കട്ടപ്പന: ഗാസയിലെ വംശഹത്യക്കെതിരായും, പൊരുതുന്ന പലസ്തീൻ ജനതക്ക് സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ടും അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു.
മാനിഷാദ എന്ന പേരിൽ കട്ടപ്പന ഗാന്ധിസ്‌ക്വയറിൽ നടന്ന പരിപാടി കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉൽഘാടനം ചെയ്തു. എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഐക്യദാർഢ്യ സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡണ്ട് അഡ്വ:അനീഷ് ജോർജ്,കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി,സിബി പാറപ്പായി,ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ,,ബിജു പൊന്നോലി, ജോസ് ആനക്കല്ലിൽ, ജെസി ബെന്നി, പി എസ് മേരിദാസൻ, ഷമേജ് കെ ജോർജ്, ബീനാ ജോബി തുടങ്ങിയവർ പങ്കെടുത്തു.






