ബഫര്‍സോണ്‍: സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍
സുപ്രീം കോടതിയെ സമീപിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: നിര്‍ദ്ദിഷ്ഠ ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനം പൂര്‍ത്തിയാക്കുവാന്‍ നിവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിന്മേല്‍ പ്രസ്തുത സ്ഥലങ്ങളിലെ നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് മാസകാലാവധി സെപ്തംബര്‍ മൂന്നിന് അവസാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഏറെ …