Timely news thodupuzha

logo

idukki

തൊടുപുഴയിൽ ലഹരിക്കെതിരെ സാംസ്ക്കാരിക വേദി പ്രചാരണ ജാഥ 12 നു .

തൊടുപുഴ :കേരള കോൺഗ്രസ് എം .സാംസ്ക്കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12 നു ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ നടത്തും .ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വണ്ണപ്പുറത്തു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻ .ബാബു പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്യും .സംസ്ക്കാരികവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടിൽ റാലി നയിക്കും .കോടിക്കുളം,കരിമണ്ണൂർ പഞ്ചായത്തുകളിൽ റാലി എത്തും .വൈകുന്നേരം ഉടുമ്പന്നൂരിൽ നടക്കുന്ന സമാപന യോഗത്തിൽ കരിമണ്ണൂർ എസ് .എച്ച് .ഓ .സുമേഷ് സുധാകരൻ …

തൊടുപുഴയിൽ ലഹരിക്കെതിരെ സാംസ്ക്കാരിക വേദി പ്രചാരണ ജാഥ 12 നു . Read More »

ഏഴുമുട്ടം കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി

ഏഴുമുട്ടം :കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 11 .10 .2022 ചൊവ്വ രാവിലെ 10 .30 നു വീട്ടിൽ ആരംഭിക്കുന്നതും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ .കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ് .മക്കൾ :റോസമ്മ ,ആനി ,ഡെയ്‌സി ,സോഫി ,ജോർജ് കേളകം (റിട്ട .പ്രിൻസിപ്പൽ ,സെന്റ് ജോസഫ് എച്ച് .എസ്.എസ് ,കരിമണ്ണൂർ )ഫാ .ജോൺസൻ എസ് .ജെ (പാറ്റ്ന).മരുമക്കൾ …

ഏഴുമുട്ടം കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി Read More »

തൊടുപുഴയിലെ മുൻ വ്യാപാരി കീരികോട്‌ നടയ്ക്കൽ തങ്കച്ചൻ (59 ) നിര്യാതനായി

തൊടുപുഴ :കീരികോട്‌ നടയ്ക്കൽ പരേതനായ മത്തായിയുടെ മകൻ തങ്കച്ചൻ (സ്റ്റീഫൻ -59 ) നിര്യാതനായി .സംസ്ക്കാരം 10 .10 .2022 തിങ്കൾ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ ജിഷ കലൂർ വാണിയപ്പുരയിൽ കുടുംബാംഗം .മകൾ :ജിയാനി സ്റ്റീഫൻ .മരുമകൻ :സൈമൺ തോമസ് ,മേലുകുന്നേൽ,കുറുപ്പുന്തറ (ലണ്ടൻ ) മാതാവ് പരേതയായ മാമി നെടിയശാല കുഴികണ്ടത്തിൽ കുടുംബാംഗം . ദീര്ഘകാലം തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ നൈസ് സ്റ്റേഷനറീസ് സ്ഥാപനം നടത്തിയിരുന്നു .

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘

തൊടുപുഴ ലയൺസ്‌ ക്ലബ്ബ് ഗാന്ധി ജയന്തി ശുചീകരണപ്രവർത്തികൾ കൊണ്ടും പരിസ്ഥിതി പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ടും സമുചിതമായി ആചരിച്ചു. ‘വയലോളം 2022’ എന്ന നാടൻ നെൽകൃഷിയുടെ തുടക്കം പുറപ്പുഴ പഞ്ചായത്തിലെ ചെള്ളൽ പാടശേഖരത്ത് തുടക്കമായി … അൻപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലയൺസ്‌ കുടുംബാംഗങ്ങൾ പങ്കെടുത്തു… ലയൺസ്‌ അംഗങ്ങൾ തന്നെ പാടത്ത് പണിയെടുത്തു രാവിലെ ക്ലബ്ബും പരിസരവും വൃത്തിയാക്കിയതിനു ശേഷം ക്ലബ്ബിൽ തന്നെ അംഗങ്ങൾ ഭക്ഷണം പാകം ചെയ്തു. പിന്നീട് ചെള്ളൽ പാടത്തെത്തി നാടൻ നെൽകൃഷി ചെയ്യുകയായിരുന്നു… ഈ റോഡിന്റെ പരിസരങ്ങളും വൃത്തിയാക്കി.  …

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘ Read More »

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »

വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു. 

 ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ …

വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു.  Read More »

ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍

ചെറുതോണി : അനീതിക്കെതിരെ പോരാടി മൃത്യുകൈവരിച്ച കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം നേതാവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ജോസഫ് ഏര്‍ത്തടം തന്‍റെ ഉത്തമ സുഹൃത്തും  കാലത്തിന്‍റെ വഴികാട്ടിയുമായിരുന്നവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസഫ് ഏര്‍ത്തടത്തിന്‍റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  കേരളാ കോണ്‍ഗ്രസ് (എം) വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ വാഴത്തോപ്പ്  സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടന്ന കുടുംബ …

ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍ Read More »

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി .

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി . മൂലമറ്റം :അറക്കുളം മൈലാടൂർ ബെന്നി ജോർജ് (59 )നിര്യാതനായി .സംസ്ക്കാരം 05 .10 .2022 ബുധൻ രാവിലെ 11 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ.ഭാര്യ റെജി മുണ്ടക്കയം പറയരുപറമ്പിൽ കുടുംബാംഗം .മക്കൾ :അനില ബെന്നി ,അമല ബെന്നി ,അനിറ്റ ബെന്നി .മരുമകൻ :ജോ ക്ലിന്റൺ തോമസ്, കരോട്ടുകുന്നേൽ (ആലുവ )

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ

കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് ) എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ …

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ Read More »

ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു

തൊടുപുഴ:ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു. സംസ്‌കാരം 29.09.2022 വ്യാഴം 3 മണിക്ക് ബാംഗ്‌ളൂര്‍ കണ്ണുരുവിലുള്ള ക്ലൂണി പ്രൊവിന്‍ശ്യലറ്റു (പ്രീതിഭവന്‍) ല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പ്രൊവിന്‍ശ്യലറ്റു സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. തൊടുപുഴ തുടിയന്‍പ്ലാക്കല്‍ പരേതരായ സ്‌കറിയ -മറിയം ദമ്പതികളുടെ മകളാണ്. ടി എസ് സക്കറിയാസ് ( റിട്ടയേര്‍ഡ് പ്രൊഫസര്‍ പാലാ സെന്റ് തോമസ് കോളേജ്), പരേതരായ ടി എസ് ജോസഫ് ( അറക്കുളം) , അന്നമ്മ പ്ലാക്കൂട്ടത്തില്‍( മേലുകാവ്), സിസ്റ്റര്‍ …

ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു Read More »

വിദ്യാഭ്യാസ അവാർഡും  വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.

പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു

പുസ്തകപ്രകാശനം നടത്തി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി  C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …

പുസ്തകപ്രകാശനം നടത്തി Read More »

പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം

  മൂലമറ്റം : പഴമയുടെ പൂക്കാലം ഒരുക്കി മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക്‌ വിഭാഗം വിദ്യാർത്ഥികൾ .ലോക അൾഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിൽ റെമിനിസെൻസ് കോർണർ സംഘടിപ്പിക്കുന്നു.  അൾഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമ്മകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെൻസ് കോർണർ. സ്‌മൃതിയോരം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദർശിപ്പിക്കുകയും ജീവിതസാഹചര്യങ്ങളെ പുനർസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 80കളിലെ ചായക്കട,  ബസ് സ്റ്റോപ്പ്‌,  …

പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം Read More »

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം

കെ.കൃഷ്ണമുർത്തി അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം …

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം Read More »

പീറ്റർ ചേരാനല്ലൂരിന്റെ ഭാര്യ മാതാവ് …

തൊടുപുഴ :വഴിത്തല കോലടി പുളിക്കൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (83 )നിര്യാതയായി .സംസ്ക്കാരം 20 .09 .2022 ചൊവ്വ രാവിലെ 11 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോലടി സെന്റ് തോമസ് പള്ളിയിൽ .മക്കൾ :സിസ്റ്റർ മേബിൾ(ലിസി -ഗ്രേറ്റർ നോയിഡ ),ഷേർളി ,ബെന്നി ,ഷാന്റി .മരുമക്കൾ :മാത്യു (വിമുക്ത ഭടൻ) പീറ്റർ ചേരാനല്ലൂർ (സംഗീത സംവിധായകൻ ),റോസിലി .

പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ്

റൈസ് പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം പീരുമേട് മരിഗിരി സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച്  ഡീൻ കുര്യാക്കോസ് എംപി നൽകുന്നു.

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി .സംസ്ക്കാരം 17 .09 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ .തൊടുപുഴ തുടിയംപ്ലാക്കൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ജോയി ,മോളി ,ജോജോ ,മരുമക്കൾ :ബെൻസി വട്ടക്കുടിയിൽ (മുവാറ്റുപുഴ ),പരേതരായ തോമസ് മൈലാടൂർ ,ലീലാമ്മ കള്ളികാട്ട് ,ഡോ .ജെയിംസ് ജോസഫ് ചീറോത്ത്‌ . സഹോദരങ്ങൾ :പ്രൊഫ .ടി .എസ്.സക്കറിയാസ് (റിട്ട .പ്രൊഫ …

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി Read More »

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല

തൊടുപുഴ  :നഗരസഭ മാസ്റ്റർ പ്ലാനിന്റെ പേരിൽ നടപ്പാക്കൽ അസാധ്യമായ പദ്ധതി  കളുടെയും റോഡ് വികസനത്തിന്റെയും ഗ്രീൻ ബെൽറ്റിന്റെയും പേരിൽ നഗരവാസി കളുടെ നൂറുകണക്കിന് ഏക്കർ ഭൂമി മരവിപ്പിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞതായി  ട്രാക്ക്  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ഒരു വർഷത്തിനകം പുതിയ നോട്ടിഫിക്കേഷൻ വഴി പ്രസ്തുത പ്രതിസന്ധി ഒഴിവാക്കി നൽകാം എന്ന സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല . പറവൂർ നഗരസഭയിലേതുപോലെ നഗരസഭ മാസ്റ്റർ പ്ലാൻ …

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല Read More »

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ്  ധര്‍ണ നടത്തി

തൊടുപുഴ: വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഡി.എം.ഒ ഓഫിസ്  ധര്‍ണ നടത്തി.  ജില്ലാ പ്രസിഡന്റ് ഡോ. സാം .വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എവിന്‍, ട്രഷറര്‍ ഡോ. രശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബിന്‍, ഡോ. അന്‍സല്‍, ഡോ. ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍  വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.ജി.എം.ഒ.എ സമരരംഗത്താണ്.  പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടന്ന …

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ്  ധര്‍ണ നടത്തി Read More »

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി

മുതലക്കോടം :കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി .സംസ്ക്കാരം 11 .09 .2022 ഞായർ 2 .30 നു പ്രാർത്ഥനകൾ വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .നെല്ലിമറ്റം പുല്ലൻകറ്റയിൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ബേബി (റിട്ട .ബി .എസ്.എൻ .എൽ ),ലിസി ,മേരി ,റീത്ത,ടോമി ,റീന .മരുമക്കൾ :സെബാസ്റ്റ്യൻ ,തുണ്ടത്തിൽ (ഉപ്പുതോട് ),ഡോളി ,കുപ്പോഴക്കൽ (അറക്കുളം ),സെബാസ്റ്റ്യൻ ,നെടുങ്ങനാൽ(തോപ്രാൻകുടി )സെബാസ്റ്റ്യൻ ,ചക്കാംകുന്നേൽ(മംഗലാപുരം ),ഫ്രാൻസീസ് ,ചേലയ്ക്കൽ (താണിക്കണ്ടം),സീന …

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി Read More »

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു

മണക്കാട്:ഗ്രാമപഞ്ചായത്തിൻ്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കിടപ്പ് രോഗികളുടെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ സംഗമവും, ഓണക്കോടി – കിറ്റു വിതരണവും സംഘടിപ്പിച്ചു. ചിറ്റൂർ ഗവൺമെൻറ് എൽ.പി.സ്കൂൾ ഹാളിൽ നടന്ന സംഗമം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അധ്യക്ഷയായി. പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.സുനിത നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ്, …

