യുട്യൂബ് സംപ്രേഷണം; പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാൻ ഐ.ടി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുട്യൂബ് വാർത്താ ചാനലുകളെയും യുട്യൂബർമാരെയും നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യാൻ ഡെസിഗ്നേറ്റഡ് ഓഫിസര്‍ക്ക് ശുപാര്‍ശ നല്കാൻ സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ടെന്നും പി.വി.അന്‍വറിന്റെ സബ്മിഷന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫിസര്‍ക്ക് ഇത്തരം ശുപാര്‍ശ നല്‍കാം. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമവിരുദ്ധമോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദ …