Timely news thodupuzha

logo

Month: September 2024

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറുകൾ; സൂപ്പർ മാർക്കറ്റുകളിൽ വിലക്കുറവും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ഓണം ഫെയറുകൾ ആരംഭിച്ചു. ജില്ലാഫെയർ തൊടുപുഴ പഴയ ബസ്സ്റ്റാൻഡ് മൈതാനിയിലാണ് നടക്കുന്നത്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും താലൂക്ക് ഫെയറുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമെ , പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നൽകുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ …

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറുകൾ; സൂപ്പർ മാർക്കറ്റുകളിൽ വിലക്കുറവും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും Read More »

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കല്ലെറിഞ്ഞ് കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ ജലഗാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ജലഗാവിലെ ചോപ്ഡയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ചോപ്ഡ സ്വദേശിയായ പതിമൂന്നുകാരിക്കാണ് അതി ക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. പിന്നാലെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു സമയത്തായിരുന്നു അതിക്രമം. വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ ജലഗാവിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിക്കെതിരേ …

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കല്ലെറിഞ്ഞ് കൊലപ്പെടുത്തി Read More »

വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ 70കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനെയാണ്(70) അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് രാവിലെയോടെയാണ് പല്ലാറോഡിൽ മൃതദേഹം കണ്ടെത്തുന്നത്. തോട്ടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു മൃ‍തദേഹം.

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം

മലപ്പുറം: ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർനന് ജനം പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോ​ഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15-ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

ഇന്ത‍്യയെ ആക്ഷേപിക്കാനാണ് രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തുന്നതെന്ന് കേന്ദ്രമന്ത്രി

ന‍്യൂഡൽഹി: യു.എസ് പര‍്യടനം നടത്തുന്ന ലോക്സഭാ നേതാവ് രാഹുൽ ഗാന്ധി ഇന്ത‍്യയെ ആക്ഷേപിക്കാനാണ് വിദേശ യാത്ര നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. രാഹുൽ ഗാന്ധി നടത്തിയ ആർ.എസ്.എസിന് എതിരായ പരാമർശത്തിന്‍റെ പേരിലാണ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ആർ.എസ്.എസിനെ പറ്റി മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ജീവിതത്തിന്‍റെ മുഴുവൻ സമയം വേണ്ടി വരും. ആർ.എസ്.എസിന്‍റെ പങ്കിനെക്കുറിച്ച് മുത്തശ്ശിയോട് ചോദിക്കാൻ എന്തെങ്കിലും സാങ്കേതിക വിദ്യയുണ്ടെങ്കിൽ അദേഹം അത് ചെയ്യണം അല്ലെങ്കിൽ ചരിത്ര താളുകൾ പരിശോധിക്കണം. ഒരു രാജ്യദ്രോഹിക്ക് ആർ.എസ്.എസിനെ മനസ്സിലാക്കാൻ …

ഇന്ത‍്യയെ ആക്ഷേപിക്കാനാണ് രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തുന്നതെന്ന് കേന്ദ്രമന്ത്രി Read More »

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ യുവമോർച്ച മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയാറായില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ തുടരുകയാണ്. യുമോർച്ച പ്രവർത്തകർ പ്രകോപനം ഉണ്ടാക്കിയിട്ടു പൊലീസ് സംയമനം പാലിക്കുകയാണ്. സെക്രട്ടേറിയറ്റിന് പുറത്ത് എം.ജി റോഡില്‍ ഇരുന്ന് പ്രതിക്ഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. ഗതാഗതം പൂര്‍ണമായും സംതംഭിച്ചു.

ഇന്ത്യ – യു.എ.ഇ ചർച്ച നടത്തി

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ച നടത്തി. കിരീടാവകാശിയെന്ന നിലയിൽ ശൈഖ് ഖാലിദിന്‍റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഹൈദരാബാദ് ഹൗസിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്വീകരിച്ചു. യു.എ.ഇ സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അടുത്ത തലമുറയുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക സംഭാഷണം കൂടിയാണിത്. അബുദാബി ഭരണാധികാരി യുഎഇയുടെ പ്രസിഡന്‍റാകുന്നതാണ് കീഴ്‌വഴക്കം. ഇപ്പോഴത്തെ കിരീടാവകാശി അബുദാബിയുടെ …

ഇന്ത്യ – യു.എ.ഇ ചർച്ച നടത്തി Read More »

പ്രകൃതി വിരുദ്ധ പീഡന കേസിൽ മലയാള സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ സംവിധായകൻ രഞ്ജികത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പത് ദിവസത്തേക്കാണ് ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്‍റെ പരാതി. 2012ല്‍ ബാവൂട്ടിയുടെ നാമത്തിലെന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. …

പ്രകൃതി വിരുദ്ധ പീഡന കേസിൽ മലയാള സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം Read More »

ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം; പഫർ മത്സ്യം പാചകം ചെയ്യാനുള്ള ലൈസൻസ് നേടി പത്തുവയസുകാരി

ടോക്യോ: ലോകത്തിലെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫർ മത്സ്യം. സയനൈഡിനെക്കാൾ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകം ചെയ്യുമ്പോൾ വിഷാംശമുള്ള ഭാഗങ്ങൾ ശരിയായി നീക്കം ചെയ്തില്ലെങ്കിൽ കഴിക്കുന്നവർ മരണത്തിനിരയാകും. അതിനാൽ പഫർ മത്സ്യം പാചകം ചെയ്യാൻ പ്രത്യേക ലൈസൻസ് ആവശ്യമാണ്. ഏത് പ്രായക്കാർക്കും ഈ ലൈസൻസ് എടുക്കാനുള്ള മത്സര പരീക്ഷയിൽ പങ്കെടുക്കാം. അടുത്തിടെ ലൈസൻസ് തേടിയെത്തിയത് 10 വയസുകാരിയാണ്. കരിൻ തബിറ എന്നാണ് അവളുടെ പേര്. അവൾ ലൈസൻസിനായുള്ള പരീക്ഷയിൽ വിജയിച്ചതോടെ പഫർ മത്സ്യം പാചകം ചെയ്യാനുള്ള …

ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം; പഫർ മത്സ്യം പാചകം ചെയ്യാനുള്ള ലൈസൻസ് നേടി പത്തുവയസുകാരി Read More »

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ കലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊല്ലാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്. അടുത്ത മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം …

സംസ്ഥാനത്ത് ശക്തമായ മഴ തുടരും Read More »

ക്ഷണിച്ചിട്ടും കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്ന് ഇ.പി ജയരാജൻ

കണ്ണൂര്‍: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പ്രതിഷേധം തുടർന്ന് ഇ.പി ജയരാജൻ. ക്ഷണിച്ചിട്ടും കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ.പി പങ്കെടുത്തില്ല. അതൃപ്തിയില്ല ചികിത്സയിലായതിനാലാണ് ഇ.പി വിട്ടുനിന്നതെന്നാണ് എം.വി ജയരാജൻ പ്രതികരിച്ചത്. സംസ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇ.പി ജയരാജന് നിശ്ചയിച്ച ആദ്യ പാർട്ടി പരിപാടിയായിരുന്നു ഇത്. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ഓർമദിനത്തിൽ പുഷ്പാർച്ചന. പി.ബി അംഗം എ വിജയരാഘവനൊപ്പം ഇ.പിയും പങ്കെടുക്കുമെന്നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇ.പി …

ക്ഷണിച്ചിട്ടും കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്ന് ഇ.പി ജയരാജൻ Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: കേരളത്തിൽ സ്വർണ വില ഇന്നും(09/09/2024) മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ് നൽകേണ്ടത്. വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണ വിലയിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിയുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്.

പാലക്കാട് സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ പത്തൊമ്പതുകാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ

എലപ്പുള്ളി: സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിൽ പത്തൊമ്പതുകാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ. പാലക്കാട് എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുരേഷിൻറെ മകൾ ആര്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ സഹോദരൻ സൂരജിനെ(25) കസബ പൊലീസ് അറസ്റ്റു ചെയ്തു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കല്യാണത്തിന് ദിവസങ്ങൾക്ക് മുമ്പ് കാണാനായ മലപ്പുറം സ്വദേശി കോയമ്പത്തൂരിലെന്ന് സൂചന; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

പാലക്കാട്: മലപ്പുറത്ത് നിന്നും കാണാനായ വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സൂചന. വിഷ്ണുജിത്ത് പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം കോയമ്പത്തൂരിലേക്ക് നീളുകയാണ്. ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോവുകയാണെന്നാണ് ബന്ധുക്കളോട് വിഷ്ണു ജിത്ത് പറഞ്ഞത്. ഈ മാസം നാലാം തീയതിയാണ് വിഷ്ണു ജിത്ത് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായതോടെയാണ് …

കല്യാണത്തിന് ദിവസങ്ങൾക്ക് മുമ്പ് കാണാനായ മലപ്പുറം സ്വദേശി കോയമ്പത്തൂരിലെന്ന് സൂചന; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക് Read More »

അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച 2 ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ നൗഷേരമേഖലയിൽ നുഴഞ്ഞ് കയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിങ്ങ് ശക്തമാക്കിയിരുന്നു. ഇന്‍റലിജൻസ് ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും രഹസ്യ വിവരങ്ങൾ പ്രകാരം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽ നിന്ന് രണ്ട് എ.കെ 47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

കാർ അപകടത്തിന് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി

മുംബൈ: 2022 ഡിസംബറിലുണ്ടായ കാർ അപകടത്തിന് ശേഷം ആദ്യമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് കെ.എൽ രാഹുലിനെ തിരിച്ച് വിളിച്ചപ്പോൾ, ഇടങ്കയ്യൻ പേസ് ബൗളർ യാഷ് ദയാൽ ആണ് ടീമിലെ ഏക പുതുമുഖം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച പേസ് ബൗളർ ആകാശ് ദീപ്, വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ, മധ്യനിര ബാറ്റർ സർഫറാസ് ഖാൻ എന്നിവർ സ്ഥാനം നിലനിർത്തി. അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ …

കാർ അപകടത്തിന് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി Read More »

ബിഹാറിൽ മഗധ് എക്സ്പ്രസിന്റെ കപ്ലിങ്ങ് പൊട്ടി രണ്ടായി വേർപെട്ടു; അപകടത്തിൽ ആർക്കും പരിക്കില്ല

പട്ന: ന്യൂഡൽഹിയിൽ‌ നിന്ന് ഇസ്ലാംപുരിലേക്ക് വരികയായിരുന്ന മഗധ് എക്സ്പ്രസിൻറെ കപ്ലിങ് പൊട്ടിയതിനെ തുടർന്ന് ട്രെയിൻ രണ്ടായി വേർപെട്ടു. ആർക്കും പരുക്കില്ല. ഗതാഗതം കുറച്ച് സമയം തടസപ്പെട്ടു. ബിഹാറിലെ ബക്സർ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പുർ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം.

റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി, പെരുമ്പാവൂരിൽ ആറ് വയസുകാരി മരിച്ചു

പെരുമ്പാവൂർ: റമ്പൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരി മരിച്ചു. കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിൻറെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബ്രാൻഡഡ് എക്സ്പോർട്ട് സർപ്ലസ് വസ്ത്രങ്ങൾക്ക്‌ മാത്രമായി ഒരു ഷോറൂം തൊടുപുഴയിൽ 11ന് പ്രവർത്തനം തുടങ്ങും

തൊടുപുഴ: ബ്രാന്റഡ് സർപ്ലസ് വസ്ത്രങ്ങൾ തിരയുന്നവർക്കായി തൊടുപുഴയിൽ ഒരു ഷോറൂം ഒരുക്കിയിരിക്കുക ആണ് ദി ബ്രാൻഡ് ഫാക്ടറി. തൊടുപുഴ കാഞ്ഞിരമാറ്റം ബൈപാസ് റോഡിൽ മൈ ജി ഫ്യൂച്ചറിനും പഴേരി ഗോൾഡിനും എതിർവശത്തായാണ് സ്ഥാപനം. 11ന് രാവിലെ 10ന് ഷോറൂമിന്റെ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിൽ നിർവഹിക്കും. പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് എക്സ്പോർട്ട് സർപ്ലസ് ഷർട്ട്‌, ജീൻസ്, ടി ഷർട്ട്‌ ഉൾപ്പെടെ പുരുഷന്മാർക്ക് അനുയോജ്യമായ സർപ്ലസ് പ്രൊഡക്ടുകൾ ഇവിടെ ലഭിക്കുമെന്ന് മാനേഡജ്മെന്റ് അറിയിച്ചു.

Qeydiyyat, Ən Child Promokodlar Üzrə Məzmunlu Bonuslar

Qeydiyyat, Ən Child Promokodlar Üzrə Məzmunlu Bonuslar! Mostbet Az-90 Kazino Azerbaycan Ən Yaxşı Bukmeyker Rəsmi Sa Content Mostbet-az90 Com Şirkət Nə Dərəcədə Etibarlıdır? Onlayn Slotlar Bonus Mostbet-az90 🎁 Mən Bonusu Necə Əldə Edə Bilərəm? 💰 Depozit Və Ya Pul Çıxarmaq Üçün Hər Hansı Komissiya Varmı? Mostbet-də Qeydiyyat Mostbet Pul Çıxarma Metodları Mostbet Mərc Seçimləri Mostbet …

Qeydiyyat, Ən Child Promokodlar Üzrə Məzmunlu Bonuslar Read More »

The Popular Communication Website Omegle Is Closing After 14 Years

For instance, if your user base is made up of people between the ages of sixteen and 25, then you must include stickers, filters, and emojis. Similarly, if you target companies, you could need to supply knowledge encryption, excessive video quality, and display screen sharing features. Time taken to analysis the wants of your users …

The Popular Communication Website Omegle Is Closing After 14 Years

Read More »

അബുദാബി കിരീടാവകാശി ഇന്ത്യാ സന്ദർശിക്കും; ഞായറാഴ്ച തുടക്കം: ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

അബുദാബി: അബുദാബി കിരീടാവകാശിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമാവും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് സന്ദർശന ലക്ഷ്യം. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമ്പത്തിക പങ്കാളികൾ തുടങ്ങിയവർ കിരീടാവകാശിയുടെ സംഘത്തിലുണ്ട്. ഇന്ത്യയിൽ വിവിധ പരിപാടികളിലും ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുക്കും.

പൂച്ചപ്ര കൊലപാതകം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ഇടുക്കി: പൂച്ചപ്ര കല്ലംപ്ലാക്കൽ സനലിനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ ഉണ്ണിയെന്ന് വിളിക്കുന്ന ചെലപ്ലാക്കൽ അരുൺ(35) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡിഷണൽ 4 കോടതി ജഡ്ജി പി.എൻ സീതയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 10 ആം തീയതി പ്രസ്താവിക്കും. 2022 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായ അരുണും സനലും ഒരുമിച്ചു മദ്യപിക്കുന്നതിനിടയിൽ പണിക്കൂലി വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായതർക്കത്തെ തുടർന്ന് പ്രതി സനലിനെ കുത്തികൊലപ്പെടുത്തി എന്നാണ് പ്രോസീക്യൂഷൻ കേസ്. കേസിൽ …

പൂച്ചപ്ര കൊലപാതകം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി Read More »

ശതാബ്ദി വർഷത്തെ ഓണം ആഘോഷിച്ച് തൊടുപുഴ പുളിമൂട്ടിൽ സിൽക്ക്സ്

തൊടുപുഴ: ഇക്കുറി പുളിമൂട്ടിൽ സിൽക്സ് ശതാബ്ദി വർഷത്തെ ഓണം ആഘോഷിക്കുകയാണ്. 100 വർഷം മുമ്പ് തൊടുപുഴയിൽ തുടക്കമിട്ട ആ പാരമ്പര്യം കൂടുതൽ ഇഴചേർത്ത് മുന്നേറുമ്പോൾ ഉപഭോക്താക്കൾക്കൊപ്പമാണ് പുളിമൂട്ടിൽ സിൽക്സ്. ആഘോഷവേളയിൽ 2000 രൂപയ്ക്ക് തുണിത്തരം വാങ്ങുമ്പോൾ 100 രൂപ ഇളവ് നൽകിയാണ് ആഘോഷത്തെ കൂടുതൽ വർണാഭമാക്കുന്നത്. ഓണം ആഘോഷിക്കാൻ പുളിമൂട്ടിൽ സിൽക്‌സ് ഒരുങ്ങിയതായി മാനേജിങ്ങ് പാർട്ണർമാരായ ജോബിൻ റോയി, ഷോൺ റോയി എന്നിവർ പാറഞ്ഞു. ദാവണിയിലും കസവ് സാരിയിലുമുള്ള വൈവിധ്യം മറ്റാർക്കും അവകാശപ്പെടാനാവില്ല. റെഡി ടു വെയർ …

ശതാബ്ദി വർഷത്തെ ഓണം ആഘോഷിച്ച് തൊടുപുഴ പുളിമൂട്ടിൽ സിൽക്ക്സ് Read More »

ഓണം വിപണി: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ജില്ലയിലെ ഡെപ്യൂട്ടി കൺട്രോളർമാരായ മേരി ഫാൻസി പി എക്‌സ്, ഉദയൻ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന സ്‌ക്വാഡുകൾ രൂപികരിച്ചിട്ടുള്ളത്. മുദ്രപതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ നിയമ പ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വില്പുന വിലയേക്കാൾ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടി …

ഓണം വിപണി: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി Read More »

ഇടുക്കി കുളമാവിൽ പിക്കപ്പും ബൈയ്ക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇടുക്കി: ഇന്ന് രാവിലെ ഏഴരയോടെ തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ കുളമാവ് മീന്‍മുട്ടിയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. പിക്കപ്പും ബൈയ്ക്കും കൂട്ടിയിടിക്കുക ആയിരുന്നു. നെടുങ്കണ്ടം കൂട്ടാര്‍ പാറയ്ക്കല്‍ ഷാരൂഖാണ്(17) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാലഗ്രാം സ്വദേശി അമലിനെ(13) പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വെൽനെസ്സ് സെന്റർ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണം

മുതലക്കോടം: തൊടുപുഴ ന​ഗരസഭയിൽ അനുവദിച്ച വെൽനെസ്സ് സെന്റർ(ആരോ​ഗ്യ കേന്ദ്രം) സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ വയോജനങ്ങൾ ആവശ്യപ്പെട്ടു. ന​ഗരസഭയിലെ 12ആം വാർഡിൽ റോഡിന് താഴ് വശത്തുള്ള ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെൽനെസ് സെന്റർ തുടങ്ങുവാനാണ് അനുമതി നൽകിയിരിക്കുന്നത്. റോഡിന്റെ നിരപ്പിൽ നിന്നും താഴ് വശത്ത് നെൽ വയലിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴ് ഭാ​ഗം ശക്തമായ മഴയിൽ വെള്ളം കെട്ടി കിടക്കുന്ന ഭാ​ഗമാണ്. പ്രായമായവർക്ക് താഴ്ന്ന ഭാ​ഗത്തേക്ക് ഇറങ്ങി ചെല്ലുവാൻ ബുദ്ധിമുട്ടാണ്. ന​ഗരസഭയിലെ …

വെൽനെസ്സ് സെന്റർ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണം Read More »

മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ 5 പേർ മരിച്ചു

കൊൽക്കത്ത: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ച്ച രാവിലെ നടന്ന അക്രമണത്തെ തുടർന്ന് അഞ്ച് പേർ കൊല്ലപെട്ടു. രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ ഉറക്കത്തിൽ വെടിയേറ്റ് മരിക്കുകയും മറ്റ് നാല് പേർ വെടിയേറ്റ് മരിച്ചതായും പൊലീസ് വ‍്യക്തമാക്കി. ജില്ലാ ആസ്ഥാനത്ത് നിന്ന് മാറി അഞ്ച് കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെയാണ് തീവ്രവാദികൾ ഉറങ്ങികിടക്കുന്നതിനിടയിൽ വെടിവെച്ച് കൊന്നത്. മെയ്തി, ഹമർ വിഭാഗങ്ങൾ തീവെയ്പ്പും വെടിവെയ്പ്പും തടയുന്നതിന് ധാരണയിൽ എത്തിയിട്ടും അക്രമം തുടരുകയായിരുന്നു. കഴിഞ്ഞ വർഷം മെയ്തി-കുക്കി …

മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ 5 പേർ മരിച്ചു Read More »

സംസ്ഥാനത്ത് സ്വര്‍ണവില‍ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില‍യിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6,680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

ലൈംഗിക പീഡനക്കേസ്; ഇടവേള ബാബുവിന്‍റെ വീട്ടിൽ പൊലീസ് പരിശോധന, രേഖകൾ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തി പൊലീസ്. പരാതി നൽകിയ നടിയെ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അമ്മയിൽ അംഗത്വം നൽകാനായി അപേക്ഷാ ഫോം പൂരിപ്പിക്കാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ഏഴ് പരാതികളാണ് നടി നൽകിയിരിക്കുന്നത്. തന്നോട് മോശമായി …

ലൈംഗിക പീഡനക്കേസ്; ഇടവേള ബാബുവിന്‍റെ വീട്ടിൽ പൊലീസ് പരിശോധന, രേഖകൾ പിടിച്ചെടുത്തു Read More »

കാസർഗോഡ് കോളേജ് വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1ഉം

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വീട്ടിലുള്ളവർ ചി​കി​ത്സ​യിലിരിക്കുന്നതിനിടെ വീടിന്റെ പൂ​ട്ട് ത​ക​ർ​ത്ത് പു​തി​യ പൂ​ട്ടി​ട്ട് ജ​പ്തി നടത്തി കേ​ര​ള ബാ​ങ്കിന്റെ ക്രൂര നടപടി

മു​ഹ​മ്മ: വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ വീ​ട് ജ​പ്തി ചെ​യ്ത​താ​യി പ​രാ​തി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് പു​ളി​ക്ക​ൽ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ൻറെ വീ​ടും പ​റ​മ്പു​മാ​ണ് കേ​ര​ള ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ൻറെ മ​ക​ൻ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​ണ്. ആ​ദ്യം മു​ഹ​മ്മ ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ൻററി​ലാ​ണ് ചി​കി​ത്സതേ​ടി​യ​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദും കുടും​ബാം​ഗ​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് കേ​ര​ള ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്ത​ത്. പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തുക​യ​റി …

വീട്ടിലുള്ളവർ ചി​കി​ത്സ​യിലിരിക്കുന്നതിനിടെ വീടിന്റെ പൂ​ട്ട് ത​ക​ർ​ത്ത് പു​തി​യ പൂ​ട്ടി​ട്ട് ജ​പ്തി നടത്തി കേ​ര​ള ബാ​ങ്കിന്റെ ക്രൂര നടപടി Read More »

ആന്ധ്രാപ്രദേശിൽ മദ്യത്തിലും ഭക്ഷണത്തിലും സയനൈഡ് കലർത്തി കൊലപ്പെടുത്തിയത് 4 മനുഷ്യരെ; മൂന്ന് പേർ അറസ്റ്റിൽ

വിജയവാഡ: കൂടത്തായി കൊലപാതകങ്ങളെ അനുസ്മരിപ്പിക്കും വിധം ആന്ധ്രാപ്രദേശിൽ കൊലപാതക പരമ്പര നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. തെനാലി സ്വദേശികളായ മുനഗപ്പ രജനി(40), ഇവരുടെ അമ്മ ഗോണ്ടു രമണമ്മ(60), മുദിയാല വെങ്കിടേശ്വരി(32) എന്നിവരാണ് അറസ്റ്റിലായത്. മദ്യത്തിൽ സയനൈഡ് കലർത്തി നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഗുണ്ടൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ സ്ത്രീകളാണ്. പണവും ആഭരണവും കൈവശമുള്ള സ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു സംഘം പ്രവർത്തിച്ചത്. ഇത്തരക്കാരെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കും. പിന്നീട് യാത്രപോകാമെന്നും വിരുന്നു നൽകാമെന്നും …

ആന്ധ്രാപ്രദേശിൽ മദ്യത്തിലും ഭക്ഷണത്തിലും സയനൈഡ് കലർത്തി കൊലപ്പെടുത്തിയത് 4 മനുഷ്യരെ; മൂന്ന് പേർ അറസ്റ്റിൽ Read More »

വിനായക ചതുർഥി; മുംബൈ ലാൽബാഗ്‌ച രാജയ്ക്ക് 20 കിലോ ഭാരമുള്ള സ്വർണ കിരീടം സമ്മാനിച്ച് അനന്ത് അംബാനി

മുംബൈ: മുംബൈയിലെ പ്രശസ്ത ഗണപതി മണ്ഡലുകളിൽ ഒന്നായ ലാൽബാഗ്‌ച രാജയ്ക്ക് സ്വർണ കിരീടം സമ്മാനിച്ച് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം വരുന്ന സ്വർണ്ണ കിരീടമാണ് ഗണേശ വിഗ്രഹത്തിനായി സമർപ്പിച്ചത്. അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് സ്വർണ കിരീടം സമ്മാനിച്ചത്. അനന്ത് അംബാനിയും രാധികാ മെർച്ചന്‍റും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് ആർഭാടമായി ആഘോഷിച്ചത്. വിവാഹത്തിനു ശേഷം അംബാനി ദമ്പതികളുടെ ആദ്യ വിനായക ചതുർഥി ആഘോഷമാണിത്. മഹാരാഷ്ട്രയിൽ പല …

വിനായക ചതുർഥി; മുംബൈ ലാൽബാഗ്‌ച രാജയ്ക്ക് 20 കിലോ ഭാരമുള്ള സ്വർണ കിരീടം സമ്മാനിച്ച് അനന്ത് അംബാനി Read More »

എ.ഡി.ജി.പി എം.ആർ അജിത്കുമാർ സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത്കുമാർ സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള ഗൂഡാലോചന മാത്രമാണെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ച്ച നടത്തിയെന്ന് എ.ഡി.ജി.പി സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തിയ കാര‍്യം തനിക്കറിയില്ലെന്നും കൂടിക്കാഴ്ച്ച നടന്നിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ വ‍്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പാർട്ടിയുടെ പ്രഖ‍്യാപിത ശത്രുവാണ് ആർ.എസ്.എസ് അവരും പാർട്ടിയെ ആഭ‍്യന്തര ശത്രുക്കളായിട്ടാണ് കണക്കാക്കുന്നതെന്നും മന്ത്രി വ‍്യക്തമാക്കി. മുഖ‍്യമന്ത്രിയുടെ തലയ്ക്ക് …

എ.ഡി.ജി.പി എം.ആർ അജിത്കുമാർ സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ് Read More »

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കാൻ ശ്രമം; കോൺഗ്രസിനോട് ഇടഞ്ഞു

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ സാധ്യത ചർച്ചകൾ പരാജയപ്പെട്ടതായി വിവരം. ഞായറാഴ്ച ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരാനിരിക്കെയാണ് എ.എ.പിയുടെ തീരുമാനം. സംസ്ഥാനത്തെ 50 നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എ.എ.പി തീരുമാനം. നിയമസഭയിൽ മത്സരിക്കാനായി 10 സീറ്റുകളാണ് എ.എ.പി കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. ഏഴ് സീറ്റുകൾ വരെ നൽകാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഇതോടെയാണ് സഖ്യ സാധ്യതകൾ മങ്ങുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചാണ് …

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കാൻ ശ്രമം; കോൺഗ്രസിനോട് ഇടഞ്ഞു Read More »

വിനേഷ് ഫോഗട്ടിനെതിരെ വ്യാജ പ്രചരണവുമായി ബ്രിജ് ഭൂഷൺ സിംഗ്

ന‍്യൂഡൽഹി: ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷൺ സിംഗ്. വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിംപിക്സിൽ പങ്കെടുത്തതെന്നും തട്ടിപ്പ് കാണിച്ചതിന് ദൈവം നൽകിയ ശിക്ഷയാണ് മെഡൽ നഷ്ട്ടമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ബ്രിജ് ഭൂഷൺ രംഗത്തെത്തിയത്. ഒരു താരത്തിന് ഒരെ ദിവസം രണ്ട് ഭാരോദ്വഹന വിഭാഗങ്ങളിൽ …

വിനേഷ് ഫോഗട്ടിനെതിരെ വ്യാജ പ്രചരണവുമായി ബ്രിജ് ഭൂഷൺ സിംഗ് Read More »

പരിസ്ഥിതിവാദികളുടെ രാജ്യാന്തര ബന്ധവും സാമ്പത്തിക ശ്രോതസ്സുകളും അന്വേഷിക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: കേരളത്തിലെ പരിസ്ഥിതി വാദികളുടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക ശ്രോതസ്സുകളും ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃത്വ സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. നഗരങ്ങളിലെ വന്‍കിട പാര്‍പ്പിടങ്ങളില്‍ താമസിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പരിസ്ഥിതി സമ്മേളനം നടത്തുന്നവരുടെ പരിസ്ഥിതി കാപഠ്യം കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹം തിരിച്ചറിയണം. കാര്‍ഷികമേഖലയെ തകര്‍ത്ത് ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് കേരള കാര്‍ഷിക സമ്പദ്ഘടന തീറെഴുതിക്കൊടുക്കുന്ന ഏജന്റുമാരായി സംസ്ഥാനത്തെ പരിസ്ഥിതിവാദികള്‍ മാറിയിരിക്കുന്നത് പൊതുസമൂഹം എതിര്‍ക്കണം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സുപ്രീംകോടതിയില്‍ …

പരിസ്ഥിതിവാദികളുടെ രാജ്യാന്തര ബന്ധവും സാമ്പത്തിക ശ്രോതസ്സുകളും അന്വേഷിക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് Read More »

മെഗാ ടൂറിസം പാക്കേജ്; മൂലമറ്റത്ത് ആലോചനായോഗം നടന്നു

മൂലമറ്റം: തൊടുപുഴ, പീരുമേട് താലൂക്കുകളിലെ നിലവിലുള്ളതും, പുതിയതുമായ എല്ലാ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുവാനും ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുവാനും വേണ്ടി മൂലമറ്റത്ത് ആലോചനായോഗം നടത്തി. യോഗത്തിൽ പുതിയതും ആധുനീകവുമായ നിരവധി നിർദേശങ്ങൾ ഉയർന്ന് വന്നു. പീരുമേട് താലൂക്കിലെ വാഗമൺ, തേക്കടി ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടമായ തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ടൂറിസം സാധ്യതകൾ വിലയിരുത്തുവാനായി ചേർന്ന ആലോചനായോഗത്തിലാണ് പുതിയ പദ്ധതികൾ ഉയർന്ന് വന്നത്. ത്രിതല പഞ്ചായത്തുകളും മറ്റ് ഇതര സർക്കാർ ഏജൻസികളും നടപ്പാക്കിയതും നടപ്പാക്കുന്നതുമായ പല …

മെഗാ ടൂറിസം പാക്കേജ്; മൂലമറ്റത്ത് ആലോചനായോഗം നടന്നു Read More »

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ച് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒന്നര വർഷം മുമ്പ് റാന്നി -മണിമല റൂട്ടിൽ വച്ചാണ് യുവാവ് അപകടത്തിൽപെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു …

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി Read More »

സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് 30 അടി താഴ്ചയിലേക്ക് വീണ് മരിച്ചു: കന്നഡ സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസ്

ബാംഗ്ലൂർ: സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു. സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസെടുത്ത് പൊലീസ്. യോഗരാജിന്‍റെ ‘മനദ കടലുവെന്ന’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജാണ്(30) മരിച്ചത്. 30 അടി ഉയരത്തിൽ നിന്നും വീഴുകയായിരുന്നു. വ‍്യാഴാഴ്ച്ച ബംഗ്ലൂരുവിലെ വി.ആർ.എൽ അരീനയിലാണ് ചിത്രീകരണം നടന്നത്. മതിയായ സുരക്ഷ ഏർപ്പെടുത്താതെ സിനിമാ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചാണ് മാദനായക ഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മൂന്നാം പ്രതിയാണ് യോഗരാജ് ഭട്ട്. മാനേജർ സുരഷ് ഉൾപെടെ രണ്ട് പേരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർ.എസ്.എസ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് അജിത്കുമാർ

തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. മുഖമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് ഈ കാര‍്യം വെളിപെടുത്തിയത്. സ്വകാര‍്യ സന്ദർശനമാണെന്നാണ് വിശദീകരണം. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ തൃശൂരിൽ കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം പ്രതിപ‍ക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. മുഖ‍്യമന്ത്രിയുടെ അറിവോടെയാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. 2023 മെയ് 22ന് പാറമേക്കാവ് വിദ‍്യാ മന്ദിർ സ്കൂളിൽ വച്ച് …

ആർ.എസ്.എസ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് അജിത്കുമാർ Read More »

ആരു വിചാരിച്ചാലും 370 തിരികെ കൊണ്ടുവരാനാവില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മു: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്തായാലും 370ആം അനുച്ഛേദം ഇനി തിരിച്ചുവരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേക പദവി ചരിത്രമായെന്നും ആരു വിചാരിച്ചാലും അത് തിരികെ കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 370ആം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നാഷണൽ കോൺഫറൻസ് ഉൾപ്പെടെ പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. 370ആം അനുച്ഛേദം കശ്മീരിനെ ഭീകരരുടെ വിളനിലമാക്കുക മാത്രമാണു ചെയ്തതെന്നും ഇനി ഭീകരതയ്ക്ക് ഇടമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന …

ആരു വിചാരിച്ചാലും 370 തിരികെ കൊണ്ടുവരാനാവില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ Read More »

ഡ്രൈഡേയിലും മദ്യം വിളമ്പാം; വിനോദസഞ്ചാര മേഖലയ്ക്ക് അനുമതി ലഭിച്ചു

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയില്‍ ഡ്രൈഡേയ്ക്ക് മദ്യം വിളമ്പുന്നതിന് അനുമതി നല്‍കാന്‍ തീരുമാനം. ഭേദഗതി വരുത്തിയ മദ്യനയത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. വിനോദ സഞ്ചാര മേഖലകളില്‍ യോഗങ്ങളും പ്രദര്‍ശനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇളവ് കൊണ്ടുവന്നത്. ഇതിനായി 15 ദിവസം മുന്‍പ് അനുമതി വാങ്ങണം. വിനോദ സഞ്ചാര മേഖലയിലൊഴികെ ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും. നേരത്തെ ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യമായിരുന്നു ഡ്രൈഡേയിലെ ഇളവ്. വിനോദ സഞ്ചാരികള്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണെന്ന് കണ്ടായിരുന്നു സ്റ്റേക്ക് …

ഡ്രൈഡേയിലും മദ്യം വിളമ്പാം; വിനോദസഞ്ചാര മേഖലയ്ക്ക് അനുമതി ലഭിച്ചു Read More »

ബലാത്സംഗക്കേസുകളിൽ വധശിക്ഷ; ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട് പശ്ചിമ ബം​ഗാൾ ഗവർണർ

കോൽക്കത്ത: ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നിർദേശിച്ച് പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ “അപരാജിത ബിൽ” ഗവർണർ സി.വി ആനന്ദബോസ് രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ചൊവ്വാഴ്ച നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലാണിത്. ക്രിമിനൽ നിയമം കൺകറന്‍റ് പട്ടികയിൽ വരുന്നതിനാൽ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ടിവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ആന്ധ്രപ്രദേശും മഹാരാഷ്‌ട്രയും പാസാക്കിയ സമാനമായ നിയമങ്ങളും വർഷങ്ങളായി രാഷ്‌ട്രപതിയുടെ അംഗീകാരം കാത്തിരിക്കുന്നതിനിടെയാണു പശ്ചിമ ബംഗാളിന്‍റെ ബില്ലുമെത്തുന്നത്. ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് രാജ്ഭവന് കൈമാറുന്നതിൽ മമത ബാനർജി സർക്കാർ വീഴ്ച വരുത്തിയെന്നു …

ബലാത്സംഗക്കേസുകളിൽ വധശിക്ഷ; ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട് പശ്ചിമ ബം​ഗാൾ ഗവർണർ Read More »

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം അടുത്ത 2 – 3 ദിവസത്തിനുള്ളില്‍ ബംഗാള്‍, ഒഡീഷ തീരത്തിന് സമീപം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കുകയും തുടര്‍ന്നുള്ള …

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത Read More »

മധ്യപ്രദേശിൽ സോമനാഥ് എക്സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 5.50 ന് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇൻഡോർ – ജബൽപുർ എക്സ്പ്രസ് ട്രെയിൻ(നമ്പർ – 22191) ആണ് പാളം തെറ്റിയത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജബൽപുർ റെയിൽവേ സ്റ്റേഷൻറെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു.

Simpcity Proxy: Buy Now For Unique Prices  Safe & Cheap Offers At Papaproxy Net

Simpcity Averyleigh’s success has additionally demonstrated the potential of virtual actuality technology within the gaming industry. By creating a very immersive and fascinating virtual world, the game has showcased the possibilities of VR as a platform for storytelling and artistic expression. This has led to increased curiosity and funding in VR know-how, paving the way …

Simpcity Proxy: Buy Now For Unique Prices  Safe & Cheap Offers At Papaproxy Net Read More »

Discover New Associates With Video Chats

Break via geographical barriers and engage with a various global community. ZeeChat’s platform fosters cross-cultural interactions that broaden perspectives and spark meaningful exchanges with individuals worldwide. During a pandemic, many of us most probably miss going to the films with associates. Rave goals to fill that void by offering 1000’s of free motion pictures for …

Discover New Associates With Video Chats

Read More »