Timely news thodupuzha

logo

Kerala news

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം

നെടുങ്കണ്ടം: ഉടുമ്പൻചോല: 2019 – 2020 കാലഘട്ടത്തിൽ ആണ് ഉടുമ്പഞ്ചോലയിൽ ഹരിത ചോല എന്ന പേരിൽ സൗന്ദര്യ വത്കരണ പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തിലൂടെ കുമളി- മൂന്നാർ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും അരളി ചെടികൾ നട്ട് പരിപാലിയ്ക്കുക, വിവിധ മേഖലകളിൽ വേസ്റ്റ് ബിന്നുകൾ, തുമ്പൂർ മൂഴി മോഡൽ മാലിന്യ സംസ്കരണം, തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പതിനായിരത്തിൽ അധികം അരളി തൈകൾ വാങ്ങി റോഡിന് ഇരുവശവും നടുകയും …

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം Read More »

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റിയെന്ന് റിപ്പോർട്ട്. ശബരമിലയിലെ സ്പെഷ്യൽ കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ഹൈക്കോടതിയുടെ നിർദേശം വേണം. മാത്രമല്ല, സ്വർണപ്പണികൾ സന്നിധാനത്തു തന്നെ നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻറെ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ദേവസ്വം ബോർഡിൻറെ നടപടി. അതേസമയം, സ്വർണപ്പാളികളിൽ കേടുപാടുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇളക്കി …

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി Read More »

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സർവീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോൾ പിരിവ് പുനസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമായിരുന്നു ദേശിയ പാത അതോറിറ്റിയുടെ ആവശ്യം. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. പാലിയേക്കര ടോൾ പിരിവ് ചൊവ്വാഴ്ച വരെയായിരുന്നു തടഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ …

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി Read More »

നടിയെ അപമാനിച്ച കേസിൽ സിനിമാ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സനൽകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അമേരിക്കയിൽ നിന്നെത്തിയ സനൽ കുമാറിനെ മുംബൈയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്.

കോതമംഗലം വെളിയേൽചാലിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കോതമംഗലം: സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന, കോഴിപ്പിള്ളി പാറേക്കാട്ട് സുധ ദേവരാജൻ(60) മരിച്ചു. ഞായർ വൈകിട്ടു വെളിയേൽചാലിലാണ് അപകടം. ഭർത്താവ് ദേവരാജനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടർ റോഡിലെ ഹംപിൽ കയറിയപ്പോൾ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പീഡന പരാതിയെ തുടർന്ന് വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്‌റ്റർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് വേടൻ ഹാജരായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വേടനെ അറസ്റ്റു ചെയ്ത് വിട്ടയക്കാനാണ് സാധ്യത. 2021 – 2023 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും ‍യുവതി …

പീഡന പരാതിയെ തുടർന്ന് വേടൻ ചോദ്യം ചെയ്യലിന് ഹാജരായി Read More »

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കറുകടം ഞാഞ്ഞൂൾ മലയിൽ നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി. ഇടുക്കി, പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും, തൊടുപുഴ മഹാറാണി വെഡിങ് ഗ്രൂപ്പിൻറെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത് …

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു Read More »

ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു

മൂന്നാർ: ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓണം അവധി മൂന്നാറിൽ ആഘോഷിക്കാൻ നിരവധി പേർ മുൻകൂട്ടി റിസോർട്ടുകളും ഹോംസ്‌റ്റേകളും ബുക്ക് ചെയ്തിരുന്നു. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ സഞ്ചാരികളിൽ പലരും ബുക്കിംഗ് ക്യാൻസൽ ചെയ്തു.ഇതോടെ ഓണാവധിക്കാലത്ത് മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ നിരാശയിലായി. സഞ്ചരികൾക്കായി മിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും ഓണ സദ്യയും തയ്യാറാക്കിയിരുന്നു. വിവിധ ഓണേഘാഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങളും സഞ്ചാരികൾ എത്താതായതോടെ പാഴായി. കഴിഞ്ഞ മധ്യ …

ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു Read More »

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കല്ലൂർക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

മുവാറ്റുപുഴ: കല്ലൂർക്കാട് എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പരിപാടികൾ എൻഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ബി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വനിതാ സമാജം തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ. സിന്ധു രാജീവ്, അഭിലാഷ് എം രാജൻ, ബിന്ദു സന്തോഷ്, ലളിതാ നാരായണൻ, പി.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

വിവാദ പോസ്റ്റ് ബൽറാമിൻറേതല്ല, രാജി വച്ചിട്ടുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: ബിഹാർ – ബീഡി വിവാദ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം കോൺഗ്രസ് കേരളാ ഘടകം സോഷ്യൽമീഡിയ സെൽ ചുമതല ഒഴിഞ്ഞുവെന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ദീർഘമായ വിശദീകരണ പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ജിഎസ്ടി പരിഷ്കരണത്തിനു പിന്നാലെ കോൺഗ്രസ് കേരളാ ഘടകം എക്സിൽ പങ്കു വച്ച പോസ്റ്റ് ബിഹാറിനെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തൊട്ടു പിന്നാലെ വി.ടി. ബൽറാം സമൂഹമാധ്യമ സെൽ ചുമതല ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ എക്സിൽ …

വിവാദ പോസ്റ്റ് ബൽറാമിൻറേതല്ല, രാജി വച്ചിട്ടുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ

തൊടുപുഴ: തൊടുപുഴ പാലാ റോഡിനെയും, വെങ്ങല്ലൂർ കോലാനി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതി യോഗ്യതമാക്കി തുറന്നു കൊടുക്കണം എന്ന് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിന് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും, ആശുപത്രി, സ്കൂൾ, കോൺവെന്റുകൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാൻ ഉള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിനാവശ്യമായ പണം അനുവദിച്ചിട്ടുള്ളതാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്. പിഡബ്ല്യുഡിയുടെ അനാസ്ഥ മൂലമാണ് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ Read More »

ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു. ഇടമലക്കുടി കൂടലാർകുടിയിലെ 60 വയസ്സുള്ള രാജാക്കന്നിയെയാണ് കിലോമീറ്ററുകൾ ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാജാക്കന്നി ഒരാഴ്ച്ചയായി പനി ബാധിച്ച് ഇടമലക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെവ്യാഴാഴ്ച രാജാക്കന്നിയേ കുടിയിലേ ആളുകൾ മഞ്ചൽ കെട്ടി നാല് കിലോമീറ്റർ ചുമന്ന് മാങ്കുളത്തിനടുത്തുള്ള ആനക്കുളത്ത് എത്തിച്ചു. ആനക്കുളത്തു നിന്നും വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് പനി ബാധിച്ച് പിഞ്ചു ബാലനും …

ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു Read More »

കെ.പി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: കെ പി എം എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല നിർവഹിച്ചു.സഭ, ജില്ലാ പ്രസിഡൻ്റ് ഒ.കെ ബിജു അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ്. പ്രസിഡൻ്റ് ഓമന തങ്കച്ചൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി അശോകൻ മുട്ടം, ജില്ലാ കമ്മിറ്റിയംഗളായ രവി കരിങ്കുന്നം, …

കെ.പി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു Read More »

വെള്ളാപ്പള്ളി നടേശന് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണം

ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷണം. ദേവസ്വം പ്രസിഡൻറാണ് വെള്ളാപ്പള്ളിയെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. കക്ഷിരാഷ്ട്രീയം പറഞ്ഞ് അ‍യ്യപ്പ സംഗമത്തെ എതിർക്കേണ്ടതില്ലെന്നും എസ്എൻഡിപിക്ക് വ‍്യക്തമായ നിലപാടുണ്ടെന്നും കൂടിക്കാഴ്ചക്കിടെ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്നും ഭക്തർക്കെതിരേയെടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ‍്യമന്ത്രിക്കൊപ്പം ഓണസദ‍്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിമർശനവുമായി മുൻ കെപിസിസി അധ‍്യക്ഷൻ കെ സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുന്നതിൻറെ ദൃശൃങ്ങൾ പുറത്തുവന്നതിനു പിന്നാലെ മുഖ‍്യമന്ത്രി പിണറായി വിജയനൊപ്പം സതീശൻ ഓണസദ‍്യ കഴിച്ചത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് അധ‍്യക്ഷ പദവി സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പുതിയ അധ‍്യക്ഷൻ വരാത്തത് പോരായ്മയാണെന്നും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും സുധാകരൻ പറഞ്ഞു.

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ വച്ച് മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടനെ നാട്ടിലെത്തിച്ച ശേഷം മൊഴിയെടുത്തേക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ഫ്ലാറ്റിലെ ഹോം മെയ്ഡിൻറെ മൊഴിയും രേഖപ്പെടുത്തി. വിപഞ്ചികയുടെ ലാപ്ടോപ് വീണ്ടെടുക്കുന്നതിനായുള്ള ശ്രമം നടക്കുന്നുണ്ട്. ഷാർജയിലെ കേസ് വിവരങ്ങൾ കൈമാറുന്നതിനായി കോൺസുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം വ‍്യക്തമാക്കി. മരണത്തിനു മുൻപ് വിപഞ്ചിക സമൂഹമാധ‍്യമത്തിൽ ആത്മഹത‍്യാ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് അപ്രത‍്യക്ഷമാവുകയും ചെയ്തു. ഇക്കാര‍്യങ്ങളിലുൾപ്പടെ …

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് Read More »

സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025 ഹ്രസ്വചിത്ര മേളയിൽ മൂന്നാം സ്ഥാനം മറുജന്മത്തിന്

കോഴിക്കോട്: ഫ്രെയിംസ് മീഡിയ ഹൗസിന്റെ ബാനറിൽ റോസ്‌ന ജോഷി സംവിധാനം ചെയ്ത ‘മറുജന്മം’ എന്ന ഷോർട്ട് ഫിലിം, സംസ്ഥാന സർക്കാർ, ട്രാൻസ്‌ജെൻഡർ ഫിലിം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഹ്രസ്വചിത്ര മേളയിൽ മികച്ച മൂന്നാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതല ട്രാൻസ്‌ജെൻഡേഴ്സ് കലോത്സവം വർണ്ണപ്പകിട്ടിനോടനുബന്ധിച്ചു കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ മൊമന്റോയും സർട്ടിഫിക്കറ്റും പതിനായിരം രൂപയുമടങ്ങുന്ന പുരസ്ക്കാരം മന്ത്രി ആർ. ബിന്ദുവിൽ നിന്ന്, ഈ ചിത്രത്തിൻറെ ക്യാമറാമാൻ ആയ ജോഷി വിഗ്നെറ്റ് ഏറ്റുവാങ്ങി. എല്ലാവരും തുല്യരാണ്… എല്ലാ ലിംഗഭേദങ്ങളെയും ബഹുമാനിക്കുക …

സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025 ഹ്രസ്വചിത്ര മേളയിൽ മൂന്നാം സ്ഥാനം മറുജന്മത്തിന് Read More »

കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്

മൂലമറ്റം: കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്. ക്രാഷ് ബാരിയറിൽ തട്ടി നിന്നതു കൊണ്ട് വൻ അപകടം ഒഴിവായി. കാഞ്ഞാർ ലബ്ബ വീട്ടിൽ അബ്ദുള്ള ബുഹാരി(44), ഹാസിന ബുഹാരി(38), മുഹാ ദിമ(19), ഖദീജ ജഹൻ ഖാൻ(11), ഹസീന ബുഹാരി(9) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടു കൂടിയാണ് സംഭവം. കാഞ്ഞാർ പുളളിക്കാനം റോഡിൽ പുത്തേട് വച്ചാണ് സംഭവം ഇവിടെ 2008 ൽ കാർ കൊക്കയിൽ വീണ് രണ്ട് …

കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക് Read More »

കാരിക്കോട് സബ് രജിസ്റ്റർ ഓഫീസ് ഇനി ആലക്കോട് സ്വന്തം; അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി

തൊടുപുഴ: ഓണസമ്മാനം എന്നപോലെയാണ് സബ് രജിസ്റ്റർ ഓഫീസിൻ്റെ നിർമ്മാണം ആരംഭിച്ചത് ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു ഇതിനായി പല സ്ഥലങ്ങളിലും ഭൂമി കണ്ടെത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത്തത മൂലം ഒഴിവാക്കുകയായിരുന്നു ആലക്കോട് ഒരു സ്വകാര്യ വ്യക്തി നൽകിയ 10 സെൻറ് സ്ഥലത്താണ് ഇപ്പോൾ സബ് രജിസ്റ്റർ ഓഫീസിൻറെ നിർമ്മാണം ആരംഭിച്ചത് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി ആണ് കെട്ടിടത്തിന് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനിലകൾ ഉള്ള കെട്ടിടം നിർമ്മിക്കുന്നത്. …

