തൊടുപുഴ: ചട്ടഭേദഗതികളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഭേഗതി നിർദ്ദേശങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. പുതിയ നിർമ്മാണ അനുമതി നിഷേധിയ്ക്കുകയും കെട്ടിടം നിർമ്മിച്ചവരെ കുറ്റക്കാരാക്കി ചാപ്പ ചുമത്തുകയുമാണ് സർക്കാർ. കുറ്റവിമുക്തി ലഭിയ്ക്കണമെ ങ്കിൽ ഭീമമായ ഫീസ് പിഴയായി നൽകിയാൽ ക്രമവൽക്കരിക്കാമെന്ന നടപടി പുനർ പരിശോധിക്കണം.
നിയമ കുരുക്ക് ഉണ്ടാക്കി സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ നടത്തുന്ന സമരങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന് അതി തമായി സഹകരിക്കണമെന്നും വേണ്ടി വന്നാൽ കോടതിയെ സമീപിമെന്നും അവർ പറഞ്ഞു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനൽ തൊടുപുഴ മേഖല പ്രസിഡൻ്റ് ജോസ് വർക്കി കാക്കനാട്, ജനറൽ സെക്രട്ടറി ജോസ് കളരിയ്ക്കൽ, വർക്കിംഗ് പ്രസിഡൻ്റ് എം.എം ബാബു, ജോയിൻ്റ് സെക്രട്ടറി പുന്നൂസ് മംഗലത്ത്, വി.എസ് തോമസ് കല്ലേൽ, എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് എബ്രഹാം ജീവൻ, അഡ്വ: ഡമ്മീസ് പുളിമൂട്ടിൽ, അജീവ് പുരുഷോത്ത മൻ എന്നിവർ പ്രസംഗിച്ചു.






