ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിലെ സന‍്യാൽ ഗ്രാമത്തിലായിരുന്നു സംഭവം. തീവ്രവാദികളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ആയുധധാരികളായ ഭീകരരെ സുരക്ഷാസേന കണ്ടതായും തുടർന്ന് ശക്തമായ വെടിവയ്പ്പ് ഉണ്ടായതായുമാണ് റിപ്പോർട്ട്. കത്വ ജില്ലയിലെ ഹിരാനഗറിൽ അതിർത്തിക്കടുത്തുള്ള വനമേഖലയിൽ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്(സി.ആർ.പി.എഫ്), എന്നിവർ സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്.