Timely news thodupuzha

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മുൻപ് ഇതേ കേസിൽ ഏഴ് പ്രതികൾക്ക് സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻറെ പേരിൽ 2000 വ്യാജ തിരിച്ചറിയൽകാർഡ് നിർമിച്ചെന്നായിരുന്നു കേസ്. വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *