Timely news thodupuzha

logo

National

പ്രസാർ ഭാരതി ചെയർമാൻ രാജിവച്ചു

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാർ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജി. കാരണം വ്യക്തമാക്കാതെയാണ് നവനീത് രാജി സമർപ്പിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചു. ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ 2024 മാർച്ച് 16 നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ഉൾപ്പെട്ട സമിതിയാണ് നവനീതിനെ ചെയർമാനാക്കിയത്.

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി

ചെന്നൈ: തമിഴിലെ മുതിർന്ന സിനിമ നിർമാതാവ് എവിഎം ശരവണൻ(86) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിൻറെ 86 ആം പിറന്നാൾ. എവിഎം പ്രൊഡക്ഷൻസിൻറെ ബാനറിൽ തമിഴിൽ നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. രജനികാന്തിൻറെ ശിവാജി ദ ബോസ്, വിജയ് യുടെ വേട്ടൈക്കാരൻ, അരവിന്ദ് സ്വാമി, കജോൾ, പ്രഭുദേവ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മിൻസാരക്കനവ്, സൂര്യയുടെ അയൻ, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. എവിഎം പ്രൊഡക്ഷൻസിൻ്റെയും സ്റ്റുഡിയോയുടെ ഉടമയായ എ.വി …

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി Read More »

അതിശക്ത മഴ: ചെന്നൈയിൽ 3000 ത്തോളം വീടുകളിൽ വെള്ളം കയറി

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. 3000 ത്തോളം വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദവും പിന്നീട് തീവ്ര ന്യൂനമർദവും ആയതോടെയാണ് മഴ കനത്തത്. ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. വീടുകളിൽ കയറിയ വെള്ളത്തിൽ പാമ്പുകളും മാലിന്യങ്ങളുമുണ്ട്. കുമരൻ നാഗറില് 15 ഓളം വീടുകളിലെ ആളുകളെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി ദുരന്ത നിവാരണ കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ മുതലാണ് ചെന്നൈയിൽ മഴ ശക്തമായത്.

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. കമൽ കിഷോറിൻറെ മകൻ ഹർപീതിൻറെ ഭാര്യ ദീപ്തി ചാരസ്യയാണ്(40) ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്. കമല പ്രസാദ്, രാജശ്രീ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് കമൽ കിഷോർ. ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ഡൽഹിയിലെ വസന്ദ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ ദീപ്തിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? എന്നാണ് ദീപിതി …

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

മലാക്ക കടലിടുക്കിൽ തീവ്ര ന്യൂന മർദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിലുൾപ്പെടെ മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്കിലെ ന്യൂനമർദം വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 26 ഉച്ചയ്ക്ക് മുൻപ് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. നവംബർ 26, 27 തീയതികളിൽ നിക്കോബാർ ദ്വീപിൻറെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ …

മലാക്ക കടലിടുക്കിൽ തീവ്ര ന്യൂന മർദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിലുൾപ്പെടെ മഴയ്ക്ക് സാധ്യത Read More »

സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു

ന‍്യൂഡൽഹി: ഡൽഹി സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ ആശങ്ക കണക്കിലെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി അടുത്ത വർഷത്തോടെ തീരുമാനിക്കുമെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തവണയാണ് നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കാരണങ്ങൾ മൂലം ഏപ്രിലിലും സെപ്റ്റംബറിലും നെതന‍്യാഹുവിൻ്റെ സന്ദർശനം നേരത്തെ മാറ്റിയിരുന്നു. 2018ലാണ് നെതന‍്യാഹു മുൻപ് ഇന്ത‍്യയിലെത്തിയിട്ടുള്ളത്.

വായുമലിനീകരണത്തിനെതിരേ ജെൻ സി പ്രതിഷേധം; ഡൽഹി പൊലീസിനെതിരേ രൂക്ഷ വിമർശനം

ന‍്യൂഡൽഹി: വായുമലിനീകരണത്തിനെതിരേ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക‍്യം വിളിച്ചതിനെത്തുടർന്ന് അറസ്റ്റിലായവർ ഡൽഹി പൊലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്ത്. തങ്ങളെ ക്രൂരമായി പൊലീസ് മർദിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയതായും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മർദനമേറ്റതിൻറെ പാടുകൾ ദേഹത്തുണ്ടെന്ന് വിദ‍്യാർഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. അതേസമയം, മാവോയിസ്റ്റ് നേതാവിൻറെ ചിത്രവും പേരും ഉൾ‌പ്പെടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച സാഹചര‍്യത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടെത്താൻ ഒരുങ്ങുകയാണ് പൊലീസ്.

പശ്ചിമ ബംഗാളിൽ 2026ൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സാമിക്ക് ഭട്ടാചാര‍്യ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിൻറെ ഭരണം ജനങ്ങൾക്ക് മടത്തുവെന്ന് ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ‌ സാമിക്ക് ഭട്ടാചാര‍്യ. 2026ൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും എല്ലാ മേഖലകളും അവർ തകർത്തെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ മഹാ ജംഗിൾ രാജാണുള്ളതെന്നും ബിഹാറിൽ നടന്നത് തന്നെ ബംഗാളിലും നടക്കുമെന്നും സാമിക്ക് ഭട്ടാചാര‍്യ കൂട്ടിച്ചേർത്തു. ബി.ജെ.പിയെ വിജയിപ്പിക്കാനായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലാ‍യിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 8ന് 90 ആം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. 1960ൽ ഭിൽ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര വെളളിത്തിരയിലെത്തിയത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രിം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ഇക്കിസ് എന്ന ചിത്രം …

ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചു Read More »

തെങ്കാശിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ വാഹനാപകടം. സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃഷ്സാക്ഷികൾ …

തെങ്കാശിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു Read More »

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചിയിൽവെച്ച് പിടികൂടി

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടിചോറിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇയാൾ മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും ഇതിന് ശേഷം പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ടാണ് ഇയാളുടെ സാന്നിധ്യം പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് താൻ കേരളത്തിൽ വന്നതെന്നാണ് ബണ്ടി ചോർ …

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചിയിൽവെച്ച് പിടികൂടി Read More »

പാക്കിസ്ഥാനിൽ പാരാമിലിട്ടറി ക്വാർട്ടേഴ്സിന് നേരേ ആക്രമണം

പെഷവാർ: പാക്കിസ്ഥാനിൽ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്സിന് നേരേ ആക്രമണം. തോക്കുധാരികളായ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷ് വാർ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരേയാണ് ആക്രമണം നടന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസാ‍യി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 53 ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻറെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് ഇദ്ദേഹത്തിൻറെ കാലാവധി. …

സുപ്രീംകോടതി ചീഫ് ജസ്റ്റിസാ‍യി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു Read More »

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നയതന്ത്ര കുറിപ്പ് ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. രേഖാമൂലം ബംഗ്ലാദേശ് ഹസീനയെ കൈമാറുന്ന കാര്യം ആവശ്യപ്പെടുകയാണെങ്കിൽ അപ്പോൾ നിലപാട് അറിയിക്കുമെന്നാണ് നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്ന പരിഹാരത്തിന് …

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് Read More »

മയക്കുമരുന്ന് ഇടപാട് കേസിൽ ബോളീവുഡ് നടനും സിനിമാ സംവിധായകനുമായ സിദ്ധാന്ത് കപൂറിന് നോട്ടീസ് നൽകി

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കൂടി ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് നടപടി. ശക്തി കപൂറിൻറെ മകനും നടി ശ്രദ്ധ കപൂറിൻറെ സഹോദരനുമായ സിദ്ധാന്തിനോട് നവംബർ 25 ന് മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടു. 252 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രദ്ധ …

മയക്കുമരുന്ന് ഇടപാട് കേസിൽ ബോളീവുഡ് നടനും സിനിമാ സംവിധായകനുമായ സിദ്ധാന്ത് കപൂറിന് നോട്ടീസ് നൽകി Read More »

ചൈനീസ് പൗരന്മാർക്കു ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഇന്ത്യയുടെ എംബസികളും, കോൺസുലേറ്റുകളും വഴി ചൈനീസ് പൗരന്മാർക്കു ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. നിയന്ത്രണ രേഖയിൽ വർഷങ്ങളായി നിലനിൽക്കുന്ന സൈനിക സംഘർഷത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സ്ഥിരപ്പെടുത്താനുള്ള മറ്റൊരു ചുവടുവയ്പ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഈ ആഴ്ച ആദ്യം മുതൽ ചൈനീസ് പൗരന്മാരിൽ നിന്ന് ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുണ്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2020 ഏപ്രിൽ-മേയ് …

ചൈനീസ് പൗരന്മാർക്കു ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു Read More »

കൊൽക്കത്തയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ അതിശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ കോൽക്കത്തയിലും സമീപ പ്രദേശങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശിലുണ്ടായ ഭൂചലത്തിൻ്റെ ഭാഗമായാണ് കോൽക്കത്തയിലും അനുഭവപ്പെട്ടതെന്നാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. നിലവിൽ ആളുപായറങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

യു.പിയിലെ സ്കൂളിൽ വാതക ചോർച്ചയെ തുടർന്ന് 16 കുട്ടികൾ ബോധരഹിതരായി; വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലക്നൗ: യു.പിയിൽ സ്കൂളിൽ 16 കുട്ടികൾ ബോധരഹിതരായി. വാതക ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോധരഹിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സാൻഡില ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനുനായ് ഝാ പറഞ്ഞു. സ്‌കൂൾ പരിസരത്ത് വാതകത്തിന്‍റെ രൂക്ഷഗന്ധം പടർന്നതായും ഇതോടെ നിരവധി കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തതായി അധികൃതർ പറയുന്നു.

ഈ വർഷം മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 899 കർഷകർ

മുംബൈ: മഹാരാഷ്ട്രയിലെ മറാത്തുവാഡ മേഖലയിൽ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തത് 899 കർഷകർ. വെള്ളപ്പൊക്കവുംമഴയും കാരണമുണ്ടായ കൃഷിനാശത്തെയും തുടർന്ന് കഴിഞ്ഞ ആറ് മാസത്തിൽ മാത്രം 537 കർഷകർ ജീവനൊടുക്കി. ബീഡ്, ഛത്രപതി സാംഭാജി നഗർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ. ഛത്രപതി സാംഭാജിനഗർ ജില്ലയിൽ 112 കർഷകരും ബീഡ് ജില്ലയിൽ 108 കർഷകരും നന്ദേടിൽ 90 കർഷകരുമാണ് ആത്മഹത്യ ചെയ്തത്. അധിക മഴയും വെള്ളപ്പൊക്കവും 12 പേരുടെ മരണത്തിനും ഗണ്യമായ നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. ഒരു …

ഈ വർഷം മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 899 കർഷകർ Read More »

ബാംഗ്ലൂർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർ.സി.ബിയ്ക്കെന്ന് കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ബാംഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻറെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് പൊലീസ്. കർ‌ണാടക പൊലീസിൻറെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര‍്യം പറയുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഇവൻറ് മാനേജ്മെൻറ് കമ്പനിയായ ഡിഎൻഎക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍് 11 പേരായിരുന്നു മരിച്ചത്. 55 ഓളം …

ബാംഗ്ലൂർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർ.സി.ബിയ്ക്കെന്ന് കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു Read More »

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന‍്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയോടെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. നേരത്തെ ഈജിപ്തിൽ വച്ചു നടന്ന പശ്ചിമേഷ‍്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും മോദി പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നതിനായാണ് മോദി ഉച്ചകോടയിൽ പങ്കെടുക്കാതിരുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ദ‍ക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കില്ലെന്ന് അമെരിക്ക വ‍്യക്തമാക്കിയിട്ടുണ്ട്. നവംബർ 22നാണ് ഇത്തവണത്തെ ജി20 ഉച്ചകോടി ആരംഭിക്കുന്നത്.

എസ്.ഐ.ആറിനെതിരായ ഹർജികളിൽ സുപ്രീം കോടതി 21ന് വാദം കേൾക്കും

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറിനെതിരേ നൽകിയ ഒരുകൂട്ടം ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളത്തിലെ എസ്ഐആർ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവർ ഹർജി നൽകിയിരുന്നു. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ …

എസ്.ഐ.ആറിനെതിരായ ഹർജികളിൽ സുപ്രീം കോടതി 21ന് വാദം കേൾക്കും Read More »

എസ്.ഐ.ആറിനെതിരെ സി.പി.എം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിനെതിരെ കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. എസ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും സുപ്രീം കോടതിയിൽ ഹർജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹർജി നൽകിയത്. എസ്ഐആർ ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഎം ഹർജിയിൽ വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. അതേസമയം, സിപിഐയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കും. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും …

എസ്.ഐ.ആറിനെതിരെ സി.പി.എം സുപ്രീംകോടതിയിലേക്ക് Read More »

മുംബൈയിൽ സി.എൻ.ജി വിതരണം പൂർണമായി തടസപ്പെട്ടു

മുംബൈ: ഗെയിൽ (GAIL) കമ്പനിയുടെ പ്രധാന ഗ്യാസ് വിതരണ പൈപ്പ് ലൈനിൽ അപ്രതീക്ഷിതമായി തകരാറ് സംഭവിച്ചതിനെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള സിഎൻജി (CNG) വിതരണം പൂർണമായി തടസപ്പെട്ടു. ആർസിഎഫ് (RCF) കോമ്പൗണ്ടിനുള്ളിലെ പ്രധാന ഗ്യാസ് പൈപ്പ് ലൈനാണ് തകർന്നത്. ഗെയിൽ പൈപ്പ് ലൈനിലെ തകരാറ് കാരണം വഡാലയിലെ മഹാനഗർ ഗ്യാസ് ലിമിറ്റഡിൻറെ (MGL) സിറ്റി ഗേറ്റ് സ്റ്റേഷനിലേക്കുള്ള (CGS) ഗ്യാസ് വിതരണത്തെയാണ് ബാധിച്ചത്. എങ്കിലും, വീടുകളിൽ പൈപ്പ് വഴി ഗ്യാസ് ഉപയോഗിക്കുന്ന പിഎൻജി (PNG) ഉപയോക്താക്കൾക്ക് …

മുംബൈയിൽ സി.എൻ.ജി വിതരണം പൂർണമായി തടസപ്പെട്ടു Read More »

അമരാവതിയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവും ഭാര്യയും കൊല്ലപ്പെട്ടു

‌അമരാവതി: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെയും ഭാര‍്യ രാജാക്കയെയും സുരക്ഷാ സേന വധിച്ചു. ആന്ധ്രയിലെ എഎസ്ആർ‌ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവർക്കും പുറമെ മറ്റു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്ന മാദ്‌വിയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു. സംഭവസ്ഥലത്തു നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ

ജയ്പുർ: കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി(ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദാണ്(45) ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിക്കുന്നത്. ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പ് …

കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ Read More »

റ്റി.പി വധക്കേസിലെ പ്രതിക്ക് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ രമ

ന‍്യൂഡൽഹി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ 12-ാം പ്രതി ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ. പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്നും മനോവീര‍്യം നഷ്ടപ്പെടുത്തുന്ന സന്ദേശം നൽകുമെന്നും കെ.കെ. രമ നൽ‌കിയ സത‍്യവാങ്മൂലത്തിൽ പറയുന്നു. ജ‍്യോതി ബാബുവിന് ജാമ‍്യം അനുവദിക്കുന്നതിനെ എതിർത്താണ് കെ.കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ആരോഗ‍്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജ‍്യോതി ബാബു സുപ്രീം കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.

എസ്.ഐ.ആർ നടപടികളുമായി സഹകരിക്കില്ലെന്ന് തമിഴ്നാട്ടിലെ റവന‍്യു ജീവനക്കാർ പറഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻറെ നടപടികളുമായി സഹകരിക്കില്ലെന്ന് റവന‍്യു ജീവനക്കാർ. അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാർ വിട്ടു നിൽക്കാനൊരുങ്ങുന്നത്. ജില്ലാ കലക്റ്റർ മാനസികമായി സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് റവന‍്യു ജീവനക്കാരുടെ സംഘടനയായ ഫെറ പറഞ്ഞു. മതിയായ പരിശീലനം ലഭിക്കാതെയാണ് തങ്ങളെ നടപടികൾക്കു വേണ്ടി നിയോഗിച്ചതെന്നാണ് ജീവനക്കാരുടെ വാദം. ഇതുകൂടാതെ ആവശ‍്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

മദീനയിൽ ബസ് അപകം; നാൽപ്പത് ഇന്ത്യൻ തീർഥാടകർ മരിച്ചു

ദുബായ്: മദീനയിൽ ബസ് അപകടത്തിൽ നാൽപ്പതോളം ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർ‌ത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറഹാത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി 11.15നാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഉണ്ടായ അഗ്നിയുണ്ടായി. തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള ഉംറ …

മദീനയിൽ ബസ് അപകം; നാൽപ്പത് ഇന്ത്യൻ തീർഥാടകർ മരിച്ചു Read More »

വോട്ട് കൊള്ള കേസിൽ ആദ്യ അറസ്റ്റ് കർണാടകയിൽ, ബംഗാൾ സ്വദേശിയാണ് പിടിയിലായത്

ബാംഗ്ലൂർ: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു കൊള്ള ആരോപണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിലാണ് നടന്നിരിക്കുന്നത്. പശ്ചിമ ബംഗാൽ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടി മാറ്റുന്നതിന് വേണ്ടിയുളള ഒടിപി ബൈപാസ് ചെയ്ത് നൽകിയത് ബാപിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിൻറെ സെൻററിലേക്ക് എത്തിച്ചു നൽകിയത് ഇയാളാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കൽബുർഗിയിലെ ഡേറ്റ …

വോട്ട് കൊള്ള കേസിൽ ആദ്യ അറസ്റ്റ് കർണാടകയിൽ, ബംഗാൾ സ്വദേശിയാണ് പിടിയിലായത് Read More »

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: ഫരീദാബാദിൽ അറസ്റ്റിലായ ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ജമ്മു കശ്മീരിലെ ശ്രീനഗറനടുത്തുള്ള നൗഗാം പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു. ഏഴു പേർ മരിച്ചു. 24 പൊലീസുകാർ ഉൾപ്പെടെ 27 പേർക്കു പരുക്കേറ്റു. ഇവർ ശ്രീനഗറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ഭീകരർ ശേഖരിച്ച് സൂക്ഷിച്ചിരുന്ന 2900 കിലോഗ്രാം രാസവസ്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്. ഇതിൻറെ ഒരു ഭാഗമാണ് പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചത്. വൻ സ്ഫോടനത്തിനു പിന്നാലെ നിരവധി ചെറു സ്ഫോടനങ്ങളുമുണ്ടായി. …

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു Read More »

ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് നാല് ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുളള 4 ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. ഡോക്‌ടർമാരായ മുസാഫിർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ, നാഷണൽ മെഡിക്കൽ രജിസ്റ്റർ എന്നിവയാണ് റദ്ദാക്കിയത്. ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ, മെഡിക്കൽ പദവിയിൽ ഇരിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ പൊലിസും, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലിലും ശേഖരിച്ച …

ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന് നാല് ഡോക്‌ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി Read More »

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പാകുമ്പോൾ, പ്രതിപക്ഷം വോട്ട് കൊള്ള ആരോപണം ആവർത്തിക്കുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് മാത്രം ആവശ്യമുള്ളപ്പോൾ, ഇരുനൂറോളം സീറ്റുകൾ ഭരണ മുന്നണി ഉറപ്പാക്കിക്കഴിഞ്ഞു. നാൽപ്പതിൽ താഴെ സീറ്റുകളിലേക്ക് പ്രതിപക്ഷ മഹാ ഗഢ്ബന്ധൻ ഒതുങ്ങുകയാണ്. ഇതോടെയാണ് തോൽവിക്ക് കാരണം തേടി ഇന്ത്യ ബ്ലോക്ക് വോട്ട് കൊള്ള, വോട്ടർ പട്ടിക പരിഷ്കരണം(എസ്ഐആർ) ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്നത്. …

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം Read More »

ബീഹാറിൽ എൻ.ഡി.എ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും കടന്ന്

പറ്റ്ന: എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും കവച്ചു വച്ച പ്രകടനവുമായി ബീഹാറിൽ എൻഡിഎ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത് ബിജെപിയോ അതോ ജെഡിയുവോ എന്ന കാര്യം മാത്രമാണ് ഇനി അറിയാനുള്ളത്. നിലവിലുള്ള ലീഡ് നില അനുസരിച്ച് സഖ്യകക്ഷിയെക്കാൾ ഏതാനും സീറ്റുകൾക്കു മുന്നിലാണ് ബിജെപി. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിൽ ഇരുനൂറോളം സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. ബിജെപി തങ്ങളുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് അടുക്കുന്നത്. മത്സരിച്ച 101 സീറ്റുകളിൽ 80ലധികം സീറ്റുകളിൽ …

ബീഹാറിൽ എൻ.ഡി.എ മുന്നേറ്റം എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും കടന്ന് Read More »

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ പ്രധാന പ്രതി മലയാളി

കൊച്ചി: നിയമവിരുദ്ധമായ അവയവ ദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസിൽ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറിനെ നവംബർ എട്ടിന് ഇറാനിൽനിന്ന് എത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. നവംബർ 12ന് ദേശീയ ഏജൻസിയുടെ അപേക്ഷയെത്തുടർന്ന് മധുവിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. കോടതി മധുവിനെ നവംബർ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. 2024 മെയ് …

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ പ്രധാന പ്രതി മലയാളി Read More »

ലോക്കൽ ട്രെയിനപകടത്തിൽ എൻജിനീയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി

താനെ: ജൂൺ ഒൻപതിന് മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് എൻജിനിയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി. കസാറയിലേക്കും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കും പോയ രണ്ട് തീവണ്ടികൾ വളവിലൂടെ കടന്നുപോകുമ്പോൾ ഫുട്‌ബോർഡിലുള്ള യാത്രക്കാർ താഴെവീഴുകയായിരുന്നു. യാത്രക്കാരുടെ ബാഗുകൾ പരസ്പരം ഉരഞ്ഞതിനെത്തുടർന്ന് ഇവർ ട്രാക്കിലേക്കു വീണെന്നായിരുന്നു പ്രാഥമികറിപ്പോർട്ടുകൾ. പിന്നീട് അന്വേഷണ സമിതി ഇത് ശരിവച്ചതോടെ എൻജീനിയർമാർക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെങ്കോട്ട സ്ഫോടനം; ജെയ്ഷ്-ഇ-മുഹമ്മദിൻറെ വൻ ഗൂഢാലോചനയെന്ന് അന്വേഷണ സംഘം

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിൻറെ (JeM) വൻ ഗൂഢാലോചനയെന്ന് അന്വേഷണ ഏജൻസികൾ. ബാബറി മസ്ജിദ് തകർത്തതിൻറെ വാർഷികമായ ഡിസംബർ ആറിന് ഡൽഹി ഉൾപ്പെടെ ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഒരേസമയം സ്ഫോടന പരമ്പര നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നും, ചെങ്കോട്ട സ്ഫോടനം ഇതിൻറെ ‘ട്രയൽ റൺ’ മാത്രമായിരുന്നുവെന്നും സൂചന. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ജയ്ഷ്-ഇ-മുഹമ്മദ് ഈ വലിയ ആക്രമണത്തിന് …

ചെങ്കോട്ട സ്ഫോടനം; ജെയ്ഷ്-ഇ-മുഹമ്മദിൻറെ വൻ ഗൂഢാലോചനയെന്ന് അന്വേഷണ സംഘം Read More »

ബീഹാറിൽ ആഘോഷങ്ങൾ തുടങ്ങി എൻ.ഡി.എ

പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സംഖ്യത്തെ ബഹുജദൂരം പിന്തള്ളി കുതിക്കുകയാണ് എൻഡിഎ. ലീഡ് നില 200 കടന്നതോടെ എൻഡിയ മുന്നണി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ക്യാമ്പിൽ ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എക്സിറ്റ് പോളുകളെല്ലാം അനുകൂലമായതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മധുര പലഹാരങ്ങൾക്കൊപ്പം സദ്യയും ഒരുക്കാനുള്ള തീരുമാനത്തിലാണ് മുന്നണി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര …

ബീഹാറിൽ ആഘോഷങ്ങൾ തുടങ്ങി എൻ.ഡി.എ Read More »

ചെങ്കോട്ട സ്ഫോടനത്തിൽ ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ

ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വിസ് ആപ്ലിക്കേഷൻ മുഖാന്തരം പ്രതികൾ രഹസ‍്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചതായാണ് പുറത്തുവരുന്ന വിവരം. സ്ഫോടനം നടത്തേണ്ടത് എവിടെയാണെന്നത് ഉൾപ്പെടുന്ന മാപ്പുകൾ, ആക്രമണ രീതികൾ, ബോംബ് നിർമാണത്തിനുള്ള നിർദേശങ്ങൾ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ പ്രതികൾ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ‍്യം ചെയ്തതിൽ നിന്നുമാണ് ഈ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഡോ. ഉമർ നബി, ഡോ. …

ചെങ്കോട്ട സ്ഫോടനത്തിൽ ആക്രമണം ചർച്ച ചെയ്യാൻ പ്രതികൾ സ്വിസ് ആപ്പ് ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ Read More »

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൻ.ഡി.എ മുന്നിൽ

ബീഹാർ: ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. സിപിഐയും വിഐപിയും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. …

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൻ.ഡി.എ മുന്നിൽ Read More »

ഉത്തർപ്രദേശിൽ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി

ബാഗ്പത്: അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഝാങ്കർ ഗലിയിലാണ് സംഭവം. 40 വയസുള്ള നഫീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവിൻറെ ഭാര്യയെ വിവാഹം കഴിച്ചതിനെത്തുടർന്ന് ബന്ധുക്കളെല്ലാം നഫീസുമായി അകൽച്ചയിലായിരുന്നു. ആറു വർഷം മുൻപാണ് നഫീസ് ബന്ധുവിൻറെ ഭാര്യയുമായി നാടുവിട്ടത്. വിവാഹിതരായ ഇരുവരും സഹരൺപുരിലാണ് താമസം. അമ്മ മക്സുജി മരിച്ചതറിഞ്ഞ് ബുധനാഴ്ചയാണ് നഫീസ് വീട്ടിലെത്തിയത്. ചടങ്ങുകൾക്കു ശേഷം അമ്മയുടെ ശവകുടീരത്തിനരികിൽ എത്തിയ നഫീസിനെ ബന്ധുക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ശ്മശാനത്തിൽ നിന്ന് വലിച്ച് …

ഉത്തർപ്രദേശിൽ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി Read More »

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരവാദ സംഘം ദേശിയ തലസ്ഥാനത്ത് 6 ഇടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ. 1992ൽ അയോധ്യയിലെ ബാബറി മസ്ജിദേ തകർക്കപ്പെട്ട ഡിസംബർ 6 നാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലുള്ള ഭീകരരുടെതാണ് വെളിപ്പെടുത്തൽ. ബാബറി മസ്ജിദ് തകർത്തത്തിൻറെ പ്രതികാരം വീട്ടുകയാണ് ലക്ഷ്യമെന്ന് പ്രതികരിച്ചതായി ദേശിയ മാധ്യമ റിപ്പോർട്ടുകളിൽ പറ‍യുന്നു. സ്ഫോടന പരമ്പരയ്ക്കായി ഘട്ടം ഘട്ടമായാണ് ഇവർ പദ്ധതി തയാറാക്കിയിരുന്നത്. 5 …

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ Read More »

ചെങ്കോട്ട സ്ഫോടന കേസിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് സ്ഥിരീകരണം. സംഭവ സ്ഥലത്തു നിന്നും ലഭിച്ച കൈ ശേഖരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. ഉമറിൻറെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത് അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച (നവംബർ 10) തിരക്കേറിയ സമയത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ ‘ദേശവിരുദ്ധ’ ശക്തികൾ നടത്തിയ ‘ഹീനമായ ഭീകരാക്രമണം’ എന്നാണ് ബുധനാഴ്ച …

ചെങ്കോട്ട സ്ഫോടന കേസിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു Read More »

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. വോട്ടർ പട്ടിക പരിഷ്ക്കരണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് അടിയന്തര പ്രാധാന്യമില്ല. വോട്ടർ പട്ടിക പരിഷ്ക്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാവുന്നു. എസ്ഐആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും നീട്ടി വയ്ക്കുക മാത്രമാണ് ആവശ്യമെന്നുമാണ് സർക്കാർ അറിയിച്ചത്.

ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന യോഗം ചേർന്നു

ഇടുക്കി: ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർ സംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബു ഗ്രോവിലായിരുന്നു യോഗം. കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ് യ്ക്കായുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട്-കേരള സർക്കാരിന്റെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കും. തീർത്ഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, …

ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന യോഗം ചേർന്നു Read More »

ഡൽഹി സ്ഫോടന കേസിൽ അന്വേഷണം എൻ.ഐ.എ ഔദ്യോഗികമായി ഏറ്റെടുത്തു

ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത എൻഐഎ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസിൽ നിന്നും കേസിൻറെ രേഖകൾ ശേഖരിച്ചു. ഭീകരാക്രമണം, ഗൂഢാലോചന എന്നിവയിലൂന്നിയാണ് എൻഐഎ കേസന്വേഷണം ആരംഭിക്കുന്നത്. കസ്റ്റഡിയിലുള്ള ഡോക്റ്റർമാരെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ തലസ്ഥാനത്തടക്കം കർശന പരിശോധന തുടരുകയാണ്. റെയിൽ വേ സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിലും വാഹനങ്ങളിലുമടക്കം കർശന പരിശോധനയാണ് നടക്കുന്നത്. ചെങ്കോട്ട 2 ദിവസത്തേക്ക് കൂടി അടച്ചിടാനാണ് തീരുമാനം.

നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം

ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ വെറുതെ വിട്ട സുപ്രീം കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം. പ്രതികളായ എല്ലാവരും കുറ്റവിമുക്തരായി, അപ്പോൾ ഞങ്ങളുടെ മക്കളെ കൊന്നത് പ്രോതമാണോ? എന്ന് കുടുംബം ചോദിക്കുന്നു. “മോനീന്ദർ സിങ് പാന്ഥർ കുറ്റവിമുക്തനാക്കിയപ്പോൾ ഞങ്ങൾക്ക് വേദന തോന്നി… പാന്ഥർ പൊലീസിന് മുന്നിൽ തൻറെ കുറ്റം സമ്മതിച്ചിരുന്നു. സുരേന്ദ്ര കോലിയും പന്ഥനും കൊലയ്ക്ക് ഉത്തരവാദിയല്ലെങ്കിൽ എന്തിനാണ് ഇത്രയും വർഷങ്ങൾ അവരെ ജയിലിലടച്ചത്? അങ്ങനെയെങ്കിൽ, അദ്ദേഹത്തെ ജയിലിലടച്ചവരെ തൂക്കിക്കൊല്ലണം. അവർ കുറ്റവാളികളല്ലെങ്കിൽ, …

നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം Read More »

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു

ഷാർജ: ലോക പ്രശസ്ത ഷാർജ ബുക്ക് ഫെസ്റ്റിവലിൽ എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശന നഗരിയിലെ ചിരന്തനയുടെ പബ്ലിക്കേഷന്റെ സ്റ്റാളിൽവച്ച് പുസ്തക പ്രകാശനവും നടത്തി. ഡോ. രംഗരാജൻ യു.എ.ഇയിലെ സീനിയർ കോൺഗ്രസ്‌ നേതാവും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ സി.പി ജലീൽ സാഹിബിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ചിരന്തന പബ്ലിക്കേഷന്റെ ചെയർമാനും ഗൾഫിലെ അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യപ്രവർത്തകനുമായ പുന്നക്കൻ മുഹമ്മദാലിയാണ്. എറണാകുളം ഇൻകാസ് സീനിയർ നേതാക്കളായ റിൻസൺ …

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു Read More »

ധർമേന്ദ്രയുടെ മരണ വാർത്ത വ്യാജമെന്ന് മകൾ

മുംബൈ: ധർമേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. പിതാവിൻറെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സണ്ണി ഡിയോളും ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു. ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിൻവലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിടും

ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടാൻ തീരുമാനം. നവംബർ 11,12,13 തീയതികളിൽ ചെങ്കോട്ട വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) അറിയിച്ചു. ഡൽഹി പൊലീസിൻറെ കോട്‌വാലി സ്റ്റേഷൻ, ചെങ്കോട്ട താൽക്കാലികമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കിളിന് കത്തെഴുതിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനും പൊതുജന സുരക്ഷ നിലനിർത്തുന്നതിനുമാണ് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ …

ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിടും Read More »