Timely news thodupuzha

തമിഴ്നാട്ടിൽ തെർമൽ പ്ലാൻ്റ് തകർന്ന് വീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ എന്നൂരിൽ നിർമാണത്തിലിരിക്കുന്ന തെർമൽ പ്ലാൻ്റ് തകർന്ന് വീണു ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പത്തോളം പേർക്ക് അപകടത്തിൽ പരുക്കേറ്റും. ഒരാളുടെ പരുക്ക് ഗുരുതരമാണ്. നിർമാണ പ്രവർത്തനത്തിനിടെ പവർ‌ യൂണിറ്റിൻറെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു. ഏകദേശം 30 അടി ഉയരത്തിലുളള പ്ലാൻ്റാണ് വീണത്. നിലവിൽ പ്ലാൻറിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ പ്ലാൻറിനുളളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *