Timely news thodupuzha

logo

timely news

അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചതറിഞ്ഞ മകൻ ഭാര്യയുമായി വീടു പൂട്ടിപ്പോയി

തൃശൂർ: അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന അച്ഛന്റെ മരണ വിവരം അറിയിച്ചതിന് പിന്നാലെ മകനും മരുമകളും വീടു പൂട്ടിപ്പോയതായി ആരോപണം. ഇതേ തുർന്ന് മൃതദേഹം വീടിനുള്ളിൽ കയറ്റായില്ല. ഏറെ നേരം കാത്തിരുന്നെങ്കിലും മകൻ എത്തിയില്ല. ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡൽ തോമസാണ്(78) മരിച്ചത്. മകൻ മർദിക്കുന്നുവെന്നാരോപിച്ച് തോമസും ഭാര്യ റോസിലിയും ഏതാനും മാസം മുൻപാണ് വീടുവിട്ട് ഇറങ്ങിയത്. ഇവർ പൊലീസിലും പരാതി നൽകിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് …

അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചതറിഞ്ഞ മകൻ ഭാര്യയുമായി വീടു പൂട്ടിപ്പോയി Read More »

വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ വി.സി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻറെ ശമ്പളം തട‍യാൻ നിർദേശം. അനിൽകുമാറിനെ സസ്പെൻഷൻ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് വി.സി. അനിൽ കുമാറിൻറെ സസ്പെൻഷൻ പിൻവലിച്ചതാണെന്നാണ് ഇടതുപക്ഷത്തിൻറെ വാദം. അത് അംഗീകരിച്ച് രജിസ്ട്രാർ സർവകലാശാലയിൽ എത്താറുമുണ്ടായിരുന്നു. തൻറെ നിർദേശം പാലിക്കാക്കുന്നില്ലെന്ന് കാട്ടി തടഞ്ഞുവയ്ക്കാനും നിയമപ്രകാരമുള്ള ഉപജീവന ബത്ത അനുവദിക്കാനും വി.സി ഫിനാൻസ് ഓഫിസർക്കു നിർദേശം നൽകിയത്.

പാറമക്കും കല്ലും തള്ളി വഴിയടച്ചതായി പരാതി; സ്കൂൾ വിട്ടുവന്ന കുട്ടികൾ വീട്ടിൽ പ്രവേശിക്കാനാവാതെ വിഷമിച്ചെന്നും ​ഗൃഹനാഥൻ

തൊടുപുഴ: അയൽവാസിയുടെ നേതൃത്വത്തിൽ നാല് പെൺകുട്ടികളടക്കം താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയടച്ച് ഒരു ലോഡ് പാറമക്കും കല്ലും തള്ളിയതായി പരാതി.  ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെവെങ്ങല്ലൂർ ഷാപ്പുംപടിയിൽ വേങ്ങത്താനത്താണ് സംഭവം. നിലവിൽ അവധിയിലുള്ള സിവിൽ പൊലീസ് ഓഫീസർ തുണ്ടുവിളപുത്തൻവീട്ടിൽ വിനോദിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ഒരു ടിപ്പർ നിറയെ പാറക്കല്ലും പൊടിയും തള്ളിയത്. ഇതിന് നേതൃത്വം നൽകിയ ബിജു സ്കറിയ, ടിപ്പറിന്റെ ഡ്രൈവ‌ർ, സഹായി എന്നിവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.  വിനോദും അയൽവാസിയായ സ്ത്രീയും തമ്മിൽ വഴിയെ ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഏഴ് വർഷമായി ഇവിടെ താമസിക്കുന്ന തനിക്ക് വീട്ടിലേക്കുള്ള വഴിയ്ക്ക് അവകാശമുണ്ടെന്ന് സ്ഥലത്തിന്റെ ആധാരത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് വിനോദ് പറയുന്നു.  എന്നാൽ ഇത് അയൽവാസി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഒരാഴ്ച മുമ്പ് വിനോദും കുടുംബവും സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് ഇവരുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അനധികൃതമായി ഗേറ്റ് സ്ഥാപിച്ചു. ഇതിനെതിരെ വിനോദ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.  തുടർന്ന് കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടു വന്ന് വഴി കെട്ടിയടയ്ക്കാൻ ശ്രമിച്ചു. എന്നാൽ വഴിക്ക് അവകാശമുണ്ടെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയത് കാണിച്ചു കൊടുത്തതിനെ തുടർന്ന് ഉദ്യോഗസ്ഥ‌ർ മടങ്ങിയതായി വിനോദ് പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിനോദിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് ടിപ്പറിൽ പാറക്കല്ലും പാറമണ്ണും തള്ളിയത്. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന വിനോദ് ഓടിയെത്തിയപ്പോഴേക്കും ടിപ്പ‌‌ർ ലോഡ് തള്ളിയ ശേഷം വിട്ടുപോയിരുന്നു.  സ്കൂൾ വിട്ടുവന്ന തന്റെ കുട്ടികൾക്കടക്കം വീട്ടിലേക്ക് കടക്കാനായില്ലെന്ന് വിനോദ് പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം പൊലീസിന്റെ നേതൃത്വത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് പാറക്കല്ലും മണ്ണും നീക്കിയത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

മൂലമറ്റം: കുടയത്തൂർ ഭാഗത്ത് മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അർജുൻ ഷാജുവും പാർട്ടിയും നടത്തിയ റെയ്ഡിൽ കുടയത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഞരളമ്പുഴ നെന്നാൽ കരോട്ട് വീട്ടിൽ ബാബു മകൻ അമൽ ബാബുവിനെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 632 ഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടി കേസെടുത്തു ടിയാന് കഞ്ചാവ് വില്പനയ്ക്കായി ഏൽപ്പിച്ച ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു . റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ് ചന്ദ്രൻ , സാവിച്ചൻ മാത്യു ,ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ …

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ Read More »

ലോട്ടറി മേഖലയെ തകർക്കുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി

മൂന്നാർ: കേരളത്തിൽ അധികാരത്തിലി രിക്കുന്ന എൽ.ഡി.എഫ്.സർക്കാർ ലോട്ടറി മേഖലയെ തകർക്കുന്ന നയമാണ് സ്വീകരിച്ചു വരുന്നതെന്നും അടിക്കടിയുള്ള വിലവർദ്ധനവും, അശാസ്ത്രീയ പരിഷ്ക്കാരങ്ങളും ഈ മേഖലയെ ഇല്ലായ്മ ചെയ്യുന്നുവെന്നും ,ഈ നില തുടർന്നാൽ ശക്തമായ പ്രക്ഷോഭ ങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ഓൾക്കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റിയു.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. കുമാർ പറഞ്ഞു ,ആൾ കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം സമ്മേളനം മൂന്നാർ ബെൽ മൗണ്ട് റിസേർട്ടിൽ …

ലോട്ടറി മേഖലയെ തകർക്കുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി Read More »

ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വ്യക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെ ഇല്ലാതാക്കിയ വി.എസിനെ അനുസ്മരിച്ച് പൂമാലയിലെ ആളുകൾ

തൊടുപുഴ: വി.എസിനെക്കുറിച്ചുള്ള ഓർമ്മകൾ ഓരോ പ്രദേശത്തെയും ആളുകളുക്ക് വ്യത്യസ്‌തമായിരിക്കും. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വ്യക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെ വി.എസിൻ്റെ സമയോചിതമായ ഇടപെടലിലൂടെ ഇല്ലാതാക്കിയതിനെ കുറിച്ചാണ് ട്രൈബൽ മേഖലയായ ഇടുക്കി പൂമാലയിലെ ജനങ്ങൾക്ക് പറയാനുള്ളത്. വി.എസിന്റെ വിയോ​ഗ സമയത്ത് 2002ൽ നടന്ന ആ സംഭവത്തെ ഓർത്തെടുക്കുകയാണ് വക്ക തട്ടിപ്പിനിരയായ ആളുകളും ഇവിടുത്തെ പൊതുപ്രവർത്തകരും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് വൃക്ക ദാനം ചെയ്യുന്നവർക്ക് അഞ്ചും പത്തും ലക്ഷം രൂപാ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. വാക്ക് നൽകി …

ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വ്യക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെ ഇല്ലാതാക്കിയ വി.എസിനെ അനുസ്മരിച്ച് പൂമാലയിലെ ആളുകൾ Read More »

ഇൻകാസ് സ്പോർട്സ് വിം​ഗ് പ്രവർത്തനോ​ദ്ഘാടനം നടത്തി

ദുബായ്: പ്രവാസികളിൽ ശാരീരിക – മാനസിക ഉല്ലാസത്തിന് നിദാനമാകുന്ന സ്പോർട്സ് മീറ്റുകളും ​ഗെയിമുകളും സംഘടിപ്പിക്കുന്നതിനായി, ഇൻകാസ് യു എ ഇ നാഷ്ണൽ കമ്മിറ്റിക്ക് കീഴിൽ രൂപീകരിച്ച സ്പോർട് വിം​ഗിന്റെ പ്രവർത്തനോദ്ഘാടനം, യു എ ഇ സ്പോർട്സ് എക്സ്പേർട്ട് മാസ്റ്റർ ഹൈതം അൽ സറൂനി നിർവ്വഹിച്ചു. സ്പോർട്സ് വിം​ഗ് കൺവീനർ സിന്ധു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഐ ഒ സി ​ഗ്ലോബൽ കോ‍ഡിനേറ്റർ മഹാദേവൻ വാഴശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് നാഷ്ണൽ കമ്മിറ്റി ഓർ​ഗനൈസിം​ഗ് ജനറൽ സെക്രട്ടറി …

ഇൻകാസ് സ്പോർട്സ് വിം​ഗ് പ്രവർത്തനോ​ദ്ഘാടനം നടത്തി Read More »

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

തൊടുപുഴ: 2025 പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടി ആയി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേർക്കുന്നതിന് ആഗസ്റ്റ് 7 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിലെ വിവരങ്ങളിൽ തിരുത്തുന്നതിനും മരിച്ചു പോയവരെയെയും മറ്റും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും അവസരം ഉണ്ട്. വിദൂര സ്ഥലങ്ങളിൽ വിദ്യാഭ്യാസ ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി പോയിട്ടുള്ളവർക്ക് ഹീറിംഗ് ന് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത പക്ഷം ഓൺലൈൻ ഹീറിംഗ് സംവിധാനം ഇലക്ഷൻ കമ്മീഷൻ അനുവദിച്ചിട്ടുണ്ട്. …

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം Read More »

ബംഗാളിൽ മനുഷ്യക്കടത്തിൽ നിന്നും 56 സ്ത്രീകളെ രക്ഷപ്പെടുത്തി

കൊൽക്കത്ത: ട്രെയിൻ മാർഗം മനുഷ്യക്കടത്തിന് ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. 56 സ്ത്രീകളെയാണ് ബംഗാളിലെ ജൽ‌പൈഗുരിയിൽ നിന്നും കടത്താൻ ശ്രമിച്ചത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്തി. 18 നും 31 നും ഇടയിൽ പ്രായമുള്ള പശ്ചിമബംഗാളിലെ ജൽപൈഗുരി, കൂച്ച് ബിഹാർ, അലിപുർദുർ എന്നീ ജില്ലകളിൽ നിന്നുള്ള സത്രീകളെ ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ 56 സ്ത്രീകൾക്കും ട്രെയിൻ ടിക്കറ്റുകളുണ്ടായിരുന്നില്ല. ഇവരുടെ കൈകളിൽ കോച്ച് നമ്പറുകളും ബെർത്ത് നമ്പറുകളും മാത്രമാണ് …

ബംഗാളിൽ മനുഷ്യക്കടത്തിൽ നിന്നും 56 സ്ത്രീകളെ രക്ഷപ്പെടുത്തി Read More »

ഡൽഹിയിൽ കനത്ത മഴ

ന്യൂഡൽഹി: വിവിധ മേഖലകളിൽ ഇന്ന് രാവിലെ മുതൽ നിർത്താതെ മഴ പെയ്യുന്ന അവസ്ഥയാണ്. ഡൽഹിയുടെ പല ഭാഗങ്ങളിൽ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. പല മേഖലകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഡൽഹിയിലുട നീളം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഡൽഹിയിലെ സ്ഥിരം കാഴ്ചകളായി മാറിയിരിക്കുകയാണ് ഇപ്പോൾ.

വി.എസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്

കൊച്ചി: വി.എസ് അച്യുതാനന്ദനെതിരേ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിൻറെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വി.എസ് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുതെന്ന തരത്തിലുള്ള ലേഖനമാണ് വിവാദമായത്. വി.എസിനെ അധിക്ഷേപിച്ച് മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസും തിരുവനന്തപുരം നഗരൂർ സ്വദേശിയായ …

വി.എസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് Read More »

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ക്രൂര പീഡനവും

ഓസ്ട്രേലിയ: സെൻട്രൽ അഡ്‌ലെയ്ഡയിൽ ഇന്ത്യൻ വിദ്യാർത്ഥി ക്രൂര ആക്രമണത്തിനും വംശീയ അധിക്ഷേപത്തിനും ഇരയായി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 23 വയസ്സുള്ള യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മർദിച്ച ഒരാളെ അറസ്റ്റ് ചെയ്തു. സെൻട്രൽ അഡ്‌ലെയ്ഡിലെ കിൻറോർ അവന്യൂവിന് സമീപം ഇല്ല്യൂമിനേറ്റ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ കാണാൻ എത്തിയതാ‍യിരുന്നു മർദനമേറ്റ ചരൺപ്രീത് സിംഗും ഭാര്യയും. വാഹനം പാർക്ക് ചെയ്തതിനു പിന്നാലെ ആയുധങ്ങളുമായി അഞ്ചംഗ സംഘം എത്തി രാജ്യത്തെ അധിക്ഷേപിക്കുകയും ക്രൂരമായി അക്രമിക്കുകയുമായിരുന്നു. സിങ്ങിനെ …

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ക്രൂര പീഡനവും Read More »

യുവ മോർച്ചക്കും മഹിളാ മോർച്ചക്കും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന മഹിളാ മോർച്ചയുടെ അധ‍്യക്ഷയായി നവ‍്യ ഹരിദാസിനെയും യുവ മോർച്ചയുടെ അധ‍്യക്ഷനായി വി മനുപ്രസാദിനെയുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. കൂടാതെ ഒ.ബി.സി മോർച്ചയുടെ അധ‍്യക്ഷനായി എം പ്രേമനെയും എസ്.സി മോർച്ചയുടെ അധ‍്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനെയും തിരഞ്ഞെടുത്തു. ന‍്യൂനപക്ഷ മോർച്ചയുടെ അധ‍്യക്ഷനായി സുമിത് ജോർജിനെയും ഷാജി രാഘവനെ കിസാൻ മോർച്ചയുടെ അധ‍്യക്ഷനായും തീരുമാനിച്ചു. മുകുന്ദൻ പള്ളിയറയാണ് എസ്ടി മോർച്ചയുടെ അധ‍്യക്ഷൻ. പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചത് പാർട്ടി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ്.

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ

തൊടുപുഴ: ജോൺസൺ ആൻഡ് ജോൺസൻ ഗ്രൂപ്പിന്റെ അതിനൂതന ‘വെലിസ്’ റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ചുള്ള ആദ്യ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) തൊടുപുഴയിൽ വിജയകരമായി പൂർത്തിയാക്കി. 70 വയസ്സുള്ള വയോധികയ്ക്ക് ഇരുകാലിലുമുള്ള (ബൈലാറ്ററൽ) മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് നടന്നത്. ഡോ. നിതിൻ ജോർജ് (ഓർത്തോപീഡിക്‌സ് ), ഡോ. സുനിൽ ഐസക് (അനസ്തേഷ്യ) എന്നിവർ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. വെലിസ് റോബോട്ടിക് സർജറി സംവിധാനത്തിലൂടെ വളരെ ചെറിയ മുറിവുകൾ …

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ Read More »

