Timely news thodupuzha

അടിമാലി മണ്ണിടിച്ചിൽ; ദേശിയപാത 85ന്റെ നവീകരണത്തിൻ്റെ ഭാഗമായി നടന്ന അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്ന് ദുരന്ത ബാധിതർ

ഇടുക്കി: ദേശിയപാത85ന്റെ നവീകരണജോലികളുടെ ഭാഗമായി നടന്ന അശാസ്ത്രീയ മണ്ണെടുപ്പാണ് അടിമാലി ലക്ഷംവീട് പ്രദേശത്തെ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇടവരുത്തിയതെന്ന് ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളും പരിസരവാസികളും ഒരേ പോലെ പറയുന്നു. വളരെ ഉയരത്തില്‍ മണ്ണെടുത്ത് തിട്ട രൂപംകൊണ്ടതും യാതൊരു വിധ ശാസ്ത്രീയ പഠനവുമില്ലാതെ വലിയ തോതില്‍ മണ്ണ് നീക്കിയതും അശാസ്ത്രീയതായി ഇവര്‍ ചൂണ്ടികാണിക്കുന്നു.മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് മഴ പെയ്തിരുന്നില്ല.ആശങ്കക ളൊന്നും മുഖവിലക്കെടുക്കാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ കിടപ്പാടം കവര്‍ന്നതെന്ന് കുടുംബങ്ങള്‍ നൊമ്പരത്തോടെ പറയുന്നു.

വെള്ളിയാഴ്ച്ച വൈകിട്ടുണ്ടായ ചെറിയ മണ്ണിടിച്ചിലിന് ശേഷമായിരുന്നു ശനിയാഴ്ച്ച രാത്രിയില്‍ നാടിനെ നടുക്കി നിര്‍മ്മാണ ജോലികള്‍ നടന്നിരുന്ന ഭാഗത്തെ മല അപ്പാടെ ഇടിഞ്ഞ് താഴേക്കെത്തിയത്.മണ്ണിടിച്ചിലിന് മുമ്പെ ഈ പ്രദേശത്ത് വലിയ വിള്ളല്‍ രൂപം കൊണ്ടിരുന്നു.പ്രദേശത്തെ മണ്ണിടിച്ചില്‍ സാധ്യത ഇപ്പോഴും പൂര്‍ണ്ണമായി ഒഴിവായിട്ടില്ല.മഴ മുന്നറിയിപ്പുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.ഇടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ഇടിഞ്ഞെത്തിയ മണ്ണ് നീക്കം ചെയ്തു തുടങ്ങാത്തതിനാലും ദേശിയപാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്.അതേ സമയം മണ്ണിടിച്ചിലില്‍ പ്രദേശവാസി ബിജു മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.നിലവില്‍ ആരെയും സംഭവത്തില്‍ പ്രതി ചേര്‍ത്തട്ടില്ല.സംഭവ ശേഷം ദുരന്തവുമായി ബന്ധപ്പെട്ട് കൈകഴുകുന്ന സമീപനമാണ് ദേശിയപാത അതോററ്റിയില്‍ നിന്നുണ്ടായതെന്ന ആക്ഷേപവും ശക്തമാണ്.

Leave a Comment

Your email address will not be published. Required fields are marked *