Timely news thodupuzha

കോതമംഗലം രൂപത വൈദികനായ ഫാദർ ജോസഫ് കീത്താപ്പിള്ളിൽ നിര്യാതനായി

ഇടുക്കി: കോതമംഗലം രൂപത വൈദികനായ ഫാദർ ജോസഫ് കീത്താപ്പിള്ളിൽ(91) നിര്യാതനായി. കുണിഞ്ഞി കീത്താപ്പിള്ളിൽ പരേതരായ ഉലഹന്നാന്‍ – മറിയം ദമ്പതികളുടെ മകനായി 1934 ല്‍ ജനിച്ച ഫാദർ ജോസഫ് കീത്താപ്പിള്ളിൽ 1961ല്‍ വൈദികനായി. ആരക്കുഴ പള്ളിയിൽ അസ്തേന്തിയായി ശുശ്രൂഷ ആരംഭിച്ചു.

തുടർന്ന് ചിറ്റൂർ, പാറപ്പുഴ, തഴുവൻകുന്ന്, നെടിയകാട്, വെള്ളയാംകുടി, നെയ്യശ്ശേരി, കല്ലൂർക്കാട്, കല്ലാനിക്കൽ, കലൂർ, പള്ളിക്കാമുറി പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. 2009 ൽ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. മേരിക്കുട്ടി, വെറോണിക്ക, കെ യു അഗസ്റ്റിൻ, സി ജോൺസീന സി എം സി, കെ ജെ ആൻ്റണി (പരേതർ), കെ ജെ ജയിംസ്, കെ ജെ ജോൺ എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകൾ 31.10.2025 (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുണിഞ്ഞി സെന്റ് ആന്റണിസ് പള്ളിയിൽ.

കുണിഞ്ഞിയിലുള്ള സഹോദരൻ കെ. ജെ. ജോണിന്റെ (ബേബി സാർ) ഭവനത്തിൽ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 11 മണി മുതൽ 2 മണി വരെ കുണിഞ്ഞി സെന്റ് ആന്റണിസ് പള്ളിയിൽ പൊതുദർശനം. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വിശുദ്ധ കുർബാനയോടൊപ്പമുള്ള അവസാനഭാഗ ശുശ്രൂഷക്ക് ശേഷം സംസ്കാരം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *