സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിൻ്റെ പ്രചരണാർദ്ധം ഇടുക്കി പ്രസ്സ് ക്ലബ്ബിന് മുന്നിൽ വിളംബര സന്ദേശം നടത്തി
തൊടുപുഴ: ആഗസ്റ്റ് 19,20, 21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിൻ്റെ പ്രചരണാർദ്ധം ഇടുക്കി പ്രസ്സ് ക്ലബ്ബിന് മുന്നിൽ നടത്തിയ വിളംബര സന്ദേശം തൊടുപുഴ നഗരസഭാ ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകർ തങ്ങളുടെ പ്രവർത്തന കാലത്ത് സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ എന്നും ഓർമിക്കപ്പെടുമെന്നും സമുഹത്തിൽ വേദനിക്കുന്നവൻ്റെ നാവായി മാധ്യമങ്ങൾ നിലനിൽക്കണമെന്നും ദീപക് പറഞ്ഞു. സീനിയർ ജേണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു വിളംബര സമ്മേളനം ജോയിൻ്റ് സെക്രട്ടറി എം.എൻ …