Timely news thodupuzha

logo

latest news

ഡോ. എം രമയെ കോഴിക്കോട്‌ കൊടുവള്ളി സി.എച്ച്‌.എം.കെ.എം കോളേജിലേക്ക്‌ മാറ്റി നിയമിച്ചു

കോഴിക്കോട്‌: കാസർകോട്‌ ഗവ. കോളേജ്‌ മുൻ പ്രിൻസിപ്പൽ ഡോ. എം രമയെ കോഴിക്കോട്‌ കൊടുവള്ളി സി.എച്ച്‌.എം.കെ.എം കോളേജിലേക്ക്‌ മാറ്റി നിയമിച്ചു. വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എം രമയെ നേരത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന്‌ മാറ്റിയിരുന്നു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി ഉണ്ടായിരുന്നു.

നിരോധിത പോൺ സ്റ്റിക്കർ ഒട്ടിച്ചു; സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: സ്വകാര്യ ബസിൽ നിരോധിത പോൺ സൈറ്റിന്‍റെ സ്റ്റിക്കർ ഒട്ടിച്ചതിനെ തുടർന്ന് നടപടി. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവിയെന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം പോൺസൈറ്റിന്‍റെ സ്റ്റിക്കർ ആയിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ബസ് ജീവനക്കാരൻ തന്നെ സ്റ്റിക്കർ നീക്കം ചെയ്തു.

തൊടുപുഴയില്‍ ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; 2600 രൂപ ബില്‍ വന്നുകൊണ്ടിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതിയ ബില്‍ 60611 രൂപ, നെട്ടോട്ടമോടി നാട്ടുകാര്‍

തൊടുപുഴ: ഇടുക്കിയിലെ ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. ഇതുവരെ പതിവായി രണ്ടായിരവും രണ്ടായിരത്തി അഞ്ഞൂറുമൊക്കെ വൈദ്യുതി ബില്‍ അടച്ചുകൊണ്ടിരുന്ന ഉപഭോക്താക്കള്‍ക്ക് ഇത്തവണ ബില്‍ കിട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. അറുപതിനായിരവും അതിനു മുകളിലുമാണത്രെ സാധാരണ ഗാര്‍ഹിക ഉപഭോക്താക്കളുടെ ബില്‍ തുക. ടൗണില്‍ മുന്‍ റീഡിംങ്ങ് കാലയളവുകളില്‍ 2200വും 2666ഉം രൂപ ശരാശരി ബില്‍ തുക അടച്ചുകൊണ്ടിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മണര്‍കാട്ടെന്ന ഉപഭോക്താവിന് ഇത്തവണത്തെ റീഡിങ്ങ് കഴിഞ്ഞപ്പോള്‍ ബില്‍ 60611 ആയി. 53550 രൂപയാണത്രെ എനര്‍ജി ചാര്‍ജ്. 5355 രൂപ ഡ്യൂട്ടി. …

തൊടുപുഴയില്‍ ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; 2600 രൂപ ബില്‍ വന്നുകൊണ്ടിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതിയ ബില്‍ 60611 രൂപ, നെട്ടോട്ടമോടി നാട്ടുകാര്‍ Read More »

ക്ഷാമബത്ത കേസ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിൽ; കേരള എൻ.ജി.ഒ സംഘ്

തൊടുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി മുതൽ തടഞ്ഞുവച്ചിട്ടുള്ള 5 ഗഡു(15%) ക്ഷാമബത്ത അനുവദിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ഹൈക്കോടതിയെ സമീപിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിച്ച കേസ് തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതിന് സംഘടന തയ്യാറായത്. ക്ഷാമബത്ത തടഞ്ഞു വച്ചത് സംബന്ധിച്ച് ജീവനക്കാർ സമർപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ ഹൈക്കോടതി ജീവനക്കാർക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും, ജുഡീഷ്യറി ഓഫീസർമാർക്കും കൃത്യമായി ക്ഷാമബത്ത നൽകിവരുന്നുമുണ്ട്. സംസ്ഥാനത്ത് …

ക്ഷാമബത്ത കേസ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിൽ; കേരള എൻ.ജി.ഒ സംഘ് Read More »

മുതലപ്പൊഴിയിലെ ബോട്ട് അപകടം; ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസാണ് മരിച്ചത്. തിങ്കാളാഴ്ച പുലർച്ചെയാണ് ബോട്ട് മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ സിസിലിൻറെ (40) മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മറ്റുള്ളവർക്കു വേണ്ടിട്ടുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്ത്യ യുക്രെയിനിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ യു.എസ് സ്വാഗതം ചെയ്തു

വാഷിങ്ടൺ: യുക്രെയിനിലെ സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് യു.എസ്. യുക്രെയിനിൻറെ പരമാധികാരവും അതിരുകളും അംഗീകരിച്ചു കൊണ്ടുള്ള ഏതു രാജ്യത്തിൻറേയും സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യു.എസ് അറിയിച്ചു. യുക്രെയിനുമായുള്ള യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയമാണ്. അവർക്ക് നിരവധി സൈനികരെയും യുദ്ധോപകരണങ്ങളും നഷ്ടമായി. നിരവധി രാഷ്‌ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവരുടെ സമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. സംഘർഷത്തിൻറെ തുടക്കം മുതൽ അന്താരാഷ്ട്രതലത്തിൽ യുക്രെയ്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും റഷ്യയ്ക്ക് തിരിച്ചടിയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു …

ഇന്ത്യ യുക്രെയിനിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ യു.എസ് സ്വാഗതം ചെയ്തു Read More »

മണിപ്പൂർ സംഘർഷത്തിൽ 142 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സർക്കാർ

ഗുവാഹത്തി: രണ്ടുമാസമായി വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ 142 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സർക്കാർ. മെയ് 3 മുതൽ ജൂലൈ നാലുവരെയുള്ള പൊലീസ് രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. കൂടുതൽ മരണങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ചുരാചന്ദ്പുർ ജില്ലകളിലാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച് റിപ്പോർ‌ട്ടിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് റിപ്പോർട്ട് നൽകിയത്. ജൂലൈ മൂന്നുവരെ 5, 053 തീവയ്പ്പ് കേസുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. …

മണിപ്പൂർ സംഘർഷത്തിൽ 142 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സർക്കാർ Read More »

ജമ്മു കശ്മീരിന് പ്രത്യേക പദവി; സുപ്രീം കോടതിയിൽ വാദം ഓഗസ്റ്റ് രണ്ട് മുതൽ

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുമാറ്റിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജിയിൽ ഓഗസ്റ്റ് രണ്ട് മുതൽ സുപ്രീം കോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക. കേസിൽ കക്ഷികൾക്ക് ഈ മാസം 27 വരെ രേഖകൾ സമർപ്പിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിങ്കൾ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് വാദം കേൾക്കുക. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരിന്‍റെ സ്ഥിതി വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ …

ജമ്മു കശ്മീരിന് പ്രത്യേക പദവി; സുപ്രീം കോടതിയിൽ വാദം ഓഗസ്റ്റ് രണ്ട് മുതൽ Read More »

ഏക സിവിൽ കോഡ്; ജനകീയ ദേശീയ സെമിനാറിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് പി മോഹനൻ

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് കലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ജനകീയ ദേശീയ സെമിനാറിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ പറഞ്ഞു. ബിഷപ്പ്‌ വർഗീസ് ചക്കാലക്കൽ, സി.എസ.ഐ ബിഷപ്പ്‌ റോയിസ് മനോജ് വിക്ടർ, താമരശേരി ബിഷപ്പ്‌ മാർ റമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ സെമിനാറിൽ പങ്കെടുക്കും. സി.പി ഉമ്മർ സുല്ലമി മർകസ് ദുവ ജനറൽ സെക്രട്ടറി, ഫസൽ ഗഫൂർ എം.ഇ.എസ്, …

ഏക സിവിൽ കോഡ്; ജനകീയ ദേശീയ സെമിനാറിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് പി മോഹനൻ Read More »

കേരളത്തിലേക്ക് തിരിച്ചെത്താൻ കഴിയാതെ ഹിമാചലിൽ കഴിയുന്ന മലയാളികൾ സുരക്ഷിതരെന്ന് കെ വി തോമസ്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ സുരക്ഷിതരെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മലയാളി അസോസിയേഷൻ വഴി രക്ഷാപ്രവർത്തനത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു. ഭക്ഷണം ഉൾപ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21, 23 ദിവസങ്ങളിൽ

തൊടുപുഴ: ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിലും 23ന് ചെന്നൈയിലും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മ ദിനത്തോടനുബന്ധിച്ചാണ് സ്റ്റാ ഫ്ഡേ ആഘോഷിക്കുന്നതെന്ന് ഗോകുലം ചിറ്റ്സ് ഡയറക്ടർ കെ.കെ പുഷ്പാംഗദൻ അറിയിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരിപാടിയാണ് 21ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ …

ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21, 23 ദിവസങ്ങളിൽ Read More »

നാറ്റോ ഉച്ചകോടി; പ്രധാന അജൻഡ ഉക്രയ്‌ൻ തന്നെയായിരിക്കുമെന്ന്‌ സെക്രട്ടറി ജനറൽ

വിൽനിയസ്‌: ലിത്വാനിയ തലസ്ഥാനം വിൽനിയസിൽ ചൊവ്വാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാന അജൻഡ ഉക്രയ്‌ൻ തന്നെയായിരിക്കുമെന്ന്‌ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബർഗ്‌. ഉക്രയ്‌ന്‌ വർഷങ്ങൾ നീണ്ടുനിൽക്കുന്ന സഹായ പാക്കേജ്‌ അനുവദിക്കുന്നതിൽ അന്തിമരൂപമായേക്കും. നാറ്റോ–- ഉക്രയ്‌ൻ കൗൺസിലിനെ ശക്തിപ്പെടുത്തും. ഭാവിയിൽ ഉക്രയ്‌ന്‌ അംഗത്വം കൊടുക്കുന്നത്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും–-സ്‌റ്റോൾട്ടൻബർഗ്‌ പ്രാരംഭ പ്രസ്താവനയിൽ പറഞ്ഞു.ലിത്വാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. അംഗമെന്ന നിലയിൽ ഫിൻലൻഡിന്റെ ആദ്യ ഉച്ചകോടിയാണിത്‌. ഒപ്പം അംഗത്വ അപേക്ഷ നൽകിയ സ്വീഡനും ഉടൻ …

നാറ്റോ ഉച്ചകോടി; പ്രധാന അജൻഡ ഉക്രയ്‌ൻ തന്നെയായിരിക്കുമെന്ന്‌ സെക്രട്ടറി ജനറൽ Read More »

മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി

തൊടുപുഴ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കരിങ്കുന്നത്തിന്റെ നേതൃത്വത്തിൽ തൊടുപുഴ ഐ.എം.എയുമായി സഹകരിച്ച് മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി. നെടിയകാട് ലിറ്റിൽ ഫ്ലവർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ക്യാമ്പ് ഫാ.തോമസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണി സിറിയക് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ കരിങ്കുന്നം സെക്രട്ടറി ജോർജ് മുല്ലക്കരി രക്തദാനത്തെക്കുറിച്ചും ദാതാവിനും സ്വീകർത്താവിനും ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും കൂടുതൽ ആളുകൾ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരേണ്ടതിനെക്കുറിച്ചും സംസാരിച്ചു. ഐ.എം.എ പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു.

പച്ചക്കറി വില വർധിച്ചു; തക്കാളിക്ക് 100, ഇഞ്ചിക്ക് 270 രൂപ

കൊച്ചി: രാജ്യത്തെ ഭക്ഷ്യധാനങ്ങളിലെ വിലവർധനവ് പച്ചക്കറികളിലും വിടാതെ പിടിച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടിലാവുകയാണ്. ഒരുമാസത്തിലധികമായി 100 രൂപയ്ക്ക് മുകളിൽ തന്നെ തുടരുകയാണ് തക്കാളിയുടെ വില. ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് വൻ കുതിപ്പാണ് ഉണ്ടായത്. മൊത്തത്തിലുള്ള വ്യാപാര വില 270 ആണെങ്കിലും ഓരോ കടകളിലും പല വിലയാണ്. 300 മുതൽ 340 വരെ ഇടാക്കാറുണ്ട്. ചെറിയ ഉള്ളിയുടെ വില 180 രൂപയായി. ജൂണിൽ 40 രൂപ വരെ വില താഴ്ന്നിരുന്നു. രണ്ടാഴ്ച മുമ്പ് മൊത്തത്തിലുള്ള വില …

പച്ചക്കറി വില വർധിച്ചു; തക്കാളിക്ക് 100, ഇഞ്ചിക്ക് 270 രൂപ Read More »

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോയ മന്ത്രിമാരെ തടയാൻ പുറത്തു നിന്നുള്ള കോൺഗ്രസുകാർ എത്തി, പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവരോടാണ് കയർത്തത്; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമം നടന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോയ മന്ത്രിമാരെ തടയാൻ പുറത്തു നിന്നുള്ള കോൺഗ്രസുകാർ എത്തി. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവരോടാണ് കയർത്തതെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞ് അദാലത്ത് നിർത്തിവെച്ചാണ് തങ്ങൾ മൂന്ന് മന്ത്രിമാർ സ്ഥലത്തെത്തിയത്. തങ്ങൾ എത്തുമ്പോൾ നൂറിലധികം പേരുണ്ടായിരുന്നു. ഇതിൽ സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് പ്രതിഷേധ സ്വരത്തിൽ സംസാരിച്ചത്. അവർ നാട്ടുകാരോ മരിച്ചുപോയവരുടെ ബന്ധുക്കളോ …

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോയ മന്ത്രിമാരെ തടയാൻ പുറത്തു നിന്നുള്ള കോൺഗ്രസുകാർ എത്തി, പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവരോടാണ് കയർത്തത്; മന്ത്രി ആന്റണി രാജു Read More »

കണ്ണൂരിൽ ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

കണ്ണൂർ: തോട്ടടയിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ 25ഓളം പേർക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചെവ്വാഴ്ച പുലർച്ചെ 12.45 നായിരുന്നു അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പത്തംതിട്ടയിലേക്ക് പോവുകായയിരുന്ന കല്ലട ബസും തലശേരിയിൽ നിന്ന് മീൻ കയറ്റി വരുകയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറകെ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ ലോറി ഡ്രൈവറുൾപ്പെടെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി: ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍(20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ് ധന്‍ കുമാറിന്റെ ദേഹത്ത് പതിച്ചത്. ചില്ലുപാളികളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണ് വോട്ടണ്ണൽ

കൊൽക്കത്ത: ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ ഏട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യ ഫല സൂചനകൾ തൃണമൂൽ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ്. എന്നാൽ പ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണ് വോട്ടണ്ണൽ നടത്തുന്നത്. 339 ഓഫീസിലും പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ആറു റൗണ്ടുകളായാണ് വോട്ടണ്ണൽ നടത്തുക. ദിനഞ്ച് പൂരിലെ 98 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ഒൻപതിടത്തും ത്രിണമൂൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്. …

ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണ് വോട്ടണ്ണൽ Read More »

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം

തൊടുപുഴ: ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, അവരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് അവരുടെ മികവിലേക്കുള്ള സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ, കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഓറിയന്റേഷൻ പ്രോഗ്രാമുകൾ, മെന്റർഷിപ്പ് മീറ്റിംഗുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കരിയർ ലക്ഷ്യങ്ങൾ, നൈപുണ്യ വികസനം, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനും പൂർവ്വ വിദ്യാർത്ഥി ഉപദേശകരുമായും മറ്റ് പ്രൊഫഷണലുകളുമായും വിവിധ …

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം Read More »

നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഐ.എൻ.സി.ഒ.ഐ.എസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടൽത്തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ (INCOIS) മുന്നറിയിപ്പ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ഗവേഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതു പോലെ ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഡോ.കെ.കസ്തൂരിരംഗന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബാം​ഗ്ലൂർ: മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 83 വയസുള്ള കസ്തൂരി രംഗന് ശ്രീലങ്കയിൽ ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ഭ‍യക്കാനില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കി.

തക്കാളിക്ക് ‘സുരക്ഷാ ജീവനക്കാരെ’ നിയമിച്ച കച്ചവടക്കാരൻ അറസ്റ്റിൽ

വാരാണസി: തക്കാളി വില വർധനവിൽ പ്രതിഷേധിച്ച് തക്കാളിക്ക് സുരക്ഷാജീവനക്കാരെ നിയമിച്ച് പ്രതിഷേധിച്ച കച്ചവടക്കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറിക്കടയിലെ തക്കാളിക്കുട്ടയ്ക്ക് ഇരു വശവും യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാർ കാവൽ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് കടയുടെ ഉടമയായ ജഗ്‌നാരായൺ യാദവിനെയും മകൻ വികാസ് യാദവിനെയും അപകീർത്തിക്കേസ‌ിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സമാജ്‌വാദി പാർട്ടി നേതാവ് അജയ് ഫോജി ഇപ്പോൾ ഒളിവിലാണ്.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 13,000 കടന്നു; ഇന്ന് 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. പനി മൂലം ചികിത്സ തേടിയ നാലു പേർ ഇന്ന് മരണപ്പെട്ടതായും ആരോഗ്യവിഭാഗം അറിയിച്ചു.ഇതിൽ ഒരു മരണം എലിപ്പനി മൂലവും മറ്റൊരു മരണം ഡെങ്കിപ്പനി മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 13248 പേരാണ് ഇന്ന് മാത്രം പനിയെത്തുടർന്ന് ചികിത്സ തേടിയത്. 10 പേർക്ക് എച്ച് വൺ എൻ‌ വണ്ണും 2 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

റീസർവ്വെ നടപടികൾ ജനവിരുദ്ധം, സർവ്വകക്ഷി യോ​ഗത്തിലെ തീരുമാനങ്ങൾ പാലിക്കണം; ഡീൻ കുര്യാക്കോസ് എം.പി

ചെറുതോണി: വാത്തിക്കുടി വില്ലേജിൽ നടന്നു കൊണ്ടിരിക്കുന്ന റീസർവ്വെ നടപടികൾ ജനവിരുദ്ധവും കുടിയേറ്റ കർഷകരുടെ താൽപ്പര്യങ്ങൾക്ക് എതിരുമാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സർവ്വെ നടപടികളിൽ കർഷകരുടെ കൈവശ ഭൂമിയുടെ ഉടമസ്ഥത സർക്കാരിന്റെ പേരിൽ നിഷിപ്തമാക്കുന്ന നടപടി തികഞ്ഞ വഞ്ചനയാണ്. റീസർവ്വെ നടപടികളിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയുടെ ഉടമസ്ഥന്റെ പേര് കൈവശ അനുഭവക്കാരന്റേതായി രേഖപ്പെടുത്തുന്നത് ആണെന്നും കർഷകർക്കെതിരായി യാതൊരു നടപടിയും ഉണ്ടാകില്ലെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, അതിന് വിരുദ്ധമായ നിലപാടാണ് …

റീസർവ്വെ നടപടികൾ ജനവിരുദ്ധം, സർവ്വകക്ഷി യോ​ഗത്തിലെ തീരുമാനങ്ങൾ പാലിക്കണം; ഡീൻ കുര്യാക്കോസ് എം.പി Read More »

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. ഷാജന്റെ പരാമർശങ്ങൾ അപകീർത്തികരമാകാമെന്നും അതേസമം, പട്ടികജാതി, പട്ടികവർ​ഗ നിയമപ്രകാരം കേസെടുക്കാൻ മാത്രമുള്ള കുറ്റമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞ്.

കാർഷിക മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കർഷക കോൺഗ്രസ് കോടതിയിലേയ്ക്ക്

ഇടുക്കി: വന്യജീവികൾ ജനവാസ മേഖലയിൽ കടന്ന് വ്യാപകമായ കൃഷിനാശവും മനുഷ്യ ജീവന് ഭീഷണിയും നിരവധി വീടുകൾ അക്രമിക്കപ്പെടുകയും വിവിധ സ്ഥലങ്ങളിലായി മുപ്പതോളം പേർ കാട്ടാന ആക്രമത്തിൽ കൊല്ലപ്പെടുകയും ചെയ്തിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറക്കുന്നില്ലെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെയാണ് സംഘടന കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇടുക്കി ഡി.സി.സി ഓഫീസിൽ ചേർന്ന ജില്ലാ കൺവൻഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ കടക്കാതിരിക്കാൻ ഒരു മുന്നൊരുക്ക നടപടിയും …

കാർഷിക മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കർഷക കോൺഗ്രസ് കോടതിയിലേയ്ക്ക് Read More »

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

തൊടുപുഴ: ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിഭാഗീയ അജണ്ടയാണ് മണിപ്പൂരിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ. കാലങ്ങളായി സമാധാനത്തോടെ കഴിഞ്ഞിരുന്ന മണിപ്പൂർ നിവാസികളിൽ ചേരിതിരുവുകൾ ഇല്ലായിരുന്നു. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളുംവീടുകളും തീ വയ്ക്കുകയും കൊള്ളയടിക്കുകയും അരുംകൊല നടത്തുകയും ചെയ്യുന്നവർ ബിജെപി അജണ്ട നടപ്പാക്കുകയാണ്. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് നേരിട്ട് ഇടപെടണമെന്ന് രാജീവ് ഭവനിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ ബൂത്ത് കമ്മിറ്റികളും …

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി Read More »

പോത്താനിക്കാട് ​ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പോത്താനിക്കാട്: കേരള സർക്കാർ സാങ്കേതിക വകുപ്പിന് കീഴിലുള്ള പോത്താനിക്കാട് ​ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലെ 2023-2024 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. www.polyadmission.org/gci എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. യോ​ഗ്യത – എസ്.എസ്.എൽ.സി. 15/7/2023 ന് മുമ്പായി അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷ ഫീസ് 100രൂപ. സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനുള്ള മികച്ച കോഴ്സാണിത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9495018639.

താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണനക്കെതിരെ മഹിളകോൺഗ്രസ് ഉപരോധം

അടിമാലി: താലൂക്ക്ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, ലേബർ റൂമിൻ്റെയും, പ്രസവ വാർഡിൻ്റെയും പ്രവർത്തനം പുനരാരംഭിക്കുക, ജീവൻ രക്ഷ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള കോൺഗ്രസ് ആശുപത്രി കവാടം ഉപരോധിച്ചു. മഹിള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ മിനി സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് തുളസീഭായ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിഷാ സോമൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജു ജിൻസ്, ജില്ലാ സെക്രട്ടറിമാരായ ഉഷ …

താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണനക്കെതിരെ മഹിളകോൺഗ്രസ് ഉപരോധം Read More »

ദുരിതാശ്വാസ നിധി കേസ്; കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതല്ലെന്ന് പരാതിക്കാരനോട് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരെ പരിഹസിച്ച് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതല്ലെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടയ്ക്കിടെ പത്രവാർത്തകൾ വരുമല്ലോ, ഞങ്ങളെന്തിനാണിങ്ങനെ ബുദ്ധിമുട്ടുന്നതെന്നും ഉപലോകായുക്ത ആരാഞ്ഞു. ഒന്നുകിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങണം, എത്ര നാളാണ് ഫുൾ ബഞ്ച് ഇതുമായി ഇരിക്കുന്നത്. ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷമെന്നും ലോകായുക്ത പറഞ്ഞു. ഇന്ന് കേസ് പരിഗണിക്കവെയായിരുന്നു പരാതിക്കാരനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ …

ദുരിതാശ്വാസ നിധി കേസ്; കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതല്ലെന്ന് പരാതിക്കാരനോട് ലോകായുക്ത Read More »

മുസ്ലീം ലീഗിനെ ഇടത്തേക്കും വലത്തേക്കും വലിച്ചിഴക്കാനാണ് സി.പി.എം ശ്രമിക്കുന്നത്; ബി.ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ. ഏകസിവിൽ കോഡ് ചർച്ചയ്ക്കല്ല. മുസ്ലീം ലീഗിനെ ഇടത്തേക്കും വലത്തേക്കും വലിച്ചിഴക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാവർക്കും തുല്യ നീതി ലഭിക്കാൻ ഭരണഘടനാപരമായ ദൗത്യം നിർവ്വഹിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. നീതിക്ക് ജാതിയും മതവും ഇല്ലെന്നല്ലേ. തുല്യനീതി ഉറപ്പാക്കാൻ ചുംബന സമരവുമായി തെരുവിലിറങ്ങിയവർ മന്ത്രി സഭയിലുള്ളപ്പോൾ തുല്യ നീതി വിഭാവനം ചെയ്യുന്ന പൊതു നിയമത്തെ എതിർക്കുന്നത് അപലീയമാണ്. സി.പി.എമ്മിന് ധൈര്യമുണ്ടെങ്കിൽ …

മുസ്ലീം ലീഗിനെ ഇടത്തേക്കും വലത്തേക്കും വലിച്ചിഴക്കാനാണ് സി.പി.എം ശ്രമിക്കുന്നത്; ബി.ഗോപാലകൃഷ്ണൻ Read More »

പിണറായിക്കെതിരെ യു.ഡി.എഫ്, സെപ്റ്റംബർ 4 മുതൽ 11 വരെ കാൽനട ജാഥയും ക്യാമ്പെയ്നുകളും സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ റേഷൻ കട മുതൽ സെക്രട്ടേറിയേറ്റ് വരെ സമരം നടത്തുമെന്ന് യു.ഡി.എഫ്. സെപ്റ്റംബർ നാല് മുതൽ 11 വരെ എല്ലാ പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിലും കാൽനട ജാഥ മുതൽ ക്യാമ്പെയ്നുകൾ വരെ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സെപ്റ്റംബര്‍ 12ന് 1200 മണ്ഡലങ്ങളില്‍ നിന്നായി 12,000 വളണ്ടിയര്‍മാരും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ 25,000 പേരെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സതീശന്‍ പറഞ്ഞു. ഏകസിവില്‍ കോഡ്, …

പിണറായിക്കെതിരെ യു.ഡി.എഫ്, സെപ്റ്റംബർ 4 മുതൽ 11 വരെ കാൽനട ജാഥയും ക്യാമ്പെയ്നുകളും സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശൻ Read More »

ഭൂമി ഇടപാട് കേസ്; ഇ.ഡിക്കു മുന്നിൽ ഹാജരാവാൻ അസൗകര്യം ചൂണ്ടിക്കാണിച്ച് സാവകാശം തേടി മാർ ആൻഡ്രൂസ് താഴത്ത്

തിരുവനന്തപുരം: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിനു മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപ്പെട്ടെന്ന പരാതികളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. മുമ്പും മൊഴിയെടുക്കാൻ ഹാജരാവണമെന്നാവശ്യപ്പെട് ഇഡി കത്ത് നൽകിയെങ്കിലും ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല. കേസിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇഡി രേഖപ്പെടുത്തും. കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് …

ഭൂമി ഇടപാട് കേസ്; ഇ.ഡിക്കു മുന്നിൽ ഹാജരാവാൻ അസൗകര്യം ചൂണ്ടിക്കാണിച്ച് സാവകാശം തേടി മാർ ആൻഡ്രൂസ് താഴത്ത് Read More »

തൃശൂരിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ

തൃശൂർ: മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാരെ അറസ്റ്റു ചെയ്തു. അണ്ടക്കോട് സ്വദേശി ഐനിക്കൽ വീട്ടിൽ അൻവർ, ഇയാൽ സ്വദേശി കല്ലൂർ പറമ്പിൽ വീട്ടിൽ രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നുകുളം പുതിയ ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നാണ് മദ്യലഹരിയിൽ പ്രതികളെ പിടികൂടിയത്. സംഭവത്തിൽ തൃശൂർ പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദിവ്യ ബസും, കുന്നംകുളം പാവറട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദേവസൂര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പെലീസ് അറിയിച്ചു.

കാനഡ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരത്തിന് കിരീടം

കാൽഗരി: കാനഡ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ കിരീടം ചൂടി. ഫൈനലിൽ പരാജയപ്പെടുത്തിയത് ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലി ഷി ഫെങ്ങിനെ. ചൈനീസ് താരത്തിനെതിരേ തുടർച്ചയായ ഗെയിമുകളിലാണ് ഇരുപത്തൊന്നുകാരൻ ജയം കുറിച്ചത്. രണ്ടാം ഗെയിമിൽ നാല് ഗെയിം പോയിന്‍റുകൾ അതിജീവിച്ചാണ് വിജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 22-20. ഒളിംപിക് യോഗ്യതാ വർഷത്തിൽ ഈ കിരീട നേട്ടം തന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ലക്ഷ്യയുടെ പ്രതികരണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ …

കാനഡ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരത്തിന് കിരീടം Read More »

മണിപ്പൂർ കലാപം; മണിപ്പൂരിലെ സ്ഥിതി വഷളാക്കുന്നതിന് കോടതിയെ വേദിയാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിലെ സ്ഥിതി വഷളാക്കുന്നതിന് കോടതിയെ വേദിയാക്കരുത്. ക്രമസമാധാനത്തിന്‍റെ ചുമതല ഏറ്റെടുക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെറെ പരിധിയിൽ വരുന്ന കാര്യമാണ് ക്രമസമാധാനം. അതിൽ കോടതിക്ക് നേരിട്ട് ഇടപെടാനാകില്ല. എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി നിർദേശം നൽകാൻ മാത്രമാണ് സാധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ അക്രമസാഹചര്യങ്ങളെക്കുറിച്ച് …

മണിപ്പൂർ കലാപം; മണിപ്പൂരിലെ സ്ഥിതി വഷളാക്കുന്നതിന് കോടതിയെ വേദിയാക്കരുതെന്ന് സുപ്രീം കോടതി Read More »

വട്ടംകുളത്ത് സി.പി.എമ്മിൽ ഏറ്റുമുട്ടൽ, നോർത്ത്, സൗത്ത് കമ്മിറ്റി യോഗത്തിൽ കസേരകളെടുത്ത് എറിഞ്ഞ് സംഘർഷം

എടപ്പാൾ: വട്ടംകുളത്ത് സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം. കഴിഞ്ഞ ദിവസം വട്ടംകുളത്ത് ചേർന്ന നോർത്ത്, സൗത്ത് കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. പരസ്പരം കസേരകളെടുത്ത് എറിഞ്ഞു. പ്രശ്നം സങ്കീർണമായതോടെ നേതാക്കൾ ഇറങ്ങി ഓടി. മീറ്റിങ്ങിന് പോവുമ്പോൾ ഹെൽമറ്റ് ഇട്ട് പോവണമെന്ന് കാണിച്ച് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതോടെയാണ് പ്രശ്നം പുറത്തു വരുന്നത്.

അമേരിക്ക ക്ലസ്റ്റർ ബോംബ് നൽകും; പ്രതിഷേധവുമായി യു.എസ് സഖ്യരാഷ്‌ട്രങ്ങൾ

വാഷിങ്ങ്‌ടൺ: ഉക്രയ്‌ന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നാറ്റോ അം​ഗങ്ങളായ യു.എസ് സഖ്യരാഷ്‌ട്രങ്ങൾ. യുകെ, ക്യാനഡ, ന്യൂസിലൻഡ്, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ്‌ എതിര്‍പ്പ് പ്രകടമാക്കിയത്. റഷ്യക്കെതിരെ ഈ ആയുധങ്ങൾ ഉപയോഗിക്കുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഈ രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആയുധങ്ങളുടെ നിർമാണവും ഉപയോഗവും നിരോധിക്കുകയും അവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ കൺവൻഷനിൽ ഒപ്പുവച്ച 123 രാജ്യങ്ങളിൽ ഒന്നാണ് തങ്ങളെന്ന്‌ യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.ഉക്രയ്‌ന്‌ ക്ലസ്റ്റർ ബോംബ്‌ നൽകുന്നതിനെതിരെ …

അമേരിക്ക ക്ലസ്റ്റർ ബോംബ് നൽകും; പ്രതിഷേധവുമായി യു.എസ് സഖ്യരാഷ്‌ട്രങ്ങൾ Read More »

മൽമാസ് മേള; പോസ്റ്ററുകളിൽ തേജസ്വി യാദവിന്‍റെ ചിത്രമില്ല

പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മണ്ഡലമായ നളന്ദയിൽ മൽമാസ് മേളയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയാണ്. ഇതിനിടയിൽ, മേള സന്ദർശിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലുമൊന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ചിത്രമില്ലെന്നത് വിവാ​ദത്തിൽ ആയിരിക്കുകയാണ്. നിതീഷിന്‍റെ ചിത്രം മാത്രം പോസ്റ്ററിൽ വച്ചത്, ഭരണമുന്നണിയിൽ പുകയുന്ന അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണെന്ന് സംശയമുയരുന്നു. ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷമെന്ന ആശയം തന്നെ പ്രായോഗിക തലത്തിൽ ആദ്യത്തെ ചുവടു വച്ചത് നിതീഷിന്‍റെ ജെ.ഡി.യുവും തേജസ്വിയുടെ ആർ.ജെ.ഡിയും ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചതോടെയായിരുന്നു. …

മൽമാസ് മേള; പോസ്റ്ററുകളിൽ തേജസ്വി യാദവിന്‍റെ ചിത്രമില്ല Read More »

ഡെങ്കിപ്പനി വ്യാപനം; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ …

ഡെങ്കിപ്പനി വ്യാപനം; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി Read More »

യമുനയും സത്ലജും കരകവിഞ്ഞു, ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി

ന്യൂഡൽഹി: കനത്തമഴയും ഹിമാചലിൽ മിന്നൽപ്രളയം ഉണ്ടായതും ഉത്തരേന്ത്യയെ ദുരിതത്തിലാക്കി. അതേസമയം മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് പാതകൾ അടച്ചതിനെത്തുടർന്ന് മണാലിയിൽ കുടുങ്ങിയത്.ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 22 പേരുടെ മരണം രേഖപ്പെടുത്തി. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽപ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന …

യമുനയും സത്ലജും കരകവിഞ്ഞു, ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി Read More »

മൺസൂൺ ചലച്ചിത്രമേള 24മുതൽ 26വരെ

തൊടുപുഴ: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെയും എഫ്.എഫ്.എസ്.ഐ യുടെയും സഹകരണത്തോടെ തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. 24, 25, 26 തീയതികളിൽ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളോടെയാണ് ചലച്ചിത്രമേള നടത്തുന്നത്. വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശതാബ്‌ദിയുടെ ഭാഗമായി രണ്ടു പ്രത്യേക പ്രദർശനങ്ങൾ ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌ത്രീ പക്ഷ സിനിമകളുടെ പ്രദർശനങ്ങളും അതിജീവനം പ്രമേയമാക്കിയ സിനിമകളുടെ പാക്കേജും അവതരിപ്പിക്കും. മുഴുവൻ പ്രദർശനങ്ങൾക്കുമായി നൂറു രൂപയാണ് …

മൺസൂൺ ചലച്ചിത്രമേള 24മുതൽ 26വരെ Read More »

മേക്കടമ്പിൽ ഭർതൃമാതാവിനെ വെട്ടിക്കൊന്നു

എറണാകുളം: മൂവാറ്റുപുഴ മേക്കടമ്പിൽ ഭർതൃമാതാവിനെ വെട്ടിക്കൊന്നു. അമ്പല്ലൂർ ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന നിലന്തനാത്ത് അമ്മിണി (85) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത സഹോദരന്‍റെ വീട്ടിലെത്തി പങ്കജം കാര്യം പറയുമ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തലയ്ക്കു മുകളിലും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏകദേശം പത്ത് വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് പങ്കജമെന്ന് പൊലീസ് …

മേക്കടമ്പിൽ ഭർതൃമാതാവിനെ വെട്ടിക്കൊന്നു Read More »

മണിപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റു മരിച്ചു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമം. കാങ്‌പോപ്പി-ഇംഫാൽ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റു മരിച്ചു.

കോട്ടയത്ത് കെ.എസ്.ആർ.റ്റി.സി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കോട്ടയം: എം സി റോഡിൽ കെ.എസ്.ആർ.റ്റി.സി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂലകുളം സ്വദേശി ജേക്കബ്(65) ആണ് മരിച്ചത്. ബസിന്‍റെ ടയർ ജേക്കബിന്‍റെ ശരീരത്തിലൂടെ കയറിയിരങ്ങി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്.

റ്റി കെ വേണു ഗോപാലൻ നമ്പ്യാർ അന്തരിച്ചു

വടകര: ഡൽഹി പാസ്പോർട്ട് ഓഫീസ് റിട്ട. സീനിയർ സൂപ്രണ്ട് താഴെ കരാപ്പ താഴയിൽ റ്റി കെ വേണു ഗോപാലൻ നമ്പ്യാർ (66) നിര്യാതനായി. മുൻ ഓൾ ഇന്ത്യാ പാസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വത്സല വേണുഗോപാൽ, മക്കൾ വിനീത്, വിദ്യ, മരുമകൻ നവനീത് നായർ(അദാനി സിമൻറ് യൂണിറ്റ് ബിസിനസ് ഹെഡ് ചെന്നൈ, കേരള) സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ(റിട്ട. റവന്യൂ വകുപ്പ്), ഗംഗാധരൻ നമ്പ്യാർ(റിട്ട. ആരോഗ്യ വകുപ്പ്) പ്രാഭകരൻ നമ്പ്യാർ(റിട്ട. …

റ്റി കെ വേണു ഗോപാലൻ നമ്പ്യാർ അന്തരിച്ചു Read More »

മുതലപ്പൊഴിയിൽ ബോട്ട് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേരെ കാണാതായി. കനത്ത തിരമാലയിൽ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.

കെ.സി.വൈ.എം കോതമംഗലം രൂപതാതല യുവജന ദിനാഘോഷം നടന്നു

തൊടുപുഴ: കത്തോലിക്ക സഭ യുവജന ദിനാചരണത്തിന്റെ ഭാഗമായി യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപതാതല യുവജന ദിനാഘോഷം യൂത്ത് ഔർ യൂണിക്‌നെസ്സെന്ന പേരിൽ തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാത ദേവാലയത്തിൽ നടത്തി. രൂപത പ്രസിഡന്റ് ജെറിൻ വർഗീസ് അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് വിലങ്ങുപാറയിൽ, യൂണിറ്റ് പ്രസിഡന്റ്‌ ജോസഫ് റെക്സ്, ഫോറോന ആനിമേറ്റർ സിസ്റ്റർ മരിയ എഫ്.സി.സി, രൂപത വൈസ് പ്രസിഡന്റ്‌ സച്ചു ജെ ഷെല്ലി, രൂപത സെക്രട്ടറി അനു …

കെ.സി.വൈ.എം കോതമംഗലം രൂപതാതല യുവജന ദിനാഘോഷം നടന്നു Read More »

ക്നാനായ കാത്തലിക് അസോസിയേഷൻ ഇരുപതാമത് കൺവെൻഷൻ യു.കെയിൽ നടത്തി‌

യു.കെ: ക്നാനായ കാത്തലിക് അസോസിയേഷൻ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ വാർവിക്ക്ക്ഷയറിലെ സ്റ്റോൺലി പാർക്കിലേക്ക് ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി. ഏകദേശം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ ഉള്ള ജനസമൂഹമാണ് കോച്ചുകളും സ്വകാര്യ വാഹനങ്ങളിലുമായി യൂ.കെയുടെ വിവിധഭാഗങ്ങളിൽ നിന്നും സമ്മേളന നഗറിൽ എത്തിയത്. ചടങ്ങിന്റെ ഉദ്ഘാഘാടനം കൺസെർവേറ്റിവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും എം.പിയുമായ, ലീ ആൻഡേഴ്സൺ മെനോറ സെൻട്രൽ കമ്മറ്റി അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികൾക്കും ഒപ്പം വിളക്കുകൊളുത്തി നിർവഹിച്ചു. യു.കെ കെ.സി.യു പ്രസിഡന്റ് സിബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കൺസെർവേറ്റിവ് …

ക്നാനായ കാത്തലിക് അസോസിയേഷൻ ഇരുപതാമത് കൺവെൻഷൻ യു.കെയിൽ നടത്തി‌ Read More »

ശക്തമായ മഴ തുടരുന്നു; ഉത്തരേന്ത്യയിൽ മരണം 24, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഷിംല: ഉത്തരേന്ത്യയിൽ കനത്തമഴ തുടരുകയാണ്. മൂന്നു ദിവസമായി തുടരുന്ന മഴയിൽ ഉത്തരേന്ത്യയിൽ 24 പേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പല നഗരങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു. വരും ദിവസങ്ങളിലും ഹിമാചൽ പ്രദേശ്, ജമ്മുകാശ്മീർ, ഉത്തരാഖണ്ഡ്, പഞ്ചാവ്, ഹരിയാന എന്നിവിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഹിമാചൽ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. വീടുകളും റോഡുകളുമൊക്കെ ഒലിച്ചു പോവുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ഉത്തരാഖണ്ഡിലും ജമ്മുവിലുമെല്ലാം ഇതേ സ്ഥിതിതന്നെയാണ്. ജമ്മു …

ശക്തമായ മഴ തുടരുന്നു; ഉത്തരേന്ത്യയിൽ മരണം 24, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ Read More »