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു Read More »

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം കാഡ്‌സ് ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ  സനീഷ് ജോർജ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആൻ്റണി കണ്ടിരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ടി എസ് രാജൻ ആശംസകൾ അറിയിച്ചു .ഉത്‌ഘാടന യോഗത്തിൽ  കാഡ്‌സ് ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ ,സജി മാത്യു,എൻ ജെ മാമച്ചൻ, കെ എം മത്തച്ചൻ ,വി പി ജോർജ് ,കെ എം എ …

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം Read More »

ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി

കരിങ്കുന്നം :ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി .സംസ്ക്കാരം 07 .09 .2022 ബുധൻ ഉച്ചകഴിഞ്ഞു രണ്ടിന് നെടിയകാട് ലിസ്യൂ പള്ളിയിൽ .തിരുവല്ല കാരയ്‌ക്കൽ മൂലമണ്ണിൽ കുടുംബാംഗമാണ് .മക്കൾ :ജോസഫ് ,തോമസ് (എറണാകുളം ),ആൻസമ്മ,സൂസമ്മ ,ജോർജ്കുട്ടി .മരുമക്കൾ :എൽസി ,തളിയൻ(മൂക്കന്നൂർ ),തെരേസ ,കാവാലം പുതുപ്പറമ്പിൽ (എരുമേലി )സെബാസ്റ്റിയൻ ,മൈലാടിയിൽ (കോതമംഗലം ),ജോർജ് ,കളരിപ്പറമ്പിൽ (കലൂർ ),മിനി ,പുരയിടത്തിൽ (ഇടമറുക് ).

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി.

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 5/9/22 തിങ്കൾ 3.30 pm ന് പന്നിമറ്റം സെസെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.മക്കൾ: സജി, ജിൻസ്മരുമക്കൾ: സാലി സജി, അനില ജിൻസ്

സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.    

നെടുമറ്റം ഗവ.യു.പി.സ്കൂളിന്റെ ഓണാഘോഷച്ചടങ്ങിൽ സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.               കഴിഞ്ഞ 28 വർഷ ങ്ങളായി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് നാവിൽ രുചിയേറുന്ന ഭക്ഷണം ഉണ്ടാക്കി നൽകിവരുന്ന ശ്രീമതി എൽസി ബേബിയെയാണ് സ്കൂളിലെ ഓണാഘോഷത്തിൽ സ്കൂൾ PTA യും സ്‌റ്റാഫുകളം ചേർന്ന് അനുമോദിച്ചത്. എൽസി ബേബിയുടെ പാചകക്കൂട്ട്, കൈപ്പുണ്യം ഇവ ഉപജില്ലാ . ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ രുചിച്ച് അറിഞ്ഞ ട്ടുള്ളതാണ്. സ്കൂൾ സന്ദർശനവേളകളിൽ ഈ രുചിക്കൂട്ട് പ്രശംസനീയമാണെന്ന് സ്കൂൾഡയറിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടും ഉള്ളതാണ്. കോടിക്കുളം ഗ്രാമ പഞ്ചായത്ത് …

സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.     Read More »

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ‘ഒരുമിച്ചോണം’ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പൂക്കളമിട്ടുകൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വടംവലി, മലയാളി മങ്ക, മാവേലി മന്നൻ, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങളോടെ നടത്തിയ ഓണാഘോഷം ആയിരത്തി എഴുന്നൂറിൽ പരം വിദ്യാർഥികൾക്കുമായി പിറ്റിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും പായസവും വിളമ്പിയാണ് കെങ്കേമമാക്കിയത്. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പിറ്റിഎ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു …

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’ Read More »

തൊമ്മൻകുത്തിൽ പുതിയ പാലം നിർമിക്കും – പി ജെ ജോസഫ് എംഎൽഎ

തൊടുപുഴ :നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡ് നിർമാണം ഉടൻ; നിർമാണച്ചെലവ് 138.77 കോടി രൂപ തൊടുപുഴ: വണ്ണപ്പുറം, കരിമണ്ണൂർ ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പി ജെ ജോസഫ് എംഎൽഎ അറിയിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായുള്ള അക്ഷയ കമ്പനിക്കാണ് നിർമാണച്ചുമതല. കെ എസ് റ്റി പി അധികൃതരുമായി ഇന്നലെ ഇവർ കരാറിൽ ഒപ്പിട്ടു. രണ്ടു വർഷമാണ് നിർമാണ കാലാവധി. തൊമ്മൻകുത്തിൽ നിലവിലുള്ള ചപ്പാത്ത് പൊളിച്ച് പുതിയ പാലം …

തൊമ്മൻകുത്തിൽ പുതിയ പാലം നിർമിക്കും – പി ജെ ജോസഫ് എംഎൽഎ Read More »

മുള്ളന്‍കുത്തി ഇടത്തട്ടില്‍(കുളത്തിങ്കല്‍) ത്രേസ്യാമ്മ(79) നിര്യാതയായി

കാളിയാര്‍ : മുള്ളന്‍കുത്തി ഇടത്തട്ടില്‍(കുളത്തിങ്കല്‍) പരേതനായ ജെറോമിന്റെ ഭാര്യ ത്രേസ്യാമ്മ(79) നിര്യാതയായി. സംസ്‌ക്കാരം 02 .09 .2022 വെള്ളി രാവിലെ 11 ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളിയില്‍. മക്കള്‍:ജൂലിയറ്റ്, ത്രേസ്യാമ്മ(മേഴ്‌സി), സുനി. മരുമക്കള്‍:ബേബി മാപ്രയില്‍, ജോണ്‍സണ്‍ കുളത്തിങ്കല്‍, സുരേന്ദ്രന്‍ കണ്ടത്തിന്‍കരയില്‍.

കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി

മുട്ടം::ഷന്താൾ  ജ്യോതി പബ്ലിക് സ്കൂളിലെ ഓണാഘോഷങ്ങൾക്ക് തുടക്കം  കുറിച്ച് കൊണ്ട്  കേരളം തനിമയാർന്ന  വിവിധ കലാപരിപാടികൾ നടത്തി  .സ്കൂൾ പ്രിൻസിപ്പാൾ റവ .സിസ്റ്റർ ലിസ് ലിൻ എസ്എ ബി എസിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ  റവ  . ഫാദർ  ജോൺ പാളിതോട്ടം    കുട്ടികൾക്ക്  ഓണസന്ദേശം നൽകി .ഓണവില്ല് 2k22  എന്ന പേരിൽ   കുട്ടികൾ അവതരിപ്പിച്ച ഓണത്തിന്റെ  ഐതീഹ്യം  കുട്ടികൾക്ക്  ഓണത്തിന്റെ മാഹാത്മ്യം മനസിലാക്കികൊടുക്കുന്നതായിരുന്നു . പി ടി എ പ്രസിഡന്റ്  ശ്രീ. തോംസൺ ജോസഫ് , മുട്ടം …

കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി Read More »

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍

അടിമാലി :  ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച്  സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ഇരുപത് ലിറ്റര്‍  വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. കുഞ്ചിത്തണ്ണി സ്വദേശി പാറക്കല്‍ തോമസിന്റെ മകൻ ബിനു തോമസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.  ഓണം സീസണിൽ മദ്യം ശേഖരിച്ചുവച്ച് വിൽപ്പന നടത്തുന്നതിനായി 20 ലിറ്റർ വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പ്രതി പിടിയിലായത് . പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ചിത്തണ്ണി …

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍ Read More »

തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു

തെക്കുംഭാഗം :ഓണം ഉത്സവ ആഘോഷത്തോടനുബന്ധിച്ചു  അവശ്യ  നിത്യോപയോഗ  സാധനങ്ങളുടെ വില വർദ്ധനവിനെ നിയന്ത്രിക്കുന്നതിന് സർക്കാർ സഹകരണത്തോടെ സഹകരണ സംഘങ്ങൾ  ഓണ ചന്ത നടത്തുന്നതിന്റെ  ഭാഗമായി തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു .ഓണ ചന്തയുടെ ഉൽഘാടനം തൊടുപുഴ താലൂക് സഹകരണ  സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി .ആർ .മിനി നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ  റോബി സിറിയക്ക് ,റോയി അഗസ്റ്റിൻ ,സെക്രട്ടറി വി .ടി …

തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു Read More »