Timely news thodupuzha

logo

സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധവുമായി നിയമസഭയിൽ പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടർന്ന് നിയമസഭയിൽ പ്രതിഷേധം. ചോദ‍്യോത്തരവേള ആരംഭിച്ച സമയം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ‍്യപ്പെട്ടു. എന്നാൽ ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്നായിരുന്നു വ‍്യവസായ മന്ത്രി പി രാജീവിൻറെ പ്രതികരണം. രാഷ്ട്രീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തിനോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. ഇതേത്തുടർന്ന് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതിനു പിന്നാലെ ചോദ‍്യാത്തരവേള റദ്ദാക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *