Timely news thodupuzha

logo

സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.    

നെടുമറ്റം ഗവ.യു.പി.സ്കൂളിന്റെ ഓണാഘോഷച്ചടങ്ങിൽ സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.               കഴിഞ്ഞ 28 വർഷ ങ്ങളായി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് നാവിൽ രുചിയേറുന്ന ഭക്ഷണം ഉണ്ടാക്കി നൽകിവരുന്ന ശ്രീമതി എൽസി ബേബിയെയാണ് സ്കൂളിലെ ഓണാഘോഷത്തിൽ സ്കൂൾ PTA യും സ്‌റ്റാഫുകളം ചേർന്ന് അനുമോദിച്ചത്. എൽസി ബേബിയുടെ പാചകക്കൂട്ട്, കൈപ്പുണ്യം ഇവ ഉപജില്ലാ . ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ രുചിച്ച് അറിഞ്ഞ ട്ടുള്ളതാണ്. സ്കൂൾ സന്ദർശനവേളകളിൽ ഈ രുചിക്കൂട്ട് പ്രശംസനീയമാണെന്ന് സ്കൂൾഡയറിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടും ഉള്ളതാണ്. കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു ഉപഹാരസമർപ്പണം നടത്തി. HM ശ്രീമതി T.B മോളി ശ്രീമതി എൽസി ബേബിയെ പൊന്നാടയണിയിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീപാട്രിക് ജോർജ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഷേർളി ആന്റണി, ജേർളി റോബിൻ ബിന്ദു പ്രസന്നൻ | ഹലീമ നാസർ, പോൾസൺ, ഷൈനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സീനിയർ ടീച്ചർ വഹീദ നന്ദിയും പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *