Timely news thodupuzha

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം: വി.ഡി സതീശൻ

അടിമാലി: ഇടുക്കിയിലെ ജനങ്ങൾ ഭൂപ്രശ്നങ്ങളും, കിരാത നിയമങ്ങളും മൂലം അരക്ഷിതരാണെന്നും, അവരുടെ സങ്കടങ്ങളിൽ നിന്നും ഉടലെടുത്ത വികാരമാണ് ഇടുക്കിയിലെ കർഷക പോരാട്ടങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അടിമാലിയിൽ നടന്ന കർഷകകോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രതിനിധികളുടെ നിർദ്ദേശങ്ങൾ കേട്ട ശേഷം പ്രസംഗിക്കവേ യു.ഡി.എഫ് സംസ്ഥാന തലത്തിൽ കർഷകരുടെ സങ്കടങ്ങളും, ദുരിതങ്ങളും കേൾക്കാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇടതുമുന്നണി സർക്കാർ ഭൂപ്രശ്നങ്ങളിൽ കോടതികളിൽ വിത്യസ്ത നിലപാടുകൾ സ്വീകരിച്ചതാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടികൾക്ക് കാരണം.ദേശീയപാത 85-ൻ്റെ വികസനത്തിലും ഹൈക്കോടതിയിൽ ജനതെക്കെതിരായി നിർമ്മാണം തടസ്സപ്പെടുത്താൻ 14.5 കിലോമീറ്റർ വനമാണെന്ന സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്.ഭൂപതിവ് ചട്ടഭേദഗതിയിലൂടെ ജനങ്ങളുടെ പോക്കറ്റടിയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഫീസ് പിരിക്കാതെ, നടപടിക്രമം ലളിതമാക്കി, ഭാവിയിൽ ഒരു നിർമ്മാണങ്ങൾക്കും തടസ്സമുണ്ടാകാത്ത രീതിയിൽ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.

കുറെ ഉദ്യോഗസ്ഥരും, അതിന് കൂട്ടുനിൽക്കുന്ന മന്ത്രിമാരുമാണ് കാടൻ നിയമങ്ങളിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നതെന്നും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും വരെ കൂടെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

വാക്കാണ് ഏറ്റവും വലുതെന്നും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും എന്നുള്ളത് കോൺക്ലേവിന് നൽകുന്ന ഉറപ്പാണെന്നും സതീശൻ പറഞ്ഞു.വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കെ.ആർ.വിനോദ് ,ഫാ: ജിൻസ് കാരക്കാട്ട്, കോഴിമല രാജാവ് രാമൻ രാജമന്നാൻ, ഫാ:എൽദോസ് പുളിഞ്ചോട്ടിൽ, കെ.എസ്.അനിൽകുമാർ, അഡ്വ: നൈജൂ രവീന്ദ്രനാഥ്, നൗഫൽ ബാഫക്കി, ഫാ.ടി.എസ്.ബി ജോയ്, റസാക്ക് ചൂരവേലിൽ, ജയിംസ് കരിമല, കെ.കെ.രാജൻ, പി.ആർ.സന്തോഷ്, ഫാ: ജോസ് മംഗലത്ത്, രാമയ്യ , സത്യൻ, മാത്യു ജോസ്, പി.എം.ബേബി, പ്രൊഫ: ജോസുകൂട്ടി.ജെ.ഒഴുകയിൽ, സത്യൻ ജോർജ് എന്നിവർ ആ മേഖലകളിലെ ആശങ്കൾ പ്രതിപക്ഷ നേതാവുമായി പങ്ക് വെച്ചു.

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.മോഡറേറ്ററായിരുന്നു. ഡി.സി.സി പ്രസിഡൻ്റ് സി.പി.മാത്യം കോൺക്ലേവിൽ നന്ദി പ്രകാശിപ്പിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എസ്. അശോകൻ, മുൻ എം.എൽ.എമാരായ അഡ്വ: ഇ.എം.ആഗസ്തി, എ.കെ.മണി, മുൻ ഡി.സി.സി പ്രസിഡൻ്റുമാരായ റോയി.കെ.പൗലോസ്, അഡ്വ: ജോയി തോമസ്, അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ ,കെ.പി.സി.സി ഭാരവാഹികളായ എം.എൻ.ഗോപി, തോമസ് രാജൻ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, പ്രൊഫ: എം.ജെ.ജേക്കബ്, എ.പി.ഉസ്മാൻ ,നിഷ സോമൻ, പി.വി.സ്ക്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, ജോർജ് തോമസ്, ടി.എസ്.സിദ്ദിക്ക്, പി.ആർ.സലിംകുമാർ, കെ.ഐ.ജീസ്സസ്, പി.എ.സജി, കെ.എസ്.സിയാദ്, കെ.എ.കുര്യൻ, പി.സി.ജയൻ എന്നിവർ കോൺക്ലേവിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *