Timely news thodupuzha

logo

National

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുഎപിഎ, 120 ബി, 153 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ അബ്ദുൽ സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പിഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്.  തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസി …

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി Read More »

ചാവറ അച്ചന്‍റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുത്: ഗോവ ഗവർണർ

അമ്പലപ്പുഴ: ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ്റെ  വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുതെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. സ്കൂട്ടർ അപകടത്തിൽ  മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവദാനം ചെയ്ത അമ്പിളിയുടെ മകൻ അനന്തുവിനേയും കുടുംബാംഗങ്ങളേയും ആദരിക്കാനും,  സ്കൂളിൽ രൂപീകരിച്ചിരിക്കുന്ന ഷേക്സ്പിയർ നാടകവേദി അലോഷ്യൻ സ്ട്രാറ്റ്ഫോർഡ് സ്റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനും എത്തിയതായിരുന്നു അദ്ദേഹം.  പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പ്രബോധനമാണ് കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് നാന്ദി കുറിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ മോസ്റ്റ് റവ.ഡോ.തോമസ് മാർ കൂറീലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എടത്വാ ഗ്രാമപ്പഞ്ചായത്ത് …

ചാവറ അച്ചന്‍റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുത്: ഗോവ ഗവർണർ Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും  ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും Read More »

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി

കോഴിക്കോട്:  ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. മറ്റൊരു …

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി Read More »

താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവിലെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും നീക്കം ചെയ്യണം : സുപ്രീം കോടതി

ന്യൂഡൽഹി: താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവിലെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും നീക്കം ചെയ്യാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥലം അനുവദിച്ച കട ഉടമകളുടെ അപേക്ഷയിലാണ് ആഗ്ര വികസന അതോറിറ്റിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകന്‍ എ.ഡി.എന്‍ റാവുവാണ് പരാതിക്കാർക്കുവേണ്ടി ഹാജരായത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്മാരകമാണ് താജ്മഹല്‍. ഇതിൻ്റെ പടിഞ്ഞാറന്‍ കവാടത്തില്‍ അനധികൃത കച്ചവടം …

താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവിലെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും നീക്കം ചെയ്യണം : സുപ്രീം കോടതി Read More »

പാളിയത് രാഹുലിന്‍റെയും കെസിയുടെയും കണക്ക് കൂട്ടലുകൾ ; ഹൈക്കമാൻഡിനെ വെട്ടിലാക്കി ഗെഹ്ലോട്ട്

 ന്യൂഡല്‍ഹി: അശോക് ഗെഹലോട്ടിന്‍റെ കാര്യത്തില്‍ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംഭവിച്ചത് തന്ത്രപരമായ പാളിച്ച. അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന ഉറപ്പാണ് അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. എന്നാല്‍ അതേ സമയം തന്നെ രാജസ്ഥാനില്‍ തനിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എ മാരോട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ സമ്മര്‍ദ്ധം ശക്തമാക്കാന്‍ അശോക് ഗെഹലോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇത് മുന്‍ കൂട്ടി മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്കും വിശ്വസ്തനായ കെ സി വേണുഗോപാലിനും …

പാളിയത് രാഹുലിന്‍റെയും കെസിയുടെയും കണക്ക് കൂട്ടലുകൾ ; ഹൈക്കമാൻഡിനെ വെട്ടിലാക്കി ഗെഹ്ലോട്ട് Read More »

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ

പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്. കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. പത്രിക സമര്‍പ്പണത്തിനു ശേഷം പിന്തുണ കൂടും. സംഘടനാ തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥികള്‍ കൂടു മ്പോഴാണ് മത്സരമുണ്ടാവുക. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പാര്‍ട്ടിയുടെ ജനാധിപത്യ രീതി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ Read More »

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ

പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്. കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. പത്രിക സമര്‍പ്പണത്തിനു ശേഷം പിന്തുണ കൂടും. സംഘടനാ തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥികള്‍ കൂടു മ്പോഴാണ് മത്സരമുണ്ടാവുക. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പാര്‍ട്ടിയുടെ ജനാധിപത്യ രീതി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ Read More »

തിരുപ്പതിക്ഷേത്രത്തിന്‍റെ സ്വത്തിന്‍റെ ആകെ മൂല്യം രണ്ട് ലക്ഷം കോടി ; ആസ്തി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ട്രസ്റ്റ്

അമരാവതി: പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ ആസ്തി വിവരങ്ങള്‍ പൂര്‍ണമായും പുറത്ത് വിട്ട് ട്രസ്റ്റ്.  ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ വരുമെന്നാണ് പുറത്ത് വിട്ട വിവരങ്ങളിൽ നിന്ന് ലഭിക്കുന്നത്. 85,000 കോടിയലധികം രൂപയായി തന്നെ ശേഖരമുണ്ട്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമി. 960 കെട്ടിടങ്ങള്‍. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍. തിരുപ്പതിക്ക് സമീപമുള്ള വിനോദ സഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 …

തിരുപ്പതിക്ഷേത്രത്തിന്‍റെ സ്വത്തിന്‍റെ ആകെ മൂല്യം രണ്ട് ലക്ഷം കോടി ; ആസ്തി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ട്രസ്റ്റ് Read More »

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ?

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി (ചൈ​​നീ​​സ് സേ​​ന)​​യു​​ടെ​​യും ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ളു​​ടെ സു​​ര​​ക്ഷ നി​​ർ​​വ​​ഹി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ ഗാ​​ർ​​ഡ് ബ്യൂ​​റോ (സി​​ജി​​ബി) യു​​ടെ​​യും ത​​ല​​പ്പ​​ത്തു നി​​ന്നു മാ​​റ്റി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.  ബീ​​ജി​​ങ് ഇ​​പ്പോ​​ൾ പൂ​​ർ​​ണ​​മാ​​യും ചൈ​​നീ​​സ് സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​വി​​ടേ​​ക്കു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​ത് അ​​ട്ടി​​മ​​റി​​യു​​ടെ തെ​​ളി​​വാ​​ണെ​​ന്നു രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചൈ​​നാ നി​​രീ​​ക്ഷ​​ക​​ർ …

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ? Read More »

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് പുനഃപരിശോധിച്ചേക്കും.ശശി തരൂരുമായി രാഹുല്‍ ഗാന്ധി പട്ടാമ്പിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തരൂരുന് ഔദ്യോഗികപിന്തുണ ഹൈക്കമാന്‍ഡ് നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ തരൂരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.  രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. …

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന് Read More »

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ

ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പി​ൻ​ഗാ​മി​യെ​ച്ചൊ​ല്ലി രാ​ജ​സ്ഥാ​ൻ ഘ​ട​ക​ത്തി​ൽ ക​ല​ഹം. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യു​ള്ള സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ൽ നി​യ​മ​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​യ്ക്കു​മെ​ന്ന് സ്വ​ത​ന്ത്ര​രു​ൾ​പ്പെ​ടെ 90ലേ​റെ എം​എ​ൽ​എ​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രാ​ജ​സ്ഥാ​ൻ ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യാ​ലും ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ക​യോ അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ പി​ൻ​ഗാ​മി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മ​സ​ഭാ ക​ക്ഷി​യി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും നി​ല​പാ​ട്. ‌ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക​ത്തു​മാ​യി സ്പീ​ക്ക​റു​ടെ വ​സ​തി​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം …

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ Read More »

റിസോര്‍ട്ട് പൊളിച്ചത് തെളിവുകൾ നശിപ്പിക്കാന്‍; അങ്കിതയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് കുടുംബം

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ബിജെപി നേതാവിന്‍റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം.  അന്വേഷണത്തിൽ സംശയമുള്ളതായും അങ്കിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും  അങ്കിതയുടെ പിതാവ് ആവശ്യപ്പട്ടു. സംസ്കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അങ്കിതയുടെ മരണശേഷം റിസോര്‍ട്ട് തകര്‍ത്തത് എന്തിനെന്ന് വ്യക്തമാക്കണം. അങ്കിതയുടെ ദേഹത്ത് മുറിവുകളുണ്ട്. ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാൽ തന്നെ അന്തിമ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് പിതാവിന്‍റെ ആവശ്യം.  …

റിസോര്‍ട്ട് പൊളിച്ചത് തെളിവുകൾ നശിപ്പിക്കാന്‍; അങ്കിതയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് കുടുംബം Read More »

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ഉന്നയിച്ച് സച്ചിന്‍ പൈലറ്റ് . ഇതു സംബന്ധിച്ച് പ്രവര്‍ത്തകരുടെയടക്കം വികാരം എഐസിസിയെ അറിയിച്ചു. രാഹുലുമായി ഇക്കാര്യം സംസാരിച്ചു. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ആര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൊച്ചിയില്‍ പറഞ്ഞു . മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും രാഹുല്‍ തന്നെ അധ്യക്ഷനാകണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പി സി സികള്‍ വഴി എ ഐ സി സിയെ അറിയിച്ചത് …

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിൻ പൈലറ്റ് Read More »

വാക്‌പോരിനിടെ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; ഇനി ആരിഫ് മു‌ഹമ്മദ് ഖാൻ കേരളത്തിലെത്തുക അടുത്ത മാസം

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള വാക്‌പോര് തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഗ​വ​ർ​ണ​ർ ഇ​നി അ​ടു​ത്ത മാ​സ​മാ​ദ്യ​മേ തി​രി​ച്ചെ​ത്തൂ. . ഓ​രോ​ന്നി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് …

വാക്‌പോരിനിടെ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; ഇനി ആരിഫ് മു‌ഹമ്മദ് ഖാൻ കേരളത്തിലെത്തുക അടുത്ത മാസം Read More »

കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ

മുംബൈ :കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാലേ ബിജെപി ഇതര മുന്നണി സാധ്യമാകൂവെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ബിജെപി ഇതര മുന്നണി നിലനിൽക്കണമെങ്കിൽ  കോൺഗ്രസ് പാർട്ടി നിർബന്ധമായും വേണമെന്ന് പവാർ വ്യക്തമാക്കി. “എല്ലാവരും ഒരുമിച്ച് നിന്നു എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പദ്ധതി യും ആസൂത്രണം ചെയ്തിട്ടില്ല. നിതീഷ് കുമാറും മമത ബാനർജിയും എന്നെ കാണുകയും അവരുടെ അഭിപ്രായങ്ങൾ പറയുകയും  ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല,’ പവാർ പറഞ്ഞു. …

കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ Read More »

ഐഎസ് ബന്ധം: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ

ശി​വ​മൊ​ഗ്ഗ: ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു​മാ​യു​ള്ള ബ​ന്ധം ആ​രോ​പി​ച്ച് ക​ർ​ണാ​ട​ക പൊ​ലീ​സ് ര​ണ്ടു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ​പ്പോ​യ മൂ​ന്നാ​മ​നാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഷ​രീ​ഖ്, മാ​സ് മു​നീ​ർ അ​ഹ​മ്മ​ദ്, സ​യ്യി​ദ് യാ​സി​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു കേ​സ്. അ​റ​സ്റ്റി​ലാ​യ​ത് ആ​രൊ​ക്കെ​യെ​ന്നു വ്യ​ക്ത​മ​ല്ല. തു​ട​ക്ക​ത്തി​ൽ മൂ​ന്നു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​ണു പൊ​ലീ​സ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടു പേ​ർ മാ​ത്ര​മാ​ണു പി​ടി​യി​ലാ​യ​തെ​ന്നും ഒ​രാ​ൾ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പി​ന്നീ​ടു തി​രു​ത്തി.  ഇ​വ​രി​ൽ യാ​സി​നാ​ണ് സം​ഘ​ത്തി​ന്‍റെ നേ​താ​വെ​ന്നും ഇ​യാ​ൾ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണെ​ന്നും പൊ​ലീ​സ്. …

ഐഎസ് ബന്ധം: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ Read More »

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : ഒ​പ്പി​ടി​ല്ലെ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ലാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യി​ൽ ഒ​പ്പി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രോ വ​കു​പ്പു സെ​ക്ര​ട്ട​റി​യോ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സെ​ര്‍ച്ച് ക​മ്മ​റ്റി​യി​ലേ​ക്ക് ഉ​ട​ൻ സെ​ന​റ്റ് പ്ര​തി​നി​ധി​യെ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. ഇ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഗ​വ​ർ​ണ​ർ ഇ​നി അ​ടു​ത്ത മാ​സ​മാ​ദ്യ​മേ തി​രി​ച്ചെ​ത്തൂ. ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന കാ​ത്തി​രി​ക്കു​ന്ന​ത് നി​യ​മ​സ​ഭ പാ​സാ​ക്കി​യ 11 ബി​ല്ലു​ക​ളാ​ണ്. ഓ​രോ​ന്നി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി …

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ Read More »

മുഖ്യമന്ത്രിയുടെ തനിരൂപം പുറത്ത് വന്നതിൽ സന്തോഷം ; തിരുവനന്തപുരത്ത് എത്തിയിട്ട് മറുപടിയെന്ന് ഗവർണർ

ന്യൂഡൽഹി: തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.  ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തനഎ ഫോണ്‍കോളുകള്‍ക്കും കത്തിനും പോലും മറുപടി നല്‍കാറില്ല.കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. തിരുവനന്തപുരത്ത് എത്തിയ ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമെന്നും അദ്ദേഹം …

മുഖ്യമന്ത്രിയുടെ തനിരൂപം പുറത്ത് വന്നതിൽ സന്തോഷം ; തിരുവനന്തപുരത്ത് എത്തിയിട്ട് മറുപടിയെന്ന് ഗവർണർ Read More »

കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകളുടെ വില കുറയും.കാന്‍സറിനെതിരായ 4 മരുന്നുകളാണ് പട്ടികയില്‍ ഉള്ളതില്‍. അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.  പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി.  അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ …

കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍ Read More »

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചത്. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിൻ്റെ ചുമതല നൽകിയത്. ‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ …

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

ഭാരത് ദേഖോ ; രാഹുൽ ഗാന്ധിയുടെ ഷർട്ടിന് 40000 രൂപയിലധികം വിലയെന്ന് ബിജെപി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടിഷര്‍ട്ടിന്‍റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ടി-ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷര്‍ട്ടിന്‍റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്. ‘ഭാരത്, ദേഖോ’ എന്നാണ് ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ ബിജെപി കുറിച്ചിരിക്കുന്നത്. ബര്‍ബറി എന്ന കമ്പനിയുടെ ടി-ഷര്‍ട്ടാണിത്. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നു.

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി.  കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്.  കെ സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ …

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല Read More »

രാ​ഹു​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍ഹി: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നു ആ​രും മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​ഹു​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ വി​ദേ​ശ​ത്തു​ള്ള രാ​ഹു​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തോ​ടെ വീ​ണ്ടും അ​ദ്ദേ​ഹ​ത്തോ​ട് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യേ​ക്കും. 2019ൽ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​യി​രു​ന്നു അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്ന് രാ​ഹു​ൽ രാ​ജി​വ​ച്ച​ത്. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് …

രാ​ഹു​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും Read More »

മുസ്ലീം ലീഗ് നേതാക്കൾ കോടിയേരിയെ സന്ദർശിച്ചു

ചെന്നൈ: മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി  ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നിയുക്ത മന്ത്രി എം.ബി. രാജേഷും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. …

മുസ്ലീം ലീഗ് നേതാക്കൾ കോടിയേരിയെ സന്ദർശിച്ചു Read More »

ഭാരതത്തിൽ ഭാവി ബിജെപിക്ക് മാത്രം ; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരള ജനതയ്ക്ക് ഓണാശംസകള്‍ നേരുകയാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണില്‍ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയില്‍ എത്തുമ്പോള്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്.  എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണ്. ബി.ജെ.പി …

ഭാരതത്തിൽ ഭാവി ബിജെപിക്ക് മാത്രം ; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ Read More »

‘റോക്കിഭായി’ പ്രചോദനം ; സുരക്ഷാ ജീവനക്കാരെ കൊന്നുതള്ളിയ സീരിയൽ കില്ലർ പിടിയിൽ

ഭോപാൽ: മധ്യപ്രദേശിനെ വിറപ്പിച്ച ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. സാഗർ ജില്ലയിൽ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേസാലി സ്വദേശി ശിവപ്രസാദ് ധ്രുവ് (19) ആണ് അറസ്റ്റിലായത്. പുലർച്ചെ 3.30ന് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ഇയാൾ കൊലപാതകം നടത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മെയ് മാസത്തിൽ മറ്റൊരു സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഭോപ്പാലിലെ ലാൽഘാട്ടി പ്രദേശത്ത് വ്യാഴാഴ്ച രാത്രി വാച്ച്മാനെ കൊലപ്പെടുത്തിയ സംഭവത്തിന് …

‘റോക്കിഭായി’ പ്രചോദനം ; സുരക്ഷാ ജീവനക്കാരെ കൊന്നുതള്ളിയ സീരിയൽ കില്ലർ പിടിയിൽ Read More »

