ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ്
തളിപ്പറമ്പ്: കാലത്തിന്റെ സൈബർ ആകാശങ്ങളിൽ ഉയരെ പാറിനടന്ന് തളിപ്പറമ്പ്. ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പിനെ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രണ്ടു നഗരസഭകളും ഏഴു പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-–-dam–-Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. 2023 മെയ് രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളാണ് ഒരു വർഷത്തിനുള്ളിൽ സ്വപ്‌ന സാക്ഷാൽക്കാരമാകുന്നതെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ …
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ് Read More »