കാരിക്കോട് സബ് രജിസ്റ്റർ ഓഫീസ് ഇനി ആലക്കോട് സ്വന്തം; അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി Read More »

കെ.പി.എസ്.ടി.എ സംസ്ഥാന സമര പ്രചരണ ജാഥ; സംഘാടകസമിതി രൂപീകരിച്ചു

കോതമംഗലം: സംസ്ഥാന സർക്കാരിൻറെ പൊതു വിദ്യാഭ്യാസ ദ്രോഹ നടപടികൾക്കെതിരെ കെ.പി.എസ്.ടി.എ സംസ്ഥാന സമിതി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സമര പ്രചരണ ജാഥ ‘മാറ്റൊലി യുടെ കോതമംഗലം വിദ്യാഭ്യാസ ജില്ലാ തല സംഘാടകസമിതി രൂപീകരിച്ചു.സെപ്റ്റംബർ 15ന് കാസർഗോഡ് നിന്ന് ആരംഭിച്ച് 27 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വൻ അധ്യാപക പ്രകടനത്തോടെ സമാപിക്കുന്ന ക്രമീകരണമാണ് ജാഥയ്ക്കായി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23ന് ആണ് എറണാകുളം ജില്ലയിലെ ജാഥയുടെ പര്യടനം. ഉച്ചക്ക് 12 മണിക്ക് എത്തിച്ചേരുന്ന സമര പ്രചരണ ജാഥക്ക് …

കെ.പി.എസ്.ടി.എ സംസ്ഥാന സമര പ്രചരണ ജാഥ; സംഘാടകസമിതി രൂപീകരിച്ചു Read More »

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ

വഴിത്തല: ദേശീയ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് മുൻ അധ്യാപകരെ അവരുടെ വീടുകളിലെത്തി അനുഗ്രഹം നേടി സ്കൂളിലെ ഇപ്പോഴത്തെ അധ്യാപക സമൂഹം. പൊന്നാടയും പൂക്കളും പ്രത്യേകം തയാറാക്കിയ ആശംസ കാർഡുമായാണ് മുൻ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ വീടുകൾ സന്ദർശിച്ചത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമ അധ്യാപികയായിരുന്ന എം.ജെ ചിന്നമ്മയെ സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജയിംസിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്റ്റാഫ് …

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ Read More »

കാസർ​ഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇളയമകനും മരിച്ചു

കാസർഗോഡ്: അമ്പലത്തറയിൽ കുടുംബത്തിലെ നാല് പേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. ഇളയ മകനായ രാകേഷാണ്(27) മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഓഗസ്റ്റ് 28 നാണ് കർഷകനായ ഗോപിയും ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ് രാകേഷ് എന്നിവർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി ഗോപിയും ഇന്ദിരയും രഞ്ജേഷും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രാകേഷിനെ പരിയാരം മെഡിക്കൽ കോളെജിലേക്ക് ചികിത്സയിക്കായി മാറ്റുകയായിരുന്നു. സാമ്പത്തിക ബാധ്യത …

കാസർ​ഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇളയമകനും മരിച്ചു Read More »

കൊല്ലം ഓച്ചിറയിൽ കെ.എസ്.ആർ.ടി.സി ബസും എസ്‌.യു.വിയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ് യുവിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. എസ് യുവിയിൽ സഞ്ചരിച്ചിരുന്ന തേവലക്കര സ്വദേശി പ്രിൻസ് തോമസ്(44), മക്കളായ അൽക്ക(5), അതുൽ(14) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന പ്രിൻസിൻറെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ വലിയകുളങ്ങര ക്ഷേത്രത്തിനടുത്തു വച്ച് വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ എതിർ ദിശയിൽ വന്നിരുന്ന കാറുമായി …

കൊല്ലം ഓച്ചിറയിൽ കെ.എസ്.ആർ.ടി.സി ബസും എസ്‌.യു.വിയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു Read More »

മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തു വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മലബാറിൽ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തിൽ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. അതുവഴി …

മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് വനിതകളുടെ പരാതികൾ

തിരുവനന്തപുരം: ഗർഭഛിദ്രത്തിനു നിർബന്ധിച്ചു, സിത്രീകളെ ശല്യം ചെയ്തു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ അഞ്ച് പരാതികൾ. പരാതി നൽകിയിരിക്കുന്ന അഞ്ച് പേരും കേസുമായി നേരിട്ടു ബന്ധമുള്ളവരല്ല. പരാതികളിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്നാം കക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓണവില്ല് ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കം

ഇടുക്കി: ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. ‘ഓണവില്ല്’ എന്ന് പേരിട്ടിരിക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല രീതിയിൽ അസമത്വങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ജാതി മത വ്യത്യാസമില്ലാതെ സന്തോഷകരമായി ഓണം ആഘോഷിക്കുമ്പോൾ ശുചിത്വത്തിന് പ്രാധാന്യം നൽകണമെന്ന് ഓണസന്ദേശം നൽകികൊണ്ട് അദ്ദേഹം പറഞ്ഞു. ശുചിത്വസുന്ദര നഗരത്തിന് പ്രാധാന്യം നൽകിയാണ് പഞ്ചായത്ത് സംവിധാനങ്ങളുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ മൂന്ന് മുതൽ ഒമ്പത് വരെയാണ് …

ഓണവില്ല് ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കം Read More »

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം മാണി ഉദ്ഘാടനം ചെയ്തു. മേഖല നിരീക്ഷകൻ റോബിൻ എൻവീസ് ഓണസന്ദേശം നൽകി. മേഖല പ്രസിഡൻ്റ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് മേഖല സെക്രട്ടറി ഫ്രാൻസിസ് മാത്യു സ്വാഗതം ആശംസിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ജില്ല പി ആർ ഒ കമൽ സന്തോഷ്,ജോയിൻ്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, വനിതാ വിംഗ് കോഡിനേറ്റർ സുനിതാ സനിൽ, പ്രോഗ്രാം കോഡിനേറ്റർമാരായ ലിൻസ് രാഗം, …

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി Read More »

പോലീസിൻ്റെ ക്രൂരമർദനമേറ്റു എന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ നരനായാട്ട് നടത്തുന്ന പോലിസ്; യുവാവിന് ക്രൂര മർദ്ദനം ഏൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി.എസിനെ അകാരണമായി പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും പരിക്കേല്പിക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം ലഭിച്ചു. 2023 ഏപ്രിൽ മാസം അഞ്ചാം തിയ്യതി ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും തുടർന്ന് സ്റ്റേഷനിൽ വെച്ച് എസ്.ഐ …

പോലീസിൻ്റെ ക്രൂരമർദനമേറ്റു എന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ നരനായാട്ട് നടത്തുന്ന പോലിസ്; യുവാവിന് ക്രൂര മർദ്ദനം ഏൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന 17 വയസ്സുള്ള കുട്ടി രോഗവിമുക്തനായി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന 17 കാരൻ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ അടക്കം ബാധിച്ചിരുന്നു. ലോകത്ത് തന്നെ ഇത്തരം തിരിച്ചു വരവുകൾ അപൂവമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പരഞ്ഞു. കൃത്യമായ ചികിത്സയിലൂടെയാണ് രോഗിവിമുക്തനാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് 22 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: റോബിൻ ബസ് വീണ്ടും കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. തമിഴ്നാട് റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് കാട്ടിയാണ് തമിഴ്നാട് ആർടിഒ ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിൽ എത്തിയ‌തായിരുുന്നു ബസ്. ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ അറിയിച്ചു. നിയമലംഘനത്തിൻറെ പേരിൽ നിരവധി തവണ‍യായി റോബിൻ ബസ് നിയമനടപടി നേരിടുന്നുണ്ട്.

കണ്ണൂരിലെ മലയോര മേഖല‌യിൽ ശക്തമായ മഴ, താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി

കണ്ണൂർ: ‌സംസ്ഥാനത്ത് മഴ കനക്കുന്നു. കണ്ണൂരിൻ്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞ് ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂരിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. അതേസമയം, കണ്ണൂർ ടൗൺ, തളിപ്പറമ്പ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. അയ്യപ്പ സംഗമം കോൺഗ്രസ് ബഹിഷ്കരിക്കില്ലെന്നും ചോദ‍്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയതിനു ശേഷം ക്ഷണിച്ചാൽ ആ സമയം നിലപാട് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ശബരിമലയുടെ വികസനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടുക്കിയിലേക്ക് കൂടുതൽ ബസുകൾ; മന്ത്രി ​ഗണേഷ് കുമാർ

ഇടുക്കി: പുതിയ കെഎസ്ആർടിസി ബസുകൾ നിർമ്മാണം കഴിഞ്ഞ് ഇറങ്ങുന്ന മുറയ്ക്ക് ഇടുക്കിയിലെ അഞ്ചു ഡിപ്പോകൾക്കു പുതിയ ബസുകൾ നൽകാമെന്ന്ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു പറഞ്ഞു. ഇടുക്കി ജില്ലയിലെ യാത്ര ക്ലേശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ഓണത്തിന് മുമ്പായി കട്ടപ്പനയിലും മൂന്നാറിലും ബസുകൾ വന്നു തുടങ്ങുമെന്നുംമന്ത്രി സൂചിപ്പിച്ചു.

ഇന്നും നാളെയും സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ

തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയ്ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് ഓഫർ വിലയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കോഴിക്കോട് പെൺകുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

കോഴിക്കോട്: പെൺകുട്ടിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ആൺ സുഹൃത്തിൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ഫിസിയോ തെറാപ്പി വിദ്യാർഥിനി ആയിഷ റഷ(21) തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദീനെ ചൊവ്വാഴ്ച നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീറുദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

റോഡ് വികസനം; മന്ത്രി റോഷി അഗസ്റ്റിനെ അഭിനന്ദിച്ചു

ചെറുതോണി: ചേലച്ചുവട് – വണ്ണപ്പുറം സ്റ്റേറ്റ് ഹൈവേ റോഡ് ബി.എം.ബി.സി നിലവാരത്തോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. കെ.ആർ.എഫ്.ബി നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും. ചേലച്ചുവട്-വണ്ണപ്പുറം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച എൽഡിഎഫ് സർക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോൺഗ്രസ് എം കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. ടോമി ടി തീവള്ളി, ജോസഫ് പെരുവിക്കാട്ട്, ബേബി ഐക്കര, സി.കെ രാജു, …

റോഡ് വികസനം; മന്ത്രി റോഷി അഗസ്റ്റിനെ അഭിനന്ദിച്ചു Read More »

ഉടുമ്പന്നൂർ – കൈതപ്പാറ – മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡ്, വനം വകുപ്പിൻ്റെ തടസ്സം നീക്കണം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: ഉടുമ്പന്നൂർ-കൈതപ്പാറ- മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡിന് വനംവകുപ്പ് സ്ഥലം വിട്ടു നൽകുന്നതിന് പരിവേഷ് പോർട്ടലിൽ അപ് ലോഡ് ചെയ്യുന്നതിന് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് കത്ത് നൽകി. .പി.എം.ജി.എസ്.വൈ III ൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച റോഡിന് സാങ്കേതിക തടസ്സങ്ങൾ മറികടന്ന് നിരന്തരമായ തുടർപ്രവർതത്നങ്ങളിലൂടെ 18/07/2023 ആണ് സാങ്കേതികാനുമതി ലഭ്യമായത്. 03/11/2023 ൽ കരാർ ഒപ്പിട്ടു. ഇതോടൊപ്പം തന്നെ വനം വകുപ്പിൽ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനും പരിവേഷ് …

ഉടുമ്പന്നൂർ – കൈതപ്പാറ – മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡ്, വനം വകുപ്പിൻ്റെ തടസ്സം നീക്കണം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ഇടുക്കി ജില്ലാ ഓണം വാരാഘോഷം നാളെ മുതൽ

ഇടുക്കി: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ സെപ്റ്റംബർ മൂന്ന് മുതൽ സെപ്റ്റംബർ 9 വരെ ചെറുതോണിയിൽ ഓണാഘോഷം സംഘടിപ്പിക്കും. രാവിലെ 10 ന് ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട് പതാക ഉയർത്തും. വൈകിട്ട് 6.30 ന് കൊച്ചിൻ കൈരളിയുടെ ഗാനമേള അരങ്ങേറും. 4 ന് ഓണപ്പാട്ട് മത്സരം, വാല് പറിക്കൽ മത്സരം, ബലൂൺ പൊട്ടിക്കൽ, പപ്പടം ഏറ്റ്, റൊട്ടി കടി, ബോൾ ബാസ്കറ്റിങ് ഹണ്ടിങ് സ്റ്റമ്പ് …

ഇടുക്കി ജില്ലാ ഓണം വാരാഘോഷം നാളെ മുതൽ Read More »

സേതുബന്ധൻ – തടിയംപാട് പാലം നിർമ്മാണം ഉടൻ ആരംഭിക്കും; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കേന്ദ്രഗവൺമെൻറിൻറെ സേതുബന്ധൻ പദ്ധതിയിൽ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിൻറെ കരാർ നടപടികൾ പൂർത്തിയായതായും നിർമ്മാണ ജോലികൾ സെപ്ററംബർ രണ്ടാം വാരത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ചതായും ഡീൻ കുര്യാക്കോസ് എ.പി അറിയിച്ചു. കോതമംഗലം കേന്ദ്രമായുള്ള വി.കെ.ജെ കൺസ്ട്രക്ഷനാണ് കരാർ നേടിയെടുത്തത് . അവർ ദേശിയപാത അധികൃതരുമായി കരാർ ഒപ്പിട്ടതായും എം.പി അറിയിച്ചു.മരിയാപുരം പഞ്ചായത്തിനേയും തടിയംപാട് ടൌണിൽ ദേശീയപാത 185 മായി ബന്ധിപ്പിക്കുന്ന പാലം ഭാവിയിൽ ദേശീയപാതയുടെ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്നതും പ്രദേശത്തിൻറെ സമഗ്രവികസനത്തിന് ഗതിവേഗം നൽകുന്നതുമാണെന്ന് എം.പി …

സേതുബന്ധൻ – തടിയംപാട് പാലം നിർമ്മാണം ഉടൻ ആരംഭിക്കും; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ഗവർണറെ ഓണാഘോഷത്തിന് നേരിട്ട് ക്ഷണിക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: ഒണാഘോഷ ചടങ്ങുകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കറിനെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ. ചൊവ്വാഴ്ച മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലു മണിക്ക് രാജ് ഭവനിലെത്തും. സെപ്റ്റംബർ 9ന് നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി …

ഗവർണറെ ഓണാഘോഷത്തിന് നേരിട്ട് ക്ഷണിക്കാൻ ഒരുങ്ങി സർക്കാർ Read More »

വി.സി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ(വി.സി) നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശയിലെയും വൈസ് ചാൻസിലർ നിയമന പ്രക്രിയകളിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി, പൂർണാധികാരം ഗവർണർക്ക് നൽകണമെന്നാണ് രാജേന്ദ്ര ആർലേക്കറിൻറെ ആവശ്യം. നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു. എന്നാൽ പട്ടിക മുഖ്യമന്ത്രിക്കല്ല തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഗവർണർ സുപ്രീം …

വി.സി നിയമനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു Read More »

കോപ്പി അടി പിടിച്ച വിരോധത്തിന് അദ്ധ്യാപകനെ ലൈംഗീക പീഢനകേസിൽ പ്രതിയാക്കിയ കോളേജ് വിദ്യാർത്ഥിനികൾക്ക് കോടതിയിൽ തിരിച്ചടി

ഇടുക്കി: മൂന്നാർ ഗവൺമെൻ്റ് കോളേജിൽ 2014 ആഗസ്റ്റ് മാസം 27നും സെപ്റ്റംബർ മാസം 5നും ഇടയിൽ നടന്ന എം എ എക്കണോമിക്സ് രണ്ടാം സിമെസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പി അടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ എക്കണോമിക്സ് വിഭാഗം തലവനുമായ പ്രൊഫ. ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടി. ഉത്തര കടലാസുകളും കോപ്പി അടിക്കാൻ ഉപയോഗിച്ച കുറിപ്പു കളും യൂണിവേഴ്‌സിറ്റിക്ക് നിയമാനുസരണം റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്റർ പ്രൊഫ. അജീഷിനെ ചുമതലപ്പെടുത്തി. പ്രസ്‌തുത കാലഘട്ടത്തിൽ പ്രൊഫ. ആനന്ദ് …

കോപ്പി അടി പിടിച്ച വിരോധത്തിന് അദ്ധ്യാപകനെ ലൈംഗീക പീഢനകേസിൽ പ്രതിയാക്കിയ കോളേജ് വിദ്യാർത്ഥിനികൾക്ക് കോടതിയിൽ തിരിച്ചടി Read More »

ഓണവിപണിക്ക് നിറമേകാൻ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ വക പൂക്കളും പച്ചക്കറികളും

പന്നിമറ്റം: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനയെ ശാക്തീകരിക്കുന്നതിനായി മഴമറയിൽ നടത്തിയ പച്ചക്കറികളുടെയും പൂക്കളുടെയും ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു. മഴമറയിലെ പച്ചക്കറികളുടെ ആദ്യ വിളവ് വെള്ളിയാമറ്റം കൃഷിഭവനിലെ ഓണവിപണിയിലേക്കും, ചെണ്ടുമല്ലി പൂക്കൾ പഞ്ചായത്തിൻ്റെ പൂക്കളമൊരുക്കാനും നൽകി കാർഷിക കർമ്മ സേന പുതിയൊരു തുടക്കം കുറിച്ചു. കൃഷിവകുപ്പ് നടത്തുന്ന ഓണവിപണി സെപ്തംബർ 1 മുതൽ 4 വരെ കൃഷിഭവന് സമീപം പ്രവർത്തിക്കും. മഴമറയിൽ …

ഓണവിപണിക്ക് നിറമേകാൻ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ വക പൂക്കളും പച്ചക്കറികളും Read More »

ഓണോത്സവ് 2025; ചിത്രരചനാ, ചെസ്സ്, പൂക്കള മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന്

തൊടുപുഴ: മർച്ചൻ്റ്സ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഡി.റ്റി.പി.സിയും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും ചെസ്മത്സരവും സെപ്റ്റംബർ മൂന്നിന് സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ തൊടുപുഴ മൂവാറ്റുപുഴ റോഡിലുള്ള മർച്ചൻ്റ്സ് ട്രസ്റ്റ് ഹാളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചെസ്സ് മത്സരവും യു.പി, എൽ.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തി. വിജയികൾക്ക് 3001, 2001, 1001 എന്നിങ്ങനെ ക്യാഷ് അവാർഡും മെമെന്റോയും നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ള …

ഓണോത്സവ് 2025; ചിത്രരചനാ, ചെസ്സ്, പൂക്കള മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന് Read More »

കേരളത്തിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ‍്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംമണിക്കൂറുകളിൽ കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ‍്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. അതേസമയം, ബുധനാഴ്ചയും വ‍്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് 21 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് പോലീസ് പിടിയിൽ

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപാലത്താണ് സംഭവം. 21 വയസുകാരിയായ ആ‍യിഷ റഷയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടക്കാവ് പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരണകാരണം എന്തെന്ന് വ‍്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടംബത്തിന് വിട്ടു നൽകും.

അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് സഹോദരി

കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്യ്തുവെന്ന് കരുതുന്നില്ലെന്ന് സഹോദരി അഖില. അതുല‍്യയ്ക്ക് നീതി ലഭിക്കണമെന്നും അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ മാധ‍്യമങ്ങളോട് പറഞ്ഞു. അതുല‍്യയുടെ പിറന്നാളായിരുന്നു ആ ദിവസമെന്നും അടുത്ത ദിവസം പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്നതായിരുന്നുവെന്നും അഖില കൂട്ടിച്ചേർത്തു. മരിക്കുന്നതിനു തലേ ദിവസം അതുല‍്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. സതീഷിൻ്റെ ചില ബന്ധങ്ങളുടെ പേരിൽ അതുല‍്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നു. മരിച്ച ദിവസവും സതീഷ് ഉപദ്രവിച്ചു. ഇത്രയധികം …

അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് സഹോദരി Read More »

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഇടുക്കി: മാധ‍്യമപ്രവർത്തകനും “മറുനാടൻ മലയാളി”എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന നാലു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. ആക്രമണത്തിനു ശേഷം പ്രതികൾ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷാജൻ സ്കറിയയ്ക്കു നേരേ ആക്രമണമുണ്ടായത്. ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി പ്രതികൾ മർദിച്ചത്. കണ്ടാലറിയാവുന്ന ആളുകളാണെന്നും സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു ഷാജൻ സ്കറിയ …

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ Read More »

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

കണ്ണൂർ: കീഴറയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഉത്സവത്തിനുപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 1.50 ഓടെയായിരുന്നു സ്ഫോടനം. ഈ വീട് വാടകയ്ക്കെടുത്ത് അനൂപ് മാലിക്കിനെതിരേ പൊലീസ് സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുൻപും ഇയാൾ ഇതേ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഫോടക …

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു Read More »