തോപ്രാംകുടിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

ചെറുതോണി: തോപ്രാംകുടിയിൽ യുവതിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും പോലീസും. തോപ്രാംകുടി ടൗണിലെ പലചരക്ക് വ്യാപാരി പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജിയാണ്(46) മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തോപ്രാൻകുടിയിലെ വീട്ടിൽ വച്ചാണ് സംഭവം. ഈ സമയത്ത് ഭർതൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കത്തിലായിരുന്ന മാതാവ് അലർച്ച കേട്ട് ഉണർന്ന് അലമുറയിട്ടതോടെ ഓടിക്കൂടിയ അയൽ വാസികൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ഷിജിയുടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടനെ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ …

തോപ്രാംകുടിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ് Read More »

എനാനെല്ലൂർ പാലായിക്കുടിയിൽ ബെന്നി പി.ജെ നിര്യാതനായി

മുവാറ്റുപുഴ: പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ മുവാറ്റുപുഴ എനാനെല്ലൂർ പാലായിക്കുടിയിൽ ബെന്നി പി.ജെ(58) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച(23‌/7/2025) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് വാഴക്കുളം ബെസ്‌ലഹേം ഹോളി ഫാമിലി പള്ളിയിൽ. വണ്ണപ്പുറം പാലായിക്കുടിയിൽ ജോസഫ്‌ – എലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പൗളിൻ വി ജോൺ (മുൻ അധ്യാപിക, വി. എം. പബ്ലിക് സ്കൂൾ പെരുമറ്റം, മുവാറ്റുപുഴ) കണ്ണൂർ വലിയപുത്തെൻപുരയ്‌ക്കൽ കുടുംബാംഗം. മക്കൾ : സ്മിത ബെന്നി (ആമസോൺ ഹൈദരാബാദ്), ജോയൽ ബെന്നി …

എനാനെല്ലൂർ പാലായിക്കുടിയിൽ ബെന്നി പി.ജെ നിര്യാതനായി Read More »

ഇടുക്കിയിൽ കാറിന് തീ പിടിച്ചു

ഇടുക്കി: മൂലമറ്റം – വാഗമൺ റൂട്ടിൽ കാറിന് തീ പിടിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയിൽ കഴിഞ്ഞ ദിവസ രാത്രി 10.40 നാണ് സംഭവം ഉണ്ടായത്. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേൽ രാജ് കൃഷ്ണയുടെ കാറിനാണ് തീപിടിച്ചത്. രാജ് കൃഷ്ണയുൾപ്പെടെ നാല് പേർ വാഗമൺ സന്ദർശിച്ചതിനു ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്. ഉടൻതന്നെ അഗ്നി രക്ഷാ സേനയിൽ വിവരം അറിയിച്ചു. മൂലമറ്റത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ …

ഇടുക്കിയിൽ കാറിന് തീ പിടിച്ചു Read More »

കെ.സി.എൽ രണ്ടാം സീസണിലും ഇടുക്കിയുടെ അഭിമാനമുയർത്താൻ സച്ചിൻ ബേബിയും സംഘവും

തൊടുപുഴ: കെസിഎൽ രണ്ടാം സീസണിൽ, ഇടുക്കിയുടെ സാന്നിധ്യമായി അഞ്ച് താരങ്ങളാണുള്ളത്; സച്ചിൻ ബേബി, അഖിൽ സ്കറിയ, ജോബിൻ ജോബി, ആനന്ദ് ജോസഫ്, അജു പൌലോസ്. ഇതിൽ അജു പൌലോസ് ഒഴികെയുള്ള നാല് താരങ്ങളും കഴിഞ്ഞ സീസണിൽ മികവ് തെളിയിച്ചവരാണ്. കഴിഞ്ഞ സീസണിൽ കപ്പുയർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ ബേബി. ഏറ്റവും കൂടുതൽ റൺസുമായി ടൂ‍ർണ്ണമെൻ്റിലെ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടതും സച്ചിൻ തന്നെ. ഇടുക്കിയിൽ നിന്ന് തന്നെയുള്ള അഖിൽ സ്കറിയ ആയിരുന്നു കഴിഞ്ഞ സീസണിലെ …

കെ.സി.എൽ രണ്ടാം സീസണിലും ഇടുക്കിയുടെ അഭിമാനമുയർത്താൻ സച്ചിൻ ബേബിയും സംഘവും Read More »

തൊടുപുഴ നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ; മോണിറ്ററിംഗ് സമിതി യോഗം ചേർന്നു

തൊടുപുഴ: നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ നടപ്പിലാക്കാനും വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധം ആക്കുവാനും തീരുമാനം. തെരുവ് നായകളുടെ വർദ്ധനവ് നിയമനുസ്ത്രം നിയന്ത്രണ വിധേയം ആക്കുവാൻ സർക്കാർ തലത്തിൽ നിന്നുള്ള നിർദ്ദേശത്തേ തുടർന്ന് ആനിമൽ ബർത്ത് കണ്ട്രോൾ( എബിസി) പ്രോഗ്രാമിനും വാക്‌സിനേഷനും ആയി തുക നഗരസഭ വകയിരുത്തിയി. എബിസി പ്രോഗ്രാം നടപ്പിലാക്കാൻ കഴിഞ്ഞ രണ്ട് വർഷവും നഗരസഭ 10 ലക്ഷം രൂപ വീതം വകയിരുത്തിയിരുന്നു എങ്കിലും, ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തി ട്ടുള്ള എബിസി …

തൊടുപുഴ നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ; മോണിറ്ററിംഗ് സമിതി യോഗം ചേർന്നു Read More »

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി

തൊടുപുഴ: വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി. കലയന്താനി മുളയ്ക്കതൊട്ടിയിൽ സോബിയുടെ ഭാര്യ ബെൻസിയുടെ മരണമാണ് വീട്ടുകാർക്കൊപ്പം നാട്ടുകാർക്കും വേദനയായത്. ഏതാനും വർഷങ്ങളായി ക്യാൻസർ ചികിത്സയിലായിരുന്നു ബെൻസി. നാട്ടുകാരും ഇടവക ജനങ്ങളും ഈ കുടുംബത്തെ ഏറെ സഹായിച്ചിരുന്നു. പഞ്ചായത്തിൽ നിന്നുള്ള ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം നൽകിയാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. വീട്ടിൽ കയറികൂടുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് ബെൻസി യാത്രയായത്. ഇത് നാടിന് നൊമ്പരമായി. അമ്പത്തിയഞ്ച് വയസ്സ് പ്രായമായിരുന്നു ബെൻസി …

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി Read More »

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ആദ്യ പ്രതികരണമാണിത്. ജഗദീപ് ധൻകർ ആരോഗ്യവാനായി ഇരിക്കാൻ ആശംസിക്കുന്നതായും അദ്ദേഹം രാജ്യത്തിനായി ചെയ്ത പ്രവർത്തികളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന പദവി ഉൾപ്പെടെ വിവിധ പദവികളിൽ നമ്മുടെ രാജ്യത്തെ സേവിക്കാൻ ശ്രീ ജഗദീപ് ധൻകർ ജിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ആശംസിക്കുന്നു’- പ്രധാനമന്ത്രി കുറിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു …

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി Read More »

​ഗുജറാത്ത് വിമാനാപകടത്തിൽ ബോയിങ്ങിന് എയർ ഇന്ത്യയുടെ ക്ലീൻ ചിറ്റ്

മുംബൈ: ബോയിങ്ങ് 787, ബോയിങ്ങ് 737 വിമാനങ്ങളുടെ സുരക്ഷാ പരിശോധന എയർ ഇന്ത്യ പൂർത്തിയാക്കി. അഹമ്മദാബാദ് വിമാനപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡയറക്റ്റർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്‍റെ നിർദേശപ്രകാരമാണ് ബോയിങ്ങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകളുടെ(FCS) ലോക്കിങ്ങ് സംവിധാനത്തിൽ എയർ ഇന്ത്യ പ്രത്യേക പരിശോധന നടത്തിയത്. ബോയിങ്ങ് 787 ഡ്രീംലൈനറുകൾ എയർ ഇന്ത്യയും ബോയിങ് 737 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് ഉപയോഗിക്കുന്നത്. ബോയിങ്ങ് 787 വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ടത്. രണ്ടിനം വിമാനങ്ങളുടെയും ലോക്കിങ്ങ് …

​ഗുജറാത്ത് വിമാനാപകടത്തിൽ ബോയിങ്ങിന് എയർ ഇന്ത്യയുടെ ക്ലീൻ ചിറ്റ് Read More »

തമിഴ്‌നാട് വെല്ലൂരിൽ സ്ത്രീധന പീഡന പരാതി നൽകാൻ സ്ട്രെച്ചറിൽ നേരിട്ടെത്തി യുവതി

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ത്രീധന പീഡനത്തിൽ പരാതി നൽകാൻ 21കാരി നീതി തേടി സ്ട്രെച്ചറിൽ കളക്ട്രേറ്റിൽ എത്തി. ഭർത്താവും ഭർതൃകുടുംബവും ചേർന്ന് തന്നെ ടെറസിൽ നിന്ന് തള്ളിയിട്ടെന്നാണ് നർഗീസ് എന്ന യുവതിയുടെ ആരോപണം. ഭർത്താവ് ബി ഖാജ് റഫീഖ്(30), അച്ഛൻ ബാബ, അമ്മ ഷക്കീല എന്നിവർക്കെതിരേയാണ് പരാതി. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതായും ഇരു കാലുകൾ ഒടിഞ്ഞതായും യുവതി പറഞ്ഞു. കളക്ട്രേറ്റിൽ എത്തിയ നർഗീസിൻറെ മൊഴി റവന്യൂ ഡിവിഷണൽ ഓഫീസർ സെന്തിൽ രേഖപ്പെടുത്തി. കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് …

തമിഴ്‌നാട് വെല്ലൂരിൽ സ്ത്രീധന പീഡന പരാതി നൽകാൻ സ്ട്രെച്ചറിൽ നേരിട്ടെത്തി യുവതി Read More »

വി.എസിന് വിട നൽകി തലസ്ഥാനം, വിലാപ യാത്ര ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് വിട നൽകി തലസ്ഥാനം. തിരുവനന്തപുരത്തെ ദർബാർ ഹാളിൽ വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. ഉച്ചയ്ക്ക് 2.30 ഓടെ മൃതദേഹം വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടി ബസിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കാണ് യാത്ര. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലെത്തും. വിഎസിനെ ഒരു നോക്ക് കാണാൻ വന്‍ ജനപ്രാവമാണ് ദേശീയപാതയുടെ ഇരുവശവും നിറഞ്ഞുനിൽക്കുന്നത്. വഴി നീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം …

വി.എസിന് വിട നൽകി തലസ്ഥാനം, വിലാപ യാത്ര ആലപ്പുഴയിലേക്ക് Read More »

മണിപ്പൂരിൽ ഏഴ് തീവ്രവാദികൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു

ഇംഫാൽ: മണിപ്പൂരിൻ്റെ വിവിധ ഇടങ്ങളിൽ ദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ, ഏഴ് തീവ്രവാദികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ കാങ്‌ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ(കെ.സി.പി) മൂന്ന് പേരെ ഞായറാഴ്ച തെങ്‌നൗപാൽ ജില്ലയിലെ പങ്കൽ ബസ്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഖുമന്തേം ഉമാകാന്ത സിങ്ങ്(36), പുഖ്രംബം നവോടോൺ സിങ്ങ്(22), സോയിബാം ബർഗിൽ മെയ്‌തേയ്(23) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച നടന്ന ഒരു പ്രത്യേക ഓപ്പറേഷനിൽ, നിരോധിത യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ഓഫ് കാംഗ്ലെയ്പാക്കിലെ(യു.പി.പി.കെ) നാല് പേരെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കൊയ്‌റെൻഗെയ് …

മണിപ്പൂരിൽ ഏഴ് തീവ്രവാദികൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു Read More »

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് അട്ടപ്പാടിയിൽ ചൊവ്വാഴ്ച‍യാണ് സംഭവം. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരിയാണ്(40) കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. തിങ്കളാഴിച വൈകിട്ട് കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ ചൊവ്വാഴ്ച രാവിലെയായിട്ടും കാണാതായതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം; വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പട്ന: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള 74 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാൻ നാലു ദിവസം മാത്രം ശേഷിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻറെ നീക്കം. പത്രക്കുറിപ്പിലൂടെ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. ഇതുവരെ 43.93 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം ഏ​ഴ്​ ലക്ഷത്തിലധികം പേരുടെ വർധനവാണ് ഉണ്ടായതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിക്കുന്നു. അവസാന മണിക്കൂറുകളിൽ …

ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം; വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More »

ഡൽഹിയിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: എൻസിആർ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ഫരീദാബാദാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ജൂലൈ മാസത്തിൽ തന്നെ ദേശീയ തലസ്ഥാന മേഖലയെ പിടിച്ചുകുലുക്കിയ മൂന്നാമത്തെ ഭൂകമ്പമാണിത്. നേരത്തെ, ജൂലൈ 10, 11 തീയതികളിൽ 4.4, 3.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് വലിയ ഭൂകമ്പങ്ങൾ ജജ്ജാറിൽ ഉണ്ടായിരുന്നു. ഇത് ഡൽഹി, ഗുരുഗ്രാം, റോഹ്തക്, നോയിഡ, എൻസിആർ എന്നിവിടങ്ങളിലും …

ഡൽഹിയിൽ വീണ്ടും ഭൂചലനം Read More »

കാട്ടാന ആക്രമണം; തിഴ്നാട് നീലഗിരിയിൽ തോട്ടം തൊഴിലാളി മരിച്ചു

നീലഗിരി: തമിഴ്നാട് നീലഗിരി പേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. കൊളപ്പള്ളി അമ്മൻകാവിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യനാണ്(58) മരിച്ചത്. കൊളപ്പള്ളി അമ്മൻകൊവിലിൽ വീട്ടുമുറ്റത്ത് വച്ച് ഉദയസൂര്യനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പാക്കിസ്ഥാനിൽ ദുരഭിമാനക്കൊല; ദമ്പതികളെ വെടിവച്ചു കൊലപ്പെടുത്തിയ 13 പേരെ അറസ്റ്റ് ചെയ്തു

കറാച്ചി: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ, ദമ്പതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ 13 പേർ അറസ്റ്റിൽ. കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ ഒരു വാഹനത്തിൽ നിന്നും പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്നതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറസ്റ്റ് പ്രഖ്യാപിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. മൂന്ന് ദിവസം മുൻപ് നടന്ന സംഭവത്തിൽ കൊലപ്പെട്ട ദമ്പതികൾ ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കുടുംബത്തിൻറെ സമ്മതിമില്ലാതെ …

പാക്കിസ്ഥാനിൽ ദുരഭിമാനക്കൊല; ദമ്പതികളെ വെടിവച്ചു കൊലപ്പെടുത്തിയ 13 പേരെ അറസ്റ്റ് ചെയ്തു Read More »

സ്വർണ വില ഉയർന്നു

കൊച്ചി: വമ്പൻ കുതിപ്പിൽ സ്വർണ വില. ചൊവ്വാഴ്ച(ജൂലൈ 22) പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിൻറെ വില 74,280 രൂപയായി. ഗ്രാമിന് അനുപാതകമായി 105 രൂപയാണ് വർധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഈ മാസത്തിൻറെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും സ്വർണ വില ഉയർന്നിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 920 രൂപയാണ് …

സ്വർണ വില ഉയർന്നു Read More »

വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കായും സമര്‍പ്പിച്ച വ്യക്തിയായിരുന്നു വി.എസെന്ന് മോദി അനുസ്മരിച്ചു. തങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഓര്‍ക്കുന്നുവെന്നും മോദി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമര്‍പ്പിച്ചു. ഞങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ …

വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

നാളത്തെ പി.എസ്‌.സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ബുധനാഴ്ച(23/07/2025) നടത്താനിരുന്ന എല്ലാ പി.എ‌സ്‌.സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ പി.എസ്‌.സി അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാവില്ല. പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലേക്കുള്ള സെക്കൻറ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്മാൻ(സിവിൽ), ജലസേചന വകുപ്പിലെ സെക്കൻറ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്മാൻ(സിവിൽ – പട്ടികവർഗക്കാർക്ക് മാത്രം), കേരള സംസ്ഥാന പട്ടിക ജാതി/പിട്ടിക വർഗ വികസന കോർപ്പറേഷനിലെ ട്രേസർ തസ്തികകളിലേക്കുള്ള പരീഷകളാണ് മാറ്റിവച്ചത്.

ഡൽഹിയിൽ കനത്ത മഴ

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. തിങ്കളാഴ്ച മുതൽ ലഭിക്കുന്ന കനത്ത മഴയിൽ ഡൽഹിയുടെ തെക്കൻ, തെക്കു പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ ചൂടിന് ആശ്വാസം നൽകിയെങ്കിലും വിവിധ മേഖലകളിൽ ഗതാഗതം അടക്കം തടസപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ(IMD) പ്രവചനം അനുസരിച്ച് ചൊവ്വാഴ്ച ശക്തമായ മഴ ലഭിക്കും. പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയുമാണ് പ്രവചിച്ചിക്കുന്നത്. ജൂലൈ 23 ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും വ്യാഴാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

തയ്യക്കോടത്ത് ശ്രീദേവി രാധാകൃഷ്ണൻ നിര്യാതയായി

തൊടുപുഴ: തയ്യക്കോടത്ത് പരേതനായ റ്റി.ജി രാധാകൃഷ്ണ പിള്ളയുടെ ഭാര്യ ശ്രീദേവി രാധാകൃഷ്ണൻ(69) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച(23/7/2025) ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: വിവേക്(റവന്യു ഇൻസ്‌പെക്ടർ, മഞ്ചേരി), ശിവകൃഷ്ണൻ(സോഫ്റ്റ്‌വെയർ എഞ്ചിനീയർ, യു.എസ്.എ). മരുമക്കൾ: ആതിര വിവേക്, പ്രിയ ബാബു. കൊച്ചുമക്കൾ: അഭിനവ്, റിഥ്‌വിക്.

പത്തനംതിട്ടയിൽ ഒരു കുംടുംബത്തിലെ മൂന്ന് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു സ്ത്രീ മരിച്ചു

പത്തനംതിട്ട: കൊടുമണ്ണിൽ കൂട്ട ആത്മഹത്യ ശ്രമം. ഒരു കുംടുംബത്തിലെ മൂന്നു പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സ്ത്രീ മരിച്ചു. ഭർത്താവും ഇളയ മകനും ചികിത്സയിലാണ്. രണ്ടാംകുറ്റി സ്വദേശി ലീല‍യാണ് മരിച്ചത്. ഭർത്താവ് നീലാംബരൻ, മകൻ ധിപിൻ എന്നിവർ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. അമിത അളവിൽ ഗുളിക കഴിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. ഇവർ സ്വകാര്യ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നതായും ഈ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. …

പത്തനംതിട്ടയിൽ ഒരു കുംടുംബത്തിലെ മൂന്ന് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു സ്ത്രീ മരിച്ചു Read More »

എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ തലകറക്കമുണ്ടായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ നിർണയ പരിശോധനങ്ങൾ നടത്തി വരുന്നതായി പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രണ്ടു ദിവസം വിശ്രമിക്കാൻ സ്റ്റാലിനോട് ഡോക്‌ടർമാർ നിർദേശിച്ചു. ഇതോടെ സ്റ്റാലിന്‍റെ പരിപാടികളെല്ലാം മാറ്റിവച്ചു.

കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പനുസരിച്ച് കേരളത്തിലെ ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത‍യാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച(21/07/2025) മുതൽ ബുധനാഴ്ച 23/07/2025 വരെ മണിക്കൂറിൽ 40 …

കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ Read More »

ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ഇടുക്കിയിൽ പ്രവർത്തിച്ച് വരുന്ന വോളിബോൾ അക്കാഡമി ഹോസ്റ്റലിന്റെ നവീകരണത്തിനും ഇതര പ്രവർത്തികൾക്കുമായി 1,50,24,000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കായികവും യുവജനകാര്യവും വകുപ്പ് മുഖേനയാണ് അക്കാഡമിയിലെ കായിക താരങ്ങൾക്ക് ഏറെ ഗുണകരമാകുന്ന പ്രവർത്തികൾക്കായി തുക അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള ഹോസ്റ്റലിലെ വിദ്യാത്ഥികൾ പരിശീലനം നടത്തുന്ന ഇൻഡോർ കോർട്ടിന്റെ തടി പാകിയിരുന്ന അടിത്തറ പ്രളയത്തെ തുടർന്ന് വെള്ളം കയറി ജീർണിക്കുകയും പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു.തറയുടെ നവീകരണത്തിനും രാത്രിയിൽ ഉൾപ്പെടെ പരിശീലനം നടത്തുന്നതിന് ലൈറ്റിംഗ് സംവിധാനവും …

ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »

ആലപ്പുഴയിലെ 40 ഓളം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു, അമിത വൈദ്യുതി പ്രവാഹമാണ് കാരണം

കലവൂർ: കെഎസ്ഇബിയുടെ വൈദ്യുതി വിതരണകമ്പികളിൽ നിന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ 40 ഓളം വീടുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള വീടുകളിലേക്കാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ അമിതമായ വൈദ്യുതിപ്രവാഹമുണ്ടായത്. എ.സി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, റ്റി.വി, സി.സി.റ്റി.വി, മിക്സി, ബൾബുകൾ, കമ്പ്യൂട്ടറുകൾ, മോട്ടർ തുടങ്ങിയ ഇലട്രിക് ഉപകരണങ്ങളാണ് തീപിടിച്ച് നശിച്ചത്. ബ്ലോക്ക് ഓഫീസ് ട്രാൻസ്ഫോർമറിൽനിന്നു പോകുന്ന ത്രീ ഫേസ് ലൈനിലെ ന്യൂട്രൽ തകരാറായതാണ് അമിതമായി വൈദ്യുതി പ്രവാഹത്തിനിടയാക്കിയതെന്നും പരാതി ശ്രദ്ധയിൽപ്പെട്ടിനു …

ആലപ്പുഴയിലെ 40 ഓളം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു, അമിത വൈദ്യുതി പ്രവാഹമാണ് കാരണം Read More »

സി.പി.ഐയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത

പാലക്കാട്: സിപിഐ യുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹൻദാസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി സുരേഷ് രാജിൻറെ പിൻഗാമിയായാണ് സുമലത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ സുമലത, കേരള മഹിളാ സംഘം ദേശീയ കൗൺസിൽ അംഗവും മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാണ്. 2010 – 2015 കാലത്ത് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. ശനിയാഴ്ച ചേർന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും …

സി.പി.ഐയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത Read More »

മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടം

തൊടുപുഴ: മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടവുമായി കരിമണ്ണൂർ സ്വദേശിയും സമാജ് വാദി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ എം.റ്റി തോമസ്. പ്രതിഷേധത്തിൻ്റെ ഭാഗമായി മുട്ടം ഈരാറ്റുപേട്ട റൂട്ടിൽ തോട്ടുങ്കരയിൽ റോഡിൽ റീത്ത് വച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഈ കുഴിയിൽ വീണ് പരുക്കേൽക്കുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ആലുവയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

ആലുവ: ആലുവയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. കൊല്ലം കുണ്ടറ ചാരുവിള പുത്തൻവീട് സ്വദേശിനി, അഖിലയാണ്(35) കൊല്ലപ്പെട്ടത്. അടിമാലി സ്വദേശിയായ ബിനു എൽദോസിനെ(39) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ പമ്പ് ജങ്ങ്ഷനിലെ തോട്ടുങ്കൽ ലോഡ്ജിലാണ് സംഭവം. ഇരുവരും ചേർന്ന് ഞായറാഴ്ച ഇവിടെ റൂമെടുത്തിരുന്നു. പ്രണയത്തിലായിരുന്ന ഇവർ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടത്തിയ ശേഷം ഇതിൻറെ ദൃശ്യം വീഡിയോ കോളിൽ സുഹൃത്തുക്കൾക്ക് ബിനു അയച്ചു നൽകിയിരുന്നു. സുഹൃത്തുക്കൾ ആണ്‌ …

ആലുവയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ Read More »

ശശി തരൂരിനെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ. തരൂരിൻറെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണെന്നും അദ്ദേഹത്തിനെതിരായ നടപടി സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്ന് പറഞ്ഞ മുരളീധരൻ തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും പറഞ്ഞു. അതേസമയം, മുരളീധരൻറെ വിമർശനങ്ങൾക്ക് ശശി തരൂർ മറുപടി പറഞ്ഞില്ല. വിമർശനങ്ങളിൽ ആരോടും ഒന്നും പറയാനില്ലെന്നും തരൂർ പറഞ്ഞു.

മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

പാലക്കാട്: മന്ത്രി ശിവൻകുട്ടിക്കെതിരേ പാലക്കാട്ട് കരിങ്കൊടി പ്രതിഷേധം. വിവിധ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോവുന്നതിനിടെ വല്ലങ്ങി വിത്തനശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ചു മാറ്റി. മന്ത്രി വരുന്നതിന് മുൻപു തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടിയേയും നേതാക്കളിൽ പലരേയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല കേസിൽ‌ പരാതിക്കാരൻറെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല പരാതിയിൽ‌ പരാതിക്കാരൻറെ മൊഴി ഇന്ന് രേഖപ്പെടുത്തും. പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം മൊഴി നൽകും. രാവിലെ പത്തരയ്ക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിക്കെതിരേയും പരാതി ഉയർന്നത്. ജൂൺ 16ന് ആയിരുന്നു സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നൽകിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ …

സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല കേസിൽ‌ പരാതിക്കാരൻറെ മൊഴി രേഖപ്പെടുത്തും Read More »

അടിമാലിയിൽ കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പയിൻ നടത്തി

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പയിനും ഏലകൃഷിയെക്കുറിച്ച് ഏകദിന സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പള്ളിവാസൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രദീഷ് കുമാർ മണ്ണ് സാമ്പിൾ സ്വീകരിച്ച് നിർവഹിച്ചു.കാർഷിക മേഖലയിലെ ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യത്തെക്കുറിച്ച് പൊതുഅവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. കൃഷിക്ക് മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ യഥാർത്ഥ …

അടിമാലിയിൽ കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പയിൻ നടത്തി Read More »