Timely news thodupuzha

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ കുടുംബത്തിനും മറ്റ് ദുരന്ത ബാധിതർക്കും അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് റോയി കെ പൗലോസ്

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിനും പുനരധിവാസം ആവശ്യമായ മറ്റ് കുടുംബങ്ങൾക്കും സർക്കാർ അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ആവശ്യപ്പെട്ടു.

ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം. പുറമ്പോക്കിൽ താമസിച്ചു വരുന്നവർക്ക് പകരം സർക്കാർ ഭൂമി ലഭ്യമാക്കണമെന്നും റോയി കെ പൗലോസ് പറഞ്ഞു. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ദുരന്ത ബാധിതരെ സന്ദർശിച്ച ശേഷമായിരുന്നു റോയി കെ പൗലോസിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *