ഛത്തിസ്ഗഡിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവം; ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് പി.ജെ ജോസഫ് എം.എൽ.എ
തൊടുപുഴ: ഛത്തിസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രികൾക്കെതിരെ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേന്ദ്ര ഗവൺമെന്റും ഛത്തിസ്ഗഡ് ഗവൺമെന്റും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള തുടർച്ചയായുള്ള അക്രമങ്ങൾ പ്രതിഷേധാർഹമാണ്. സാമൂഹിക സേവന രംഗത്ത് നിസ്വാർഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനിയമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.