പുറം പാളികൾ സ്പർശനം, കാഴ്ച, ശബ്ദം എന്നിവ പ്രക്രിയ ചെയ്യുന്നത്. ധ്യാനം വഴി ഈ കോശങ്ങൾ പ്രത്യേകിച്ചു സജീവമാകുകയും അപ്രസക്തവും സംഭ്രമമുണ്ടാക്കുകയും ചെയ്യുന്ന സംവേദനങ്ങളെ തിരിച്ചറിയുവാനും മസ്തിഷ്ക മേഖലകൾക്കിടയിലുള്ള സംവേദിദ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു.
ആയുസ്സ് വർദ്ധിപ്പിക്കും
ജേണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയി, ആയുർദൈർഘ്യവും മനഃസാന്നിധ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനമനുസരിച്ച് ശ്രദ്ധധിഷ്ഠതധ്യാനം അഭ്യസിക്കുന്നവരുടെ മരണനിരക്ക് വളരെ കുറവാണെന്ന് കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പഠനത്തിൽ നിന്നുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നത് കോശീയ വയോവൃദ്ധിയി (cellular ageing) ധ്യാനം വഴി മെച്ചപ്പെടുന്നതുകൊണ്ട് ധ്യാനിക്കുന്ന മുതിർന്നവർക്ക് ആരോഗ്യകരമായ ദീർഘായുസ്സ് ഉണ്ടാകുന്നു എന്നാണ്.
ഏകാന്തതയെ മനഃപൂർവ്വം ഒഴിവാക്കാം
സാമൂഹികമായ ഒറ്റപ്പെടൽ മുതിർന്നവരിൽ വിഷാദരോഗത്തിനും മറ്റ് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അവധാനപൂർവ്വ ധ്യാനം ഒരു കൂട്ടായ പരിശീലനമാക്കിയാൽ മുതിർന്നവർ, കുടുംബ പരിചരണം നൽകുന്നവർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി ഇടയ്ക്കിടെ ഒത്തുചേരാനുള്ള അവസരമാണ്. ധ്യാനിക്കാനായുളള കൂടിച്ചേരൽ വാർദ്ധക്യത്തിലെത്തിയവർക്ക് ഏകാന്തത ഒഴിവാക്കാനുള്ള നല്ല അവസരമാണ്. രണ്ടാമതായി, വിരസതയോ, ഏകാന്തതയോ അനുഭവപ്പെടുമ്പോൾ ഈ ധ്യാന രീതി അഭ്യസിച്ചാൽ വ്യക്തിപരമായ നമ്മുടെ ഏകാന്തതയെ നമുക്ക് മാറ്റാൻ കഴിയും.
ശ്രദ്ധാപൂർവ്വമായ ധ്യാനം ബുദ്ധിനാശത്തിൻ്റെ (dementia) പുരോഗതിയെ മന്ദഗതിയിലാക്കും
ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററിൽ നടത്തിയ ഒരു പഠനമനുസരിച്ച് ശ്രദ്ധധിഷ്ഠതധ്യാനം ബുദ്ധിനാശത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമായ മറവിരോഗത്തിന്റെ(Alzheimer’s disease) പുരോഗതിയെ മന്ദഗതിയിലാക്കാൻ ശ്വസന വ്യായാമങ്ങളും സമാനമായ ധ്യാന പരിശീലനങ്ങൾക്കും കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. ബുദ്ധിനാശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ സമ്മർദ്ദം കൂടുതൽ വഷളാക്കും എന്നതിനാൽ, ഈ കണ്ടെത്തലുകളുടെ കാരണം അവധാനപൂർവ്വ ജീവിതം മൂലം നാഡീകോശങ്ങൾ ലഭിക്കുന്ന വിശ്രമവും ആയാസത്തിൽ നിന്നുളള ആശ്വാസവും ആയിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് തായ്‌ലൻഡിൽ നടത്തിയ ഒരു പഠനത്തിൽ സ്ഥിരമായി നടക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന മുതിർന്നവർ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. ഇത് ബുദ്ധിനാശം ബാധിച്ചവർക്കും പ്രയോജനകരമാണ് ഗവേഷണത്തിൽ സ്ഥിരീകരിച്ചു.
തുടരും…..






