Timely news thodupuzha

പോഷണ മാസാചരണം സമാപിച്ചു

ഇടുക്കി: സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ നടന്ന പോഷണ മാസാചരണം പോഷണ മാഹ് 2025ന്റെ ജില്ലാതല സമാപന സമ്മേളനം ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ അധ്യക്ഷത വഹിച്ചു.

പോഷണ മാസാചരണം പോഷൻ മാഹുമായി ബന്ധപ്പെട്ട് ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെയും പുരുഷന്മാർക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ പ്രതിഭകളെയും ജില്ലാ കളക്ടർ ആദരിച്ചു.

പോഷൻ അഭിയാൻ ജില്ലാ കോ-ഓഡിനേറ്റർ നീതു ശിവൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ അനിതാ ദീപ്തി ബി എസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഡിറ്റാജ് ജോസഫ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജയചന്ദ്രൻ, ജില്ലാ മെഡിക്കൽ കോളേജ് ഡയറ്റിഷൻ സിജു തോമസ്, അടിമാലി എഇഒ ഷീന കെ എസ്, ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പ്രമീള എ എസ്, അടിമാലി ശിശു വികസന പദ്ധതി ഓഫീസർ ജമീല എം യു, ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ മഞ്ജു പി ജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *