Timely news thodupuzha

logo

Positive

വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചു, മുന്നറിയിപ്പുമായി വനം മന്ത്രി

കോഴിക്കോട്: വനം ഉദ്യോഗസ്ഥർ വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും ഫോൺ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റാണ്. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാരബുദ്ധിയോടെ അവറ്റകൾ പ്രതികരിക്കും. ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഉടനെ തന്നെ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ഫോൺ എടുക്കുന്നില്ലെന്ന …

വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചു, മുന്നറിയിപ്പുമായി വനം മന്ത്രി Read More »

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് വളരെ വിശേഷപ്പെട്ടതാണെന്നും സ്വാന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാവിലെ ഒൻപതരയോടെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു. 10 മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതോടെ കാര്യപരിപാടികൾക്ക് തുടക്കമാവും. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താ അൽ …

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി Read More »

‘ചുവട് 2023′ സംഗമത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: റിപ്പബ്ലിക്‌ ദിനത്തിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ കൊടുത്ത കുടുംബശ്രീ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത്‌ ആദ്യമായാണ്‌ 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക്‌ സംഗമത്തോടെ തുടക്കമാകും. തദ്ദേശമന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന …

‘ചുവട് 2023′ സംഗമത്തിന് ഇന്ന് തുടക്കമാകും Read More »

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗിളി​ൻറെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ൻറെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ശ​ക്ത​വും ആ​ശ്ര​യി​ക്കാ​വു​ന്ന​തും സ്വ​യം പ​ര്യാ​പ്ത​വും …

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം Read More »

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി

കോലാനി: ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ അനുവദിച്ചു നൽകിയ ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം. റ്റി. ജയൻ നിർവ്വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം റ്റി. ജി. സുകുമാരൻ സ്വാഗത പ്രസം​ഗം നടത്തി. മിൽമ ഡയറക്ടർ ജോൺസൺ കെ. കെ, തൊടുപുഴ താലൂക്ക് പ്രസിഡൻറ് എം. റ്റി. ജോണി, കൗൺസിലർമാരായ ജോസ് മഠത്തിൽ, മെർളി …

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി Read More »

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ…, രുചിയില്ലെങ്കിൽ ക്ഷമിക്കുക”, ഹൃദയപൂർവ്വം ഉച്ചഭക്ഷണ പൊതിച്ചോറിലെ കുറിപ്പ്

കോഴിക്കോട്‌: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന “ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്‌. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജിയാണ്‌ ഫെയ്‌സ്‌ബുക്കിൽ കുറിപ്പ്‌ പങ്കുവച്ചിരിക്കുന്നത്‌. അതിൽ നിന്നും; “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ … മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ …

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ…, രുചിയില്ലെങ്കിൽ ക്ഷമിക്കുക”, ഹൃദയപൂർവ്വം ഉച്ചഭക്ഷണ പൊതിച്ചോറിലെ കുറിപ്പ് Read More »

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന്

തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഉദ്‌ഘാടനംചെയ്യുന്നത്. കാരാപ്പുഴ മെഗാ ടൂറിസ്‌റ്റ് ഗാർഡനിലാണ് സമാപനപരിപാടി. ‘ബോധപൂർണ്ണിമ’ പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്’ നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും നടക്കും. എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ പരിപാടിയോടു കൂടിയാണ് ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു …

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് Read More »

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിച്ച് തൊടുപുഴ സ്വദേശി അനീഷ് ജയൻ

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റി 2022 ൽ വന്യജീവിവാരത്തോട് അനുബന്ധിച്ച് നടത്തിയ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തൊടുപുഴ സ്വദേശി അനീഷ് ജയൻ. 23 ന് തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി അനിൽ കുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഫോഡറൽ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കരാണ് അനീഷ്.

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ്

കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനും റാന്നി – പെരുനാട് ബഥനി ആശ്രമാംഗവും സുപ്പീരിയറുമായിരുന്ന വെരി. റവ. തോമസ് റമ്പാൻ ഒ. ഐ. സി പൗരോഹിത്യ ശുശ്രൂഷയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ അമ്പ്രയിൽ ഫീലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1943 മാർച്ച് 3 -ന് ജനിച്ച അദ്ദേഹം 1966 -ൽ ബഥനി സന്യാസാശ്രമ അംഗമായി. 1973 ജനുവരി 20 -ന് മലബാർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ തീമോത്തിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 2010 …

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ് Read More »

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി …

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി Read More »

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജികത്ത് ചെയർമാന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ശങ്കർ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞതിന് ശേഷം തന്നിരുന്ന ഒരു വർഷത്തെ എക്സ്റ്റൻഷനും അവസാനിച്ചതിനാൽ രാജിവെച്ചുവെന്നാണ് ശങ്കർ മോഹൻ വിശദീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം …

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു Read More »

പ്രളയം തകർത്തവരുടെ പുനരധിവാസം, പായസംവിറ്റ്‌ വീടുപണി പൂർത്തിയാക്കാൻ ഒരുങ്ങി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി പായസംവിറ്റ്‌ പണം കണ്ടെത്താൻ ശ്രമിക്കുകയാണ് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റർ പായസമാണ്‌ മേളയിലൂടെ ഉണ്ടാക്കി നൽകുന്നത്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയായിലെ പാർട്ടി മെമ്പർമാരിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്തു സെൻ്റു സ്ഥലം വാങ്ങിയത്.15 വീടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. പത്തു വീടുകൾ …

പ്രളയം തകർത്തവരുടെ പുനരധിവാസം, പായസംവിറ്റ്‌ വീടുപണി പൂർത്തിയാക്കാൻ ഒരുങ്ങി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി Read More »

സമ്മതമില്ലാതെ ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ഹൈക്കോടതി

കൊച്ചി: ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ സമ്മതമില്ലാതെ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്ക്കൂളുകളിൽ നിന്നും വീടുകളിൽ നിന്നുമാണ് ആൺക്കുട്ടികൾക്ക് ഈ പാഠങ്ങൾ പകർന്നു നൽകേണ്ടെതെന്നും ജസ്റ്റിസായ ദേവൻ രാമചന്ദ്രൻ പറഞ്ഞു. നോ എന്നാൽ നോ എന്നു തന്നെയാണെന്ന ബോധ്യം ഓരോ ആൺകുട്ടികളിലും ഉണ്ടാകേണ്ടതുണ്ട്. നിസ്വാർഥവും മാന്യവുമായി പെരുമാറാൻ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഒരു പഴഞ്ചൻ ശീലമല്ല, അത് എക്കാലത്തേയും നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. പുരുഷത്വം …

സമ്മതമില്ലാതെ ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ഹൈക്കോടതി Read More »

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു

പാലക്കാട്‌: പി.ടി 7 കാട്ടാനയെ പിടിക്കുന്നതിനായി ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. സാന്നിധ്യം മനസിലാക്കിയാൽ സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിൽ കയറി, മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടിയും തുടങ്ങുമെന്നാണ് അറിയാൻ‌ കഴിഞ്ഞത്. ഇതു സംബന്ധിച്ച് ഡോ. അരുണിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക യോഗം വനംവകുപ്പ് ഓഫീസിൽ ചേർന്നിരുന്നു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 …

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു Read More »

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ

തൊടുപുഴ: കേരള സഹകരണ ഫെഡറേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും ചെറുതോണിയിൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ശനിയാഴ്ച വൈകീട്ട് മൂന്നിന് സെമിനാറോടെ സമ്മേളനം തുടങ്ങും. ‘കേന്ദ്ര-സംസ്ഥാന സഹകരണ നിയമ ഭേദഗതി’ എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻപാട്ടും കരോക്കെ ഗാനമേളയും.ഞായറാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷൻ, പതാക ഉയർത്തൽ. രാവിലെ 10-ന് സഹകരണ മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച സഹകാരികൾക്കുള്ള അവാർഡ് നൽകും. പ്ലാനിങ് …

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ Read More »

കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു

തൊടുപുഴ: കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു .റിട്ട .ജില്ലാ പോലീസ് ചീഫ് രതീഷ് കൃഷ്ണൻ സമ്മേളനം ഉൽഘാടനം ചെയ്തു .മേഖല പ്രസിഡന്റ്  പി .എൻ .വിജയൻ  അധ്യക്ഷത വഹിച്ചു .കവിത സമാഹാരങ്ങൾ  പുറത്തിറക്കിയ  റിട്ട .പോലീസ്  സബ്  ഇൻസ്‌പെക്ടർ  മധു പദ്മാലയത്തെ ചടങ്ങിൽ ആദരിച്ചു റിട്ട .ജില്ലാ പോലീസ്  ചീഫുമാരായ  കെ .വി .ജോസഫ് ,വി .എൻ .ശശിധരൻ ,റിട്ട .ഡി .വൈ .എസ്.പി …

കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു Read More »

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം 

ബിടെക്ക് പൂര്‍ത്തിയാക്കി പതിവ് ഔദ്യോഗിക വഴിയിലൂടെയായിരുന്നു ശിവാനി റെഡ്ഡിയുടെ സഞ്ചാരം. ഒരു സംരംഭകയാകണമെന്ന മോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നു. ഇടയ്‌ക്കൊന്നു വഴിമാറി സഞ്ചാരിച്ചാലോ എന്നു ചിന്തിച്ചപ്പോള്‍ ചുവടുറപ്പിക്കേണ്ട മേഖല ഏതെന്ന് സംശയമേ ഉണ്ടായിരുന്നില്ല. പശു വളര്‍ത്താമെന്നു തീരുമാനിച്ചു. ആ തീരുമാനം വെറുതെയായില്ല. ഇന്ന് 25 ഏക്കറിലായി ഇരുന്നൂറിലധികം പശുക്കള്‍. ലക്ഷങ്ങളുടെ വരുമാനം. കൂടാതെ ശിവാനിയുടെ ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നു. തെലങ്കാനയിലെ മൊയ്‌നാബാദിലാണു ശിവാനിയുടെ ഗോധാര ഫാം. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും തേടി അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു …

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം  Read More »

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.

തൊടുപുഴ : (ന്യൂ ഡൽഹി) ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്പേയ്, മദൻ മോഹൻ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചു. നെഹ്റു യുവ കേന്ദ്രയുടെയും യുത്ത് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരോ വിദ്യാർഥികൾ വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കുവാൻ അവസരം ലഭിക്കുന്നത് എട്ട് വിദ്യാർഥികൾക്കായിരുന്നു ഇതിൽ രണ്ടാമതായി അവസരം ലഭിച്ചത് …

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. Read More »

പ്രകാശത്തിന്റെ പുൽക്കൂട്

മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് …

പ്രകാശത്തിന്റെ പുൽക്കൂട് Read More »

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ, ഡിസംബർ 7: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക്  സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം …

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം Read More »

ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍)

ഇടപ്പഴത്തില്‍ ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856-ല്‍ ജനിച്ചജേക്കബ് ഒരു വൈദീകന്‍ ആകണമെന്ന് ചെറിയ പ്രയത്തിലെ ആഗ്രഹിച്ചിരുന്നു.തന്റെ ആഗ്രഹം അന്നത്തെ വാഴക്കുളം ആശ്രമ അധികാരിയായ കാനാട്ടു ചാക്കോച്ചന്റെ പക്കല്‍ അറിയിച്ചു. അദ്ദേഹം ജേക്കബിന്റെ സല്‍സ്വഭാവം, ആത്മാര്‍ത്ഥത, ബുദ്ധിസാമര്‍ദ്ധ്യം മുതലായ ഗുണങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 18-ാം വയസ്സില്‍ വാഴക്കുളം വൈദീക സെമിനാരിയില്‍ സ്വീകരിച്ചു. ആറ് വര്‍ഷം കാനാട്ട് അച്ചന് കീഴില്‍ പരിശീലനം സിദ്ധിച്ച് 24-ാം വയസ്സില്‍ ഇദ്ദേഹത്തിന് വൈദീക പട്ടം ലഭിച്ചു. തുടര്‍ന്ന് കാനാട്ട് അച്ചന്‍ തന്റെ സ്വന്തം ഇടവകയായ …

ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍) Read More »

സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് 2 കോടി രൂപ സംഭാവന ചെയ്ത് എസ്ബിഐ

കൊച്ചി: സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് (എഎഫ്ബിസിഡബ്ലിയുഎഫ്) എസ്ബിഐ രണ്ടു കോടി രൂപ സംഭാവന ചെയ്തു. യുദ്ധകാലത്തുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കു വേണ്ടിയും ആശ്രിതരായ വ്യക്തികള്‍ക്കു പിന്തുണ നല്‍കുന്നതിനു വേണ്ടിയുമുള്ള ഫണ്ടാണിത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പുറത്തിറക്കിയ ‘മാ ഭാരതി കേ സപൂത്’ എന്ന വെബ്സൈറ്റ് വഴിയാണ് എസ്ബിഐ ഈ തുക സംഭാവന നല്‍കിയത്. സൈനിക നടപടികള്‍ക്കിടെ ജീവന്‍ നഷ്ടമാകുകയോ ഗുരതരമായ പരിക്കു പറ്റുകയോ ചെയ്യുന്ന മൂന്നു സേനകളിലേയും സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനാണ് …

സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് 2 കോടി രൂപ സംഭാവന ചെയ്ത് എസ്ബിഐ Read More »

നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി

ഇൻഡിയോശ്രീ ഓർഗനൈസേഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ എസ്.ബി .കെ .എഫ് ഏഴാമത് നാഷണൽ ഗെയിമ്സിൽ നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി .1500 മീറ്റർ ,800 മീറ്റർ ,400 മീറ്റർ ,25 മീറ്റർ ഫ്രീ സ്റ്റയിൽ മത്സരങ്ങളിലാണ് സ്വർണ്ണ മെഡലുകൾ നേടിയത് .പഞ്ചായത്തു വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി ,വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രെസിഡന്റുമാണ് .

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ.

അടിമാലി: ഹൈറേഞ്ചിൻ്റെ കാലാവസ്ഥയെ പ്രണയിച്ച്  വാർദ്ദക്യ കാലം അടിമാലിയിൽ ജീവിച്ച് തീർത്ത ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി ലാബിൽ. പാലക്കാട് സ്വദേശിയായ കിഴക്കേ കരയിൽ  ഇലക്ട്രോൺ കഴിഞ്ഞ 20 വർഷമായി അടിമാലി കാംകോ  ജംഗ്ഷനിൽ വാടകക്കായിരുന്നു കുടുംബമായി താമസം. ടെലികോം വകുപ്പിൽ സീനിയർ എൻജിനിയറായി മദ്രാസിൽ വെച്ച് 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. പട്ടണത്തിലെ ജീവിതത്തിൽ നിന്നും മാറി ശാന്ത സുന്ദരമായ  അന്തരീക്ഷത്തിൽ ഇനിയുള്ള കാലം  ജീവിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.ഇതിനായി ഇദ്ദേഹം …

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ. Read More »

പടമുഖം സ്നേഹ മന്ദിരത്തില്‍ മദര്‍ തെരേസാ ദിനാചരണം നടത്തി.

മുരിക്കാശ്ശേരി: ജീവകാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമായ മദര്‍ തെരേസയുടെ ജډദിനമായ ആഗസ്റ്റ് 26 സംസ്ഥാനത്ത് അനാഥ – അഗതി ദിനമായി ആചരിക്കുന്നതിന്‍റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം പടമുഖം സ്നേഹ മന്ദിരം ഓഡിറ്റോറിയത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ദു ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മദര്‍ തെരേസാ ദിനാചരണം  ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഫാ. ഷാജി പൂത്തറ അനുഗ്രഹ പ്രഭാഷണം …

പടമുഖം സ്നേഹ മന്ദിരത്തില്‍ മദര്‍ തെരേസാ ദിനാചരണം നടത്തി. Read More »

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കലാകാരന്മാർ ചിത്ര രചനയിൽ പങ്കാളികളായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ഒരേസമയം ചിത്രങ്ങൾ വരച്ചുള്ള വേറിട്ട വര. ദർശന അങ്കണത്തിൽ ഒരുക്കിയ 111 അടി നീളമുള്ള ക്യാൻവാസിൽ സ്വാതന്ത്ര്യ പൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങിയത്. അക്രിലിക്കാണ് ചിത്ര രചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം. …

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ Read More »