Timely news thodupuzha

logo

Month: March 2025

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് നോബി കുര്യക്കോസ് കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ …

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് നോബി കുര്യക്കോസ് കസ്റ്റഡിയിൽ Read More »

നവീൻ ബാബുവിനെ അപമാനിച്ചത് ആസൂത്രിതമെന്ന് കുറ്റപത്രം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കും. നവീൻ ബാബുവിൻറേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതക സാധ്യതകളൊന്നും നിലനിൽക്കുന്നില്ലെന്നുമാണ് കണ്ടെത്തൽ. പി.പി ദിവ്യയുടെ പ്രസംഗമാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും, യാത്രയയപ്പ് യോഗത്തിൽ അപമാനിച്ചത് ആസൂത്രിതമായിട്ടാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ദൃശ്യങ്ങൾ ദിവ്യ തന്നെയാണ് പ്രചരിപ്പിച്ചത്. ഇതിനുള്ള തെളിവുകൾ ഫോണിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. പ്രദേശിക ചാനലിനെ വിളിച്ചു വരുത്തിയും ദിവ്യ തന്നെയാണ്. ഇനി കേസിൽ ലഭിക്കാനുള്ളത് രാസ പരിശോധനാ ഫലം മാത്രമാണ്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രത്തിൽ …

നവീൻ ബാബുവിനെ അപമാനിച്ചത് ആസൂത്രിതമെന്ന് കുറ്റപത്രം Read More »

ഭുവനേശ്വരിൽ ഓൺലൈൻ ഗെയിം കളിച്ചത് എതിർത്തതിന്റെ പേരിൽ മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തി 21കാരൻ

ഭുവനേശ്വർ: ഓൺലൈനിൽ സ്ഥിരമായി ഗെയിം കളിക്കുന്നതിനെ എതിർത്ത മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ഇരുപത്തൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സുർജ‍്യകാന്താണ് അറസ്റ്റിലായത്. ഒഡീഷ‍യിലെ ജഗത് സിങ്ങ് പൂരിലാണ് സംഭവം. 65 കാരനായ പ്രശാന്ത് സേഥി, ഭാര‍്യ കനകലത, മകൾ റോസ്ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയോടെ സുർജ‍്യകാന്തുമായി വീട്ടുകാർ വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. മൊബൈൽ ഫോണിൽ നിരന്തരം ഗെയിം കളിക്കുന്നതിനെ മാതാപിതാക്കളും സഹോദരിയും എതിർത്തു. ഇതിൻറെ വിരോധം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ചൊവ്വാഴ്ച രാവിലെയായിരുന്നു …

ഭുവനേശ്വരിൽ ഓൺലൈൻ ഗെയിം കളിച്ചത് എതിർത്തതിന്റെ പേരിൽ മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തി 21കാരൻ Read More »

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഫ്ലൈ ഓവരിൽ വച്ച് സ്വകാര്യ ബസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകളിലുള്ളവരുടെ മുഖത്താണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ; മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധം

തൊടുപുഴ: മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ ഓട്ടോ റിക്ഷയിൽ പതിച്ചില്ലെങ്കിൽ ഫിറ്റ്നസ് ടെസ്റ്റ്‌ പാസ് ആക്കില്ല എന്ന മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധം. കേരള ഓട്ടോ ടാക്സി വർകേഴ്സ് യൂണിയൻ സി.ഐ.ടി.യു തൊടുപുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മോട്ടോർ വാഹന ടെസ്റ്റിംഗ് തടഞ്ഞു. ഓട്ടോ ടാക്സി വർകേഴ്സ് യൂണിയൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കബീർ കെ.കെ നേതാക്കളായ ഇ.വി സന്തോഷ്‌, എൻ.വി ബിജു, വി.കെ മധു, പി.പി …

മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ; മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധം Read More »

ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സാംപേട്ടിലെ വസതിയിൽ വച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായി വീടിൻറെ വാതിൽ അടഞ്ഞു കിടന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് നേക്കിയപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകായായിരുന്നു. സംഭവ സമയം കൽപ്പനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. നിലവിൽ വെൻറിലേറ്ററിലാണ് കൽപ്പന. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് …

ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More »

ക്രിസ്മസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ച; ഉറവിടം കണ്ടെത്തി ക്രൈം ബ്രാഞ്ച്

മലപ്പുറം: ക്രിസ്മസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈം ബ്രാഞ്ച്. എം.എസ് സൊല‍്യൂഷൻസ് എന്ന സ്ഥാപനത്തിനുവേണ്ടി ചേദ‍്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂണിനെ അറസ്റ്റ് ചെയ്തു. പ‍്യൂൺ അബ്ദുൾ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എം.എസ് സൊല‍്യൂഷൻസിൻറെ അധ‍്യാപകനായ ഫഹദിന് ചോദ‍്യ പേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിലായിരുന്നു മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ‍്യപേപ്പർ …

ക്രിസ്മസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ച; ഉറവിടം കണ്ടെത്തി ക്രൈം ബ്രാഞ്ച് Read More »

വഴിയോര കരിമ്പിൻ ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന

തൊടുപുഴ: വഴിയോര കരിമ്പിൻ ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന. ജില്ലാ റൂറൽ ഹെൽത്ത്‌ ഓഫീസർ പി. എസ്.സുബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ കരിമണ്ണൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. പി.നൗഷാദ് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. നഗര സഭയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ യാതൊരു അനുമ തിയും ഇല്ലാതെയാണ് ഇത്തരം ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധന യ്ക്കു ശേഷം ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി. ജ്യൂസ്‌ ഉണ്ടാക്കുന്നത് ശുദ്ധ ജലം കൊണ്ടല്ലെന്നും കരിമ്പു …

വഴിയോര കരിമ്പിൻ ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന Read More »

ഡമ്മി പുലിയുമായിഫോറസ്റ്റ് സ്റ്റേഷൻ മാർച്ച്, വന്യജീവി ശല്യത്തിൽ നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം: പ്രൊഫ. എം.ജെ ജേക്കബ്

മൂലമറ്റം: വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് പറഞ്ഞു. കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി മൂലമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതീകാത്മകപ്രതിഷേധമാര്‍ച്ച്ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കാത്തപക്ഷം സമരങ്ങൾ വ്യാപിപ്പിക്കുമെന്നും എം.ജെ.ജേക്കബ് മുന്നറിയിപ്പു നൽകി. കാടിറങ്ങി വരുന്ന വന്യജീവികള്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തുന്ന, കൃഷികള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ …

ഡമ്മി പുലിയുമായിഫോറസ്റ്റ് സ്റ്റേഷൻ മാർച്ച്, വന്യജീവി ശല്യത്തിൽ നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം: പ്രൊഫ. എം.ജെ ജേക്കബ് Read More »

വയലൻസിന് കാരണം സിനിമകളെന്ന ആരോപണം അസംബന്ധമെന്ന് ഫെഫ്ക ഭാരവാഹികൾ

കൊച്ചി: വയലൻസിന് കാരണം സിനിമകളാണെന്ന ആരോപണത്തിനെതിരേ നിർമാതാക്കളുടെ സംഘടനയായ ഫെഫ്ക. സമീപ കാലത്തുണ്ടായ പല കൊലപാതകങ്ങളുടേയും മൂല കാരണം സിനിമയാണെന്നാണ് ഭരണ കർത്താക്കളിൽ നിന്നും യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്നും പൊലീസിൽ നിന്നുമുൾപ്പെടെ ഉയരുന്ന അഭിപ്രായങ്ങൾ. ലോകത്ത് നടക്കുന്ന എന്ത് കാര്യവും വിരൽ തുമ്പിൽ ലഭ്യമാവുന്ന ഇക്കാലത്ത് അക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന വാദത്തിന് എന്തുപ്രസക്തിയാണ് ഉള്ളതെന്ന് ഫെഫ്ക ചോദിച്ചു. സിനിമയെ അക്രമത്തിൻറെ കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവുമാണ്. ഭീകരമായ വയലൻസുകൾ പ്രമേയമായ സീരിസുകളും സിനിമകളുമടക്കം എത്രത്തോളം മറ്റ് ഭാഷകളിൽ …

വയലൻസിന് കാരണം സിനിമകളെന്ന ആരോപണം അസംബന്ധമെന്ന് ഫെഫ്ക ഭാരവാഹികൾ Read More »

പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർത്ഥി സിദ്ധ‍ാർഥൻ്റെ മരണത്തിൽ നടപടി നേരിട്ട 2 വിദ‍്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി

കൽപറ്റ: പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർത്ഥി സിദ്ധ‍ാർഥൻ്റെ മരണത്തിൽ നടപടി നേരിട്ട രണ്ട് വിദ‍്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി. പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ‍്യാർഥികളെയാണ് തിരിച്ചെടുത്തത്. ഇവരെ ഒരു വർഷത്തേക്ക് നേരത്തെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു. കാലാവധി പൂർത്തിയായ സാഹചര‍്യത്തിലാണ് തിരിച്ചെടുത്തത്. ഇതോടെ 2023ലെ വിദ‍്യാർഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാം. കേസിലെ പ്രതികൾക്ക് മണ്ണുത്തിയിൽ തുടർപഠനത്തിന് അനുമതി നൽകിയതിനെതിരായ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

വയനാട് തുരങ്ക പാതയ്ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമിക്കാൻ അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കണം എന്നതടക്കം 25 വ്യവസ്ഥകളോടെയാണ് നിർമാണ അനുമതി നൽകിയിരിക്കുന്നത്. ആനക്കാം പൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്ക് അനുമതി നൽകാമെന്ന് വിദഗ്ധ സമിതി നൽകിയ ശുപാർശ കണക്കിലെടുത്താണ് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ തുരങ്ക പാത നിർമാണത്തിലെ തടസങ്ങൾ അകന്നു. അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്റ്റർ വനഭൂമി ഏറ്റെടുക്കും. വംശനാശ ഭീഷണി നേരിടുന്ന ബാണാസുര …

വയനാട് തുരങ്ക പാതയ്ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി Read More »

റാഗിങ്ങ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി

കൊച്ചി: സംസ്ഥാനത്ത് റാഗിങ്ങ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. നിയമ സേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസിൻറെ നടപടി. അടുത്തിടെ ഉണ്ടായ ഗുരുതര റാഗിങ്ങ് കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടില്ലെന്ന് നിയമ സേവന അതോറിറ്റി കോടതിയിൽ വിമർശിച്ചു. റാഗിങ്ങ് തടയാൻ ശക്തമായ നടപടി വേണം. സംസ്ഥാന ജില്ലാ തലങ്ങളിൽ ശക്തമായ നിരീക്ഷണ സംവിധാനം ഉണ്ടാവണമെന്നും നിയമ സേവന അതോറിറ്റി വ്യക്തമാക്കി. റാഗിങ്ങ് സെല്ലുകൾ …

റാഗിങ്ങ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി Read More »

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്.ഡി.പി.ഐ അധ്യക്ഷൻ എം.കെ ഫൈസി അറസ്റ്റിൽ

ന്യൂഡൽഹി: എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ നടപടി. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ വച്ചായിരുന്നു അറസ്റ്റ്. മുമ്പ് ഫൈസിക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള ആളാണ് ഫൈസിയെന്നാണ് ആരോപണം.

സ്വർണ വില വീണ്ടും വർധിച്ചു

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസവും മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ വർധന. പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായി. ഗ്രാമിന് 70 രൂപ വർധിച്ച് 8010 രൂപയിലുമെത്തി. ഈ മാസം തുടക്കത്തിൻറെ സ്വർണ വില താഴ്ന്ന പ്രവണതയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 80 രൂപ കുറഞ്ഞ് പവന് 63,520 രൂപയായിരുന്നു. തുടർന്നുള്ള മൂന്നു ദിനങ്ങളിൽ ഇതോ വിലയിൽ തന്നെയാണ് സ്വർണം വ്യാപാരം നടത്തിയിരുന്നത്. തുടർന്ന് ചൊവ്വാഴ്ചയോടെ വീണ്ടും സ്വർണ വില 64,000 …

സ്വർണ വില വീണ്ടും വർധിച്ചു Read More »

കാസർ​ഗോഡ് ഇരുപതുകാരിയുടെ ആത്മഹത‍്യ; ഭർത്താവിനെതിരേ ആരോപണവുമായി കുടുംബം

കാസർഗോഡ്: ഇരുപതുകാരി ഭർത്താവിൻറെ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കൾ. ഭർത്താവിൻറെ മാനസിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിൻറെ പരാതി. കേസ് അന്വേഷണത്തിൽ തളിപ്പറമ്പ് പൊലീസിൻറെ ഭാഗത്ത് നിന്നും കൃത‍്യമായ നടപടികളുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ മാസം 17ന് ആയിരുന്നു വലിയപറമ്പ് ബീച്ചാരിക്കടവ് സ്വദേശിയും തളിപ്പറമ്പ് ലൂർദ് കോളെജ് വിദ‍്യാർഥിയുമായ കെ.പി നികിതയെ ഭർത്താവിൻറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായ ഭർത്താവ് വൈശാഖിൻറെ മാനസിക പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്നാണ് ഉയർന്നു …

കാസർ​ഗോഡ് ഇരുപതുകാരിയുടെ ആത്മഹത‍്യ; ഭർത്താവിനെതിരേ ആരോപണവുമായി കുടുംബം Read More »

യുക്രൈന് നൽകിയിരുന്ന സൈനിക ഫണ്ട് റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ങ്ടൺ: യുക്രൈന് നൽകിയിരുന്ന സൈനിക സഹായം നിർത്തി വച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രൈൻ പ്രസിഡൻറ് വ്ലാദിമിർ സെലെൻസ്കിയുമായി നടത്തിയ ചർച്ച വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെയാണ് ട്രംപിൻറെ പ്രതികാര നടപടി. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ലോഡിമിർ സെലൻസ്കിയും തമ്മിൽ നടത്തിയ ചർച്ച നാടകീയ രംഗങ്ങൾ‌ക്കൊടുവിൽ അലസിപ്പിരിഞ്ഞിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് സെലൻസ്കി ഇറങ്ങിപ്പോയതിനു പിന്നാലെ സംയുക്ത …

യുക്രൈന് നൽകിയിരുന്ന സൈനിക ഫണ്ട് റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് Read More »

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരായ വ്യാജപ്രചാരണം വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനെന്ന് മന്ത്രി ആർ ​ബിന്ദു

തിരുവനന്തപുരം: സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് തടസമാണെന്ന് കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവകലാശാലാ നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മന്ത്രി ഡോ. ആർ ബിന്ദു. ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർഥി സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കലും വികേന്ദീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തലും ഗവേഷണ മേഖലയിൽ കാലികമായ മാറ്റത്തിന് കളമൊരുക്കലും അടക്കമുള്ള വിശാലമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ളവയാണ് ബില്ലിലെ വ്യവസ്ഥകൾ. കോളേജ് അധ്യാപകർ തദ്ദേശ സ്ഥാപനങ്ങളുടെ …

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരായ വ്യാജപ്രചാരണം വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനെന്ന് മന്ത്രി ആർ ​ബിന്ദു Read More »

വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ. അക്കാദമിക് മികവ് കൂടാതെ മറ്റനേകം അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് യു.ജി.സി ഇപ്പോൾ സ്വയം ഭരണ പദവി നൽകിയിട്ടുള്ളത്.നിലവിൽ എറണാകുളം ജില്ലയിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ സ്വയംഭരണ പദവി ലഭിക്കുന്ന രണ്ടാമത്തെ കോളേജാണ് വിശ്വജ്യോതി എന്നും അദ്ദേഹം പറഞ്ഞു വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയുടെ സ്വയംഭരണാവകാശത്തിനുള്ള അപേക്ഷ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ(യു.ജി.സി.) അംഗീകരിക്കുകയും 2025 – …

വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ Read More »

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ച് കയറ്റി രണ്ട് പേർ മരിച്ചു

ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറ്റി അപകടം. മാൻഹൈം നഹരത്തിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കറുത്ത നിറത്തിലുള്ള എസ്‌യുവിയാണ് ആൾക്കൂട്ടത്തിലേക്ക് ഇരച്ച് കയറിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. അടുത്തകാലങ്ങളിലായി ജർമനിയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ വർധിക്കുന്നതായി വിവരമുണ്ട്.

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടി

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.​ തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം​ വർഷ വിദ്യാർഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിൻറെ നിവേദനത്തിൻറെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ …

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടി Read More »

കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ‍്യാർത്ഥിയെ കൂടി കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ‍്യാർത്ഥി ഷഹബാസിൻറെ കൊലപാതകത്തിൽ ഒരു വിദ‍്യാർഥിയെ കൂടി പിടിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറ് ആയി. പത്താം ക്ലാസ് വിദ‍്യാർത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വിദ‍്യാർത്ഥിയും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ‍്യം ചെയ്യും. ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ വിദ‍്യാർത്ഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം വിതുരയിൽ പതിനാറുകാരനെ സഹപാഠികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വിതുരയിൽ പതിനാറുകാരനെ സഹപാഠികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയെ മർദിച്ച മൂന്ന് വിദ‍്യാർഥികൾക്കെതിരേയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ആര‍്യനാട് പൊലീസാണ് കേസെടുത്തത്. മൂന്ന് പേരെയും ചൊവ്വാഴ്ച ജുവനൈൽ ഹോമിലെത്തിച്ച് കൗൺസിലിങ്ങിന് വിധേയമാക്കും. വാദികളുടെയും പ്രതികളുടെയും മൊഴികൾ തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി നാലിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തായ പെൺകുട്ടിയെ പറ്റി മോശമായി പരമർശം നടത്തിയെന്നാരോപിച്ച് വിദ‍്യാർത്ഥികൾ ചേർന്ന് പതിനാറുകാരനെ മർദിക്കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് വിദ‍്യാർഥിയെ മർദിച്ചതെന്നാണ് വിവരം. ആക്രമണത്തിൻറെ ദൃശ‍്യങ്ങൾ വിദ‍്യാർഥികളിലൊരാൾ ഫോണിൽ പകർത്തിയിരുന്നു. …

തിരുവനന്തപുരം വിതുരയിൽ പതിനാറുകാരനെ സഹപാഠികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു Read More »

കോട്ടയത്ത് നാലുവയസുകാരൻ ചോക്ലേറ്റ് കഴിച്ച് അബോധാവസ്ഥയിലായ സംഭവത്തിൽ ലഹരിയെന്ന ആരോപണം തള്ളി പൊലീസ്

കോട്ടയം: മണർക്കാട് നാലുവയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുണ്ടെന്ന ആരോപണം തള്ളി പൊലീസ്. ആശുപത്രിയിൽ നിന്നും നൽകിയ മരുന്നിൻറെ ഫലമായാണ് കുട്ടിയുടെ ശരീരത്തിൽ ബെൻസോഡയാസിപെൻ രൂപപ്പെട്ടതെന്നും അതല്ല കുട്ടി അബോധാവസ്ഥയിലാവാൻ കാരണമെന്നുമാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 17നായിരുന്നു ചോക്ലേറ്റ് കഴിച്ച് നാലുവയസുകാരൻ അബോധാവസ്ഥയിലായത്. ആദ‍്യം മെഡിക്കൽ കോളെജിലെ ഐ.സി.എച്ചിൽ കാണിക്കുകയും പിന്നീട് ആരോഗ‍്യനില മോശമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ രാസവസ്തുവിൻറെ അംശം കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണം വേണമെന്ന് …

കോട്ടയത്ത് നാലുവയസുകാരൻ ചോക്ലേറ്റ് കഴിച്ച് അബോധാവസ്ഥയിലായ സംഭവത്തിൽ ലഹരിയെന്ന ആരോപണം തള്ളി പൊലീസ് Read More »

മുഖ‍്യമന്ത്രിക്ക് പ്രായപരിധിയിൽ ഇളവ്

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ‍്യൂറോയിലും തുടരും. പ്രായപരിധിയിൽ ഇളവ് നൽകും. അതേസമയം സി.പി.എം നേതാവ് ഇ.പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തുമെന്നാണ് വിവരം. സമ്മേളന സമയത്ത് 75 വയസ് പൂർത്തിയാകുന്നവരെ ഒഴിവാക്കാനണ് വ‍്യവസ്ഥ. ഇ.പിക്ക് 75 വയസ് തികയാത്തതിനാൽ തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. നിലവിൽ കേരളത്തിൽ മാത്രമാണ് സി.പി.എം ഭരണത്തിലുള്ളത്. അതിനാൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സി.പി.എമ്മിന് വളരെ പ്രധാനമാണ്. കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും. …

മുഖ‍്യമന്ത്രിക്ക് പ്രായപരിധിയിൽ ഇളവ് Read More »

ആരോഗ്യം ആനന്ദം മെഗാ സ്ക്രീനിംഗ് ക്യാമ്പ് അഞ്ചിന്

ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം; അകറ്റാം അർബുദം എന്ന പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഞ്ചിന് രാവിലെ 10 മണി മുതൽ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ ആസ്ഥാനത്തുളള സ്ഥാപനങ്ങൾ വകുപ്പുകൾ എന്നിവയിലെ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങി 30 വയസ്സിനു മുകളിൽ പ്രായമായ വനിതകൾക്ക് പരിശോധനയെക്കത്താവുന്നതാണ്. വനിതാ ജീവനക്കാർക്ക് ബോധവത്ക്കരണക്ലാസ് നടത്തും. സ്ത്രീകളിലെ ക്യാൻസർ, സ്തനാർബുദം, ഗർഭാശയഗളാർബുദം തുടങ്ങിയവയെപറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക, ക്യാൻസർ സംബന്ധമായ മിഥ്യാധാരണ, …

ആരോഗ്യം ആനന്ദം മെഗാ സ്ക്രീനിംഗ് ക്യാമ്പ് അഞ്ചിന് Read More »

വിദേശ വിനിമയ ചട്ട ലംഘന കേസിൽ പേടിഎമ്മിന് ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചു

ഡൽഹി: വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഡിജിറ്റൽ പെയ്മെൻറ് ആപ്പായ പേടിഎമ്മിൻറെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിനും (ഒ.സി.എൽ) രണ്ട് അനുബന്ധ കമ്പനികൾക്കും ഇഡി യുടെ കാരണം കാണിക്കൽ നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസെന്ന് ഒ.സി.എൽ വ്യക്തമാക്കി. ഒ.സി.എല്ലിൽ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റിൽ ഇൻറർനെറ്റിൽ 345 കോടിയുടേയും നിയർബൈ ഇന്ത്യയിൽ 20.9 കോടിയുടേയും നിയലംഘനമാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

പാലക്കാട്: വണ്ടാഴിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി കൃഷ്ണകുമാറാണ്(50) വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണകുമാറിനെ വീടിന് മുന്നിൽ മരിച്ച നിലിയിൽ കണ്ടെത്തുകയായിരുന്നു. എയർഗണിൽനിന്ന് സ്വയം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇയാളുടെ കോയമ്പത്തൂരിലുള്ള ഭാര്യയും കൊല്ലപ്പെട്ടതായാണ് വിവരം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെത്തി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. ഇവർക്ക് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നുമാണ് വിവരം.

അച്ഛന്റെ സഹോദരനെതിരെ നടത്തുന്ന അപവാദ പ്രചരണം അവസാനിപ്പിക്കണമെന്ന് നവീൻ ബാബുവിൻറെ മകൾ

പത്തനംതിട്ട: അച്ഛൻറെ സഹോദരനെതിരേ യൂട്യൂബ് ചാനലുകൾ നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിൻറെ മകൾ. കേസ് ഉൾപ്പെടെയുളള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരൻ പ്രവീൺ ബാബുവാണെന്നും അദ്ദേഹത്തെ കുറിച്ച് ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും മകൾ വ്യക്തമാക്കി. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത …

അച്ഛന്റെ സഹോദരനെതിരെ നടത്തുന്ന അപവാദ പ്രചരണം അവസാനിപ്പിക്കണമെന്ന് നവീൻ ബാബുവിൻറെ മകൾ Read More »

രോഹിത് ശർമയെ തടിയനെന്ന് വിളിച്ച് കോൺഗ്രസ് നേതാവ് ഷമ; ബോഡി ഷെയ്മിങ്ങെന്ന് ആരോപിച്ച് ബി.ജെ.പി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ തടിയനെന്ന് ആക്ഷേപിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിൻറെ ട്വീറ്റ് വിവാദമാകുന്നു. ഒരു കായിക താരത്തെ അപേക്ഷിച്ച് രോഹിത് ശർമ തടിയനാണ്. അദ്ദേഹം ഭാരം കുറയ്ക്കേണ്ടതുണ്ട്. അതു മാത്രമല്ല ഇന്ത്യ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മോശം ക്യാപ്റ്റനാണ് അദ്ദേഹമെന്നാണ് ഷമ എക്സിൽ കുറിച്ചിരുന്നത്. തൊട്ടു പുറകേ ബിജെപി ഇതിനെതിരേ രംഗത്തെത്തി. ഷമ രോഹിത് ശർമയെ ബോഡി ഷെയിം ചെയ്തുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വിമർശനം കടുത്തതോടെ …

രോഹിത് ശർമയെ തടിയനെന്ന് വിളിച്ച് കോൺഗ്രസ് നേതാവ് ഷമ; ബോഡി ഷെയ്മിങ്ങെന്ന് ആരോപിച്ച് ബി.ജെ.പി Read More »

ഇൻ്റർ നാഷണൽ തപാൽ വഴി വിദേശരാജ്യത്തു നിന്ന് മയക്ക് മരുന്ന് കടത്ത്; ഒരാൾ അറസ്റ്റിൽ.

കൊച്ചി: കാരിക്കാമുറിക്ക് സമീപമുള്ള ഇൻ്റർനാഷ്ണൽ തപാൽ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് എക്സൈസ് പിടി കൂടി. കൊച്ചി ഇൻ്റർനാഷ്ണൽ പോസ്റ്റൽ അപ്രൈയ്സലിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി തനിമ വീട്ടിൽ അതുൽ കൃഷ്ണ (23) എന്നയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സജിയുടെ …

ഇൻ്റർ നാഷണൽ തപാൽ വഴി വിദേശരാജ്യത്തു നിന്ന് മയക്ക് മരുന്ന് കടത്ത്; ഒരാൾ അറസ്റ്റിൽ. Read More »

ഇടുക്കി രൂപത കർഷക പ്രതിഷേധ മാർച്ച് നാലിന്, കളക്ടറേറ്റിലേക്ക്

ഇടുക്കി: ഇടുക്കിയിലെ കർഷകർ സമാനതകളില്ലാത്ത സങ്കീർണതകളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടുത്തെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും നിയമക്കുരുക്കുകളാൽ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. നിർമ്മാണ നിരോധനവും വന്യജീവി ആക്രമങ്ങളും വന നിയമങ്ങളിലെ സങ്കീർണതയും സി.എച്ച്.ആർ മേഖലയിലെ പ്രതിസന്ധിയും ഇവിടുത്തെ ജീവിതം ദുരിത പൂർണ്ണമാക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വാഗ്ദാനങ്ങൾക്ക് അപ്പുറം ശാശ്വത പരിഹാരത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ മെല്ലെ പോക്കിനെതിരെ ജനവികാരം ഉയർത്തിക്കാട്ടി ഇടുക്കി രൂപത സമരമുഖത്ത് സജീവമാകുന്നു. ഇതിന്റെ ഭാഗമായി നാലിന് …

