Timely news thodupuzha

വ്യാപാര തീരുവ; ട്രംപ് അയയുന്നതായി സൂചന

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര തീരുവ വിഷയത്തിൽ ട്രംപ് അയയുന്നതായി സൂചന. ഉടൻ തന്നെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻറെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇത്തര്യം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കാനായി ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും വരും ആഴ്ചകളിൽ തൻറെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും ട്രംപ് കുറിച്ചു.

അതേസമയം, ട്രംപിൻറെ കുറിപ്പിന് പിന്നാലെ പോസ്റ്റുമായി മോദിയും രംഗത്തെത്തി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് സഹകരണത്തിൻറെ അനന്തമായ സാധ്യതകൾ തുറക്കാൻ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്.

ഈ ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളുടെയും അംഗങ്ങൾ ശ്രമിക്കുകയാണ്. പ്രസിഡൻറ് ട്രംപുമായി സംസാരിക്കുന്നതിനായി ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുരാജ്യത്തെയും ജനങ്ങളുടെ ശോഭനവും കൂടുതൽ മംഗളകരവുമായ ഭാവിക്കു വേണ്ടി നാം യോജിച്ച് പ്രവർത്തിക്കുമെന്നും മോദി കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *