കോതമംഗലം: കോതമഗലം രൂപത വൈദീകൻ ഫാദർ ഫ്രാൻസിസ് അത്തിക്കൽ നിര്യാതനായി. 81 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ 25ന് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കരിമണ്ണൂർ സെൻ്റ് മേരീസ് പള്ളിയിൽ. ഭൗതീക ശരീരം ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെ കരിമണ്ണൂർ പള്ളിയുടെ പാരിഷ് ഹാളിലും തുടർന്ന് സഹോദരൻ ജോസിൻ്റെ ഭവനത്തിലും പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും. 11 മണി മുതൽ രണ്ട് മണി വരെ കരിമണ്ണൂർ ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. 1971ൽ പൗരോഹിത്യം സ്വീകരിച്ചു. നെടുങ്കണ്ടം, തൂക്കുപാലം, നാഗപ്പുഴ, ആരക്കുഴ, മുക്കുടം, ശാന്തിഗ്രാം, തൊവരയാർ, എഴുകുംവയൽ, തോക്കുപാറ, കടവൂർ, തോപ്രാംകുടി കനകക്കുന്ന്, തങ്കമണി, ഇടുക്കി, കുറുപ്പുംപടി, ചിറ്റൂർ, കീരംപാറ എന്നിവടങ്ങളിൽ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കരിമണ്ണൂർ അത്തിക്കൽ ഉലഹന്നൻ – പ്രിജീറ്റ് ദമ്പതികളുടെ മകനാണ്. നിർമ്മല സിസ്റ്റേഴ്സിലുള്ള സിസ്റ്റർ ഡെയിസി, കോതമംഗലം രൂപതയിലെ ഫാദർ പയസ് അത്തിക്കൽ, മുവാറ്റുപുഴ എഫ്.സി.സിയിലുള്ള സിസ്റ്റർ ട്രീസ ജോസ്, മേരി മക്കോളിൽ, മാത്യു, ഇമ്മാനുവൽ, ജോസ് എന്നിവർ സഹോദരങ്ങളാണ്.
കോതമഗലം രൂപത വൈദീകൻ ഫാദർ ഫ്രാൻസിസ് അത്തിക്കൽ നിര്യാതനായി