മഹാരാഷ്ട്രയിൽ പെരുകുന്ന കൊലപാതകങ്ങൾക്ക് കാരണം അവിഹിത ബന്ധങ്ങളും പ്രണയ തകർച്ചകളുമെന്ന് റിപ്പോർട്ട്; ഡാറ്റ പുറത്ത് വിട്ട് എൻസിആർബി

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസുകളുടെ പിന്നിലെ കാരണങ്ങൾ പുറത്ത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എൻസിആർബിയാണ് ഇപ്പോൾ ഈ ഡാറ്റ പുറത്തു വിട്ടത്. കണക്കുകൾ അനുസരിച്ച് മിക്ക കൊലപാതകങ്ങളും നടക്കുന്നത് അവിഹിത ബന്ധങ്ങൾ, വ്യക്തിവൈരാഗ്യങ്ങൾ, പ്രണയബന്ധങ്ങൾ, എന്നിവ മൂലമാണ് എന്നാണ് സൂചിപ്പിക്കുന്നത്.  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം കൊലപാതക കേസുകളിൽ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തായിരുന്നു. യുപിയും ബീഹാറുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. എൻസിആർബിയുടെ കണക്കനുസരിച്ച്, 232 കൊലപാതകങ്ങൾ അവിഹിത …

മഹാരാഷ്ട്രയിൽ പെരുകുന്ന കൊലപാതകങ്ങൾക്ക് കാരണം അവിഹിത ബന്ധങ്ങളും പ്രണയ തകർച്ചകളുമെന്ന് റിപ്പോർട്ട്; ഡാറ്റ പുറത്ത് വിട്ട് എൻസിആർബി Read More »

2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് മത്സരിക്കണം’; ശരദ് പവാർ

മുംബൈ : പ്രായമായതിനാൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ ബുധനാഴ്ച 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നു ബിജെപിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി ഇതര കക്ഷികളെ ഒരുമിച്ച് കൊണ്ടുവരാനും ബി.ജെ.പിക്കെതിരെ പൊതുജനാഭിപ്രായം കൊണ്ടുവരാനും ദേശീയ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്  പവാർ നേരത്തെയും പറഞ്ഞിരുന്നു. ഈ പ്രായത്തിൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 82 കാരനായ പവാർ വീണ്ടും പറഞ്ഞു. …

2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് മത്സരിക്കണം’; ശരദ് പവാർ Read More »

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബെച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികില്‍സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗൊര്‍ബച്ചേവിന്‍റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഗൊര്‍ബച്ചേവ്. അമെരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആറു വര്‍ഷം സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്‍റായിരുന്നു ഗൊര്‍ബച്ചോവ് കൊണ്ടുവന്ന …

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബെച്ചേവ് അന്തരിച്ചു Read More »

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ

റാഞ്ചി: വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയില്‍ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമായ സീമ പാത്രയെയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ് പരാതി. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന ഇവരെ …

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ Read More »

82 വയസായി, പ്രധാനമന്ത്രി സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ ഇനി ഇല്ലാ;ശരദ് പവാർ

മുംബൈ : തനിക്ക് ഇപ്പോൾ 82 വയസ്സായെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു സ്ഥാനവും വഹിക്കില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ  പ്രഖ്യാപിച്ചു. പവാർ പ്രധാനമന്ത്രിയാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് പവാറിന്‍റെ വെളിപ്പെടുത്തൽ.ഞാൻ ഇനി ഒരു പദവിയും വഹിക്കില്ല.അദ്ദേഹം ആവർത്തിച്ചു. ഈ രാജ്യത്തെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സമാന രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടികൾ ഒന്നിച്ചു നിൽക്കണം.എന്നാലേ ജനങ്ങൾക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകു,അങ്ങിനെ ആ പറ്റിക്കൽ ജനങ്ങൾക്ക് സംഭാവന …

82 വയസായി, പ്രധാനമന്ത്രി സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ ഇനി ഇല്ലാ;ശരദ് പവാർ Read More »

പാർട്ടി വിട്ടുപോകുന്നവർ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സ്വാർത്ഥരായവർ മാത്രം;നാനാ പാട്ടൊലെ

മുംബൈ: കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക്   രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി പറയുന്നത് ശരിയല്ലെന്നും,ഇതൊരു തരം രക്ഷപെടലുമാണെന്നും മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റ് നാനാ പാട്ടൊലെ. ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നിൽ ബിജെപിയുടെ കൈകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരെ ഇത്രയും മോശമായ രീതിയിൽ അദ്ദേഹം പറഞ്ഞത് തന്നെ ഞെട്ടിച്ചു,പാട്ടൊലെ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ഈ നേതാക്കൾക്കൊക്കെ  പല വലിയ പദവികളും സ്ഥാനമാനങ്ങളും ബഹുമാനവും ഒക്കെ നൽകിയതാണ്. ഇപ്പോൾ ഒരു പദവിയും ലഭിക്കാത്തതിനാൽ അവർ …

പാർട്ടി വിട്ടുപോകുന്നവർ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സ്വാർത്ഥരായവർ മാത്രം;നാനാ പാട്ടൊലെ Read More »

മത്സര സാധ്യത തള്ളാതെ തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂര്‍. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയുന്നില്ല. മത്സരം നല്ലതാണെന്ന് ശശി തരൂര്‍ പറഞ്ഞു.സോണിയാഗാന്ധിയുടെ ചുമലില്‍ ഭാരിച്ച ദൗത്യം കൊടുക്കുന്നത് നല്ലതല്ല. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്‍റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിന്‍റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണു …

മത്സര സാധ്യത തള്ളാതെ തരൂർ Read More »

പ്രശസ്ത ഗുജറാത്തി ഗായികയെ കാറിനുള്ളിൽ മരിച്ച നിലയിൽ

ഗാന്ധിനഗര്‍: പ്രശസ്‌ത ഗുജറാത്തി ഗായിക വൈശാലി ബല്‍സാരയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ പര്‍ദി താലൂക്കിലെ പര്‍ നദിയുടെ തീരത്ത് കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം കാര്‍ പുഴയോരത്ത് സംശയാസ്‌പദമായ രീതിയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വൈശാലി ബൽസാരയെ കാണാനില്ലെന്ന് കാണിച്ച് …

പ്രശസ്ത ഗുജറാത്തി ഗായികയെ കാറിനുള്ളിൽ മരിച്ച നിലയിൽ Read More »

സുപ്രീം കോടതി വിധിക്ക് ശേഷം ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ വീഴുമെന്ന് ജയന്ത് പാട്ടീൽ

മുംബൈ : വടക്കൻ മഹാരാഷ്ട്രയിലും വിദർഭയിലും സന്ദർശനം നടത്തുന്ന മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവും എംഎൽഎയുമായ ജയന്ത് പാട്ടീൽ ഞായറാഴ്ചയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. “ഷിൻഡെ-ഫഡ്നാവിസ് സർക്കാർ അധികകാലം നിലനിൽക്കില്ല, നോക്കിക്കൊള്ളുക, സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. സുപ്രീം കോടതി വിധി വരെ എല്ലാവരും കാത്തിരിക്കുക. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ വീഴും”തെരഞ്ഞെടുപ്പിനെ നേരിടാൻ എൻസിപി തയാറാണ്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്ന പാട്ടീൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ലോക്‌സഭയിലേക്കും സംസ്ഥാന …

സുപ്രീം കോടതി വിധിക്ക് ശേഷം ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ വീഴുമെന്ന് ജയന്ത് പാട്ടീൽ Read More »

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കയ്യടക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചു; മുൻ ജസ്റ്റീസ് ഇന്ദു മൽഹോത്ര

തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ശ്രീ പത്മനാ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശം. ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ അംഗമായിരുന്നു …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കയ്യടക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചു; മുൻ ജസ്റ്റീസ് ഇന്ദു മൽഹോത്ര Read More »

കിണറ്റിൽ ചാടാം എന്നാലും ഒരിക്കലും കോൺഗ്രസിൽ ചേരില്ലെന്ന് നിതിൻ ഗഡ്കരി

നാഗ്പൂർ: കോൺഗ്രസിൽ ചേരുന്നതിനേക്കാൾ കിണറ്റിൽ ചാടുന്നതാണ് തനിക്ക് നല്ലതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  ബിജെപി പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങൾക്ക് രണ്ട്‌ ദിവസങ്ങൾക്കകമാണ് ബിജെപിയുടെ മുതിർന്ന നേതാവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പാർട്ടിയുടെ പരമോന്നത നിർണ്ണയ സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തോട് തുറന്നടിച്ച ഗഡ്കരി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, താൻ ബിജെപിയിൽ തുടരുമെന്നും കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ പദ്ധതിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.തന്‍റെ ജന്മനാടായ നാഗ്പൂരിൽ നടന്ന ഒരു കോർപ്പറേറ്റ് പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം …

കിണറ്റിൽ ചാടാം എന്നാലും ഒരിക്കലും കോൺഗ്രസിൽ ചേരില്ലെന്ന് നിതിൻ ഗഡ്കരി Read More »

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട്

തി​രു​വ​ന​ന്ത​പു​രം: “ജി 23′ ​നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് കോ​ൺ​ഗ്ര​സ് വി​ട്ട​തോ​ടെ ആ ​വി​മ​ത സം​ഘ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം എം​പി കൂ​ടി​യാ​യ ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് ച​ർ​ച്ച​യാ​വു​ന്നു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ച് സോ​ണി​യ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന വീ​ഡി​യൊ അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ലി​ട്ട​പ്പോ​ൾ അ​തി​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ന്ന പേ​രു​പോ​ലും സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.  കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കു​മ്പോ​ഴും, അ​തു മാ​ത്ര​മ​ല്ല ത​ന്‍റെ സാ​ധ്യ​ത​യെ​ന്ന് തു​റ​ന്ന​ടി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ട് ഒ​രാ​ഴ്ച പോ​ലു​മാ​യി​ല്ല. ബി​ജെ​പി ത​രൂ​രി​നെ “പി​ടി​ക്കാ​ൻ’ ശ്ര​മം തു​ട​ങ്ങി​യി​ട്ട് …

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് Read More »

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി

അടിമാലി:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി ദേവികുളം നിയോജക മണ്ഡലതല സ്വാഗതം സംഘം രൂപികരിച്ചു. അടിമാലി ബ്ലോക്ക് പ്രസിഡൻ്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. റോയി കെ.പൗലോസ്, എ.കെ.മണി, എം.എൻ.ഗോപി, പി.വി.സ്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, റ്റി.എസ്.സിദ്ധിഖ്, ജി. മുനിയാണ്ടി, പി.ആർ. സലികുമാർ, ഡി. കുമാർ എന്നിവർ പ്രസംഗിച്ചു. വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം …

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. പണം തട്ടിയ ശേഷം ഒളിവിൽപോയ തമിഴ്നാട് ചെന്നൈ മോസ്ക് സ്ട്രീറ്റ് സക്കീർ ഹുസൈൻ (52), പുന്നപ്ര പറവൂർ പായൽകുളങ്ങരയിൽ സുധീഷ് (35), പുന്നപ്ര പറവൂർ വാഴപ്പറമ്പിൽ ബിനീഷ് (40) എന്നിവരാണ് പിടിയിലായത്.  മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ്  കാട്ടൂർ തട്ടാംതയ്യിൽ മോഹൻ ദാസിന്റെ മകന് ജോലി വാഗ്ദാനം ചെയ്ത്​ പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നുപേർ അറസ്റ്റിൽ Read More »

ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം

ഡൽഹി: ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് ആത്മഹത്യാപരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷ്ണോയ് പറഞ്ഞു. “കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല. രാഹുൽ ഗാന്ധി തന്റെ ഈഗോ മാറ്റിവെക്കണമെന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗുലാം നബി ആസാദിന് ബി ജെ പിയിലേക്ക് സ്വാഗതം. പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, പാർട്ടിയിൽ ചേരാൻ എനിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും’, ബിഷ്ണോയ് പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള നേതാവാണ് ബിഷ്ണോയ്. ബിഷ്ണോയ് നേരത്തെ കോൺഗ്രസിൽ …

ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം Read More »

വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി

ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേയിൽ 75 ശതമാനം റേറ്റിംഗുമായി മോദി ഒന്നാമതെത്തി. 63 ശതമാനം പോയിന്‍റുമായി മെക്സിക്കൻ പ്രസിഡന്‍റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 54 ശതമാനം പോയിന്‍റുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തുമാണ്. 22 ലോകനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി …

വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി Read More »

‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍

പനാജി: ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ട് സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് നൽകിയതായി വ്യക്തമായത്. സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാങ്വാൻ, സുഹൃത്ത് സുഖ്വീന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് …

‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍ Read More »

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ നിർമ്മിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മായാപൂരിൽ നിർമ്മാണത്തിലിരിക്കുന്ന ‘ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’ ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി മാറാൻ ഒരുങ്ങുകയാണ്. താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്‍റ് പോൾസ് കത്തീഡ്രലിനേക്കാളും വലുതായിരിക്കുമിത്. കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം 2024 ൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, നാദിയ ജില്ലയിലെ ക്ഷേത്രം കംബോഡിയയിൽ 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തെ മറികടക്കും. നിലവിൽ അങ്കോർ വാട്ട് ലോകത്തിലെ ഏറ്റവും …

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ നിർമ്മിക്കുന്നു Read More »

‘രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ അനുഗ്രഹം’: ഹിമന്ത ബിശ്വ ശര്‍മ

ഡൽഹി: രാഹുല്‍ ഗാന്ധി ബിജെപിയുടെ അനുഗ്രഹമാണെന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തിയത്. 2015ൽ താൻ എഴുതിയ കത്തും ഗുലാം നബി ആസാദിന്‍റെ രാജിക്കത്തും പരിശോധിച്ചാൽ അതിൽ ധാരാളം സാമ്യതകൾ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്ന് എല്ലാവർക്കും അറിയാമെന്നും സോണിയ ഗാന്ധി പാർട്ടിയെയല്ല, മകനെയാണ് പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം …

‘രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ അനുഗ്രഹം’: ഹിമന്ത ബിശ്വ ശര്‍മ Read More »

‘അനുകൂലിച്ചത് സെലന്‍സ്‌കി യോഗത്തിൽ പങ്കെടുക്കുന്നതിനെ; ഇന്ത്യ റഷ്യക്കെതിരല്ല’

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ യുക്രൈന് അനുകൂലമായി വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ഇന്ത്യ. യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വീഡിയോ കോൺഫറൻസിംഗ് വഴി യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.. ഇത് “ഇന്ത്യ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്തു” എന്ന വിലയിരുത്തലിലേക്ക് നയിച്ചു. ഇതോടെയാണ് വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. സെലെൻസ്കിയുടെ പ്രസംഗത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് റഷ്യയ്ക്ക് എതിരല്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ റഷ്യയ്ക്കെതിരെ …

‘അനുകൂലിച്ചത് സെലന്‍സ്‌കി യോഗത്തിൽ പങ്കെടുക്കുന്നതിനെ; ഇന്ത്യ റഷ്യക്കെതിരല്ല’ Read More »

ലിതാരയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിച്ചു

ബീഹാർ: മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാർ പൊലീസ് അവസാനിപ്പിച്ചു. കേരളത്തിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കോച്ച് രവി സിങ്ങിന്‍റെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചെങ്കിലും അന്വേഷണത്തിൽ ഇക്കാര്യം ബിഹാർ പൊലീസ് കണക്കിലെടുത്തില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും. ഏപ്രിൽ 26നാണ് കെ.സി ലിതാരയെ പട്നയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ …

ലിതാരയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിച്ചു Read More »

യുക്രൈനിൽ നിന്നെത്തിയ കുട്ടികളുടെ തുടർപഠനം: ഇടപെടലുമായി സുപ്രീംകോടതി

ഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക്, ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ, സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. നിലപാട് അറിയിക്കാൻ ദേശിയ മെഡിക്കല്‍ കൗണ്‍സിലിനോടും(എൻഎംസി) യോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സെപ്റ്റംബർ അഞ്ചിനകം നിലപാട് അറിയിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു. ഉക്രെയിനിൽ തുടർപഠനം …

യുക്രൈനിൽ നിന്നെത്തിയ കുട്ടികളുടെ തുടർപഠനം: ഇടപെടലുമായി സുപ്രീംകോടതി Read More »

ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. ‘ഞാൻ ജമ്മു കശ്മീരിലേക്ക് പോവുകയാണ്. സംസ്ഥാനത്ത് ഞാൻ സ്വന്തമായി പാർട്ടി രൂപീകരിക്കും. ദേശീയ സാധ്യതകൾ പിന്നീട് പരിശോധിക്കു’മെന്നും ആസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ അദ്ദേഹത്തിന്‍റെ അനുയായികളും കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.