വണ്ണപ്പുറം: വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർത്ഥന വിഫലം. കിഡ്നിരോഗം ബാധിച്ച് ചികിത്സയിൽ ഇരിരുന്ന ഋഷിനാഥ് മരിച്ചു.കിഡ്നി മാറ്റിവയ്ക്കാൻ തയാറെടുക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ഇരിക്കെയായിരുന്നു മരണം. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സക്കായി പണം കണ്ടെത്തുന്നതിനിടയിലാണ് ഋഷിനാഥ് യാത്രയായത്. രണ്ടു വൃക്കകളും തകരാറിലയത്തിനെ തുടർന്ന് വൃക്ക മാറ്റി വയ്ക്കാനുള്ള പരിശ്രമം നടന്നു വരികയായിരുന്നു. ഇതിനവശ്യ മായ തുക കണ്ടെത്താനുള്ള ശ്രമം പഞ്ചായത്തിന്റ നേതൃത്വ ത്തിൽ നടന്നു വരുന്നതിനിടെയാണ് കുട്ടിയുടെ പെട്ടന്നുള്ള മരണം. വണ്ണപ്പുറം എസ് എൻ വി എം എച്ച് എസ് എസ് ഒൻപതാം ക്ലാസ്സ് വിദ്യാർഥി ആയിരുന്നു. ഋഷിനാഥിൻ്റെ അമ്മ മിനി 2022 -ൽ ക്യാൻസർ ബാധിച്ചു മരിച്ചിരുന്നു. അച്ഛൻ വണ്ണപ്പുറം മാനാക്കുഴിയിൽ സുസുനിൽ, സഹോദരി ആവണ്യ. വണ്ണപ്പുറം എസ്.എൻ.എം സ്കൂൾ വിദ്യാർത്ഥിയായിരുന്നു ഋഷിനാഥ്. സംസ്കാരം ബുധനാഴ്ച(ഒക്ടോബർ 29ന്) രണ്ടിന് വീട്ടു വളപ്പിൽ.
ഒരു നാടിന്റെ പ്രാർത്ഥനകൾ വിഫലമായി, ഋഷിനാഥ് സുനിൽ യാത്രയായി