ഇടുക്കി രൂപത കർഷക പ്രതിഷേധ മാർച്ച് നാലിന്, കളക്ടറേറ്റിലേക്ക് Read More »

മധ്യപ്രദേശിലെ 20 വർഷം പഴക്കമുള്ള വിലക്ക് നീക്കി സുപ്രീം കോടതി

ന്യൂഡൽഹി: കാഴ്ചാ പരിമിതിയുള്ളവർക്കും ജഡ്ജിയാകാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മധ്യപ്രദേശ് ജുഡീഷ്യൽ സർവീസസ് റൂൾ 6 എ പ്രകാരമാണ് കാഴ്ചാ പരിമിതിയുള്ളവർക്ക് ജുഡീഷ്യൽ സർവീസിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ നിയമമാണ് സുപ്രീം കോടതി റദ്ദാക്കിയത്. 1994 ലാണ് ഈ നിയമം നടപ്പിലാക്കിയത്. എന്നാൽ ജുഡീഷ്യൽ സേവനത്തിൽ നിന്ന് ആരെയും മാറ്റി നിർത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. പരിമിതികളുള്ളവർക്കെതിരേ യാതൊരു വിധത്തിലുള്ള വിവേചനവും പാടില്ലെന്നും കോടതി പറഞ്ഞു. കാഴ്ചാ പരിമിതിയുള്ളവർക്ക് സുപ്രീം കോടതിയിൽ ഉൾപ്പെടെ ജഡ്ജിയാകാമെന്നും അന്ധത ജുഡീഷ്യൽ …

മധ്യപ്രദേശിലെ 20 വർഷം പഴക്കമുള്ള വിലക്ക് നീക്കി സുപ്രീം കോടതി Read More »

കോഴിക്കോട് ഷഹബാസ് വധക്കേസിൽ നഞ്ചക്കുമായി എത്തിയ പ്രതിയുടെ അച്ഛനെയും പ്രതി ചേർക്കും

കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് മരിച്ച കേസിൽ പ്രതിയായ വിദ്യാർത്ഥിയുടെ അച്ഛനെയും പ്രതി ചേർക്കും. സംഘർഷത്തിനിടെ തലയിൽ നഞ്ചക് കൊണ്ടുള്ള മർദനമേറ്റതാണ് ഷഹബാസിൻറെ മരണത്തിനിടയാക്കിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് വിദ്യാർഥികളിൽ ഒരാളുടെ വീട്ടിൽ നിന്ന് നഞ്ചക്ക് കണ്ടെത്തിയിരുന്നു. ഈ വിദ്യാർത്ഥിയുടെ അച്ഛനെ പ്രതി ചേർക്കാനാണ് നീക്കം. ആക്രമണം നടന്ന സമയത്ത് ഇയാൾ പ്രദേശത്ത് ഉണ്ടായിരുന്നതായും ഇയാൾക്ക് ക്വൊട്ടേഷൻ ബന്ധങ്ങളുള്ളതായും മൊഴികളുണ്ട്. പ്രതികളുടെ വീട്ടിൽ ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. …

കോഴിക്കോട് ഷഹബാസ് വധക്കേസിൽ നഞ്ചക്കുമായി എത്തിയ പ്രതിയുടെ അച്ഛനെയും പ്രതി ചേർക്കും Read More »

ആലപ്പുഴയിൽ ചായയ്ക്ക് മധുരം ചോദിച്ചതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് ആറംഗ സംഘം

ആലപ്പുഴ: ചായയ്ക്ക് മധുരമില്ലാത്തതിനാൽ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിൽ യുവാവിനെ ആക്രമിച്ച് ആറംഗ സംഘം. ഞായറാഴ്ച വൈകിട്ട് തൃശൂരിലെ ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം നടന്നത്. ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിലെ ജീവനക്കാരനായ സിജോ ജോൺ മറ്റ് മൂന്ന് പേരുമായാണ് ബീച്ചിൽ എത്തിയത്. ചായ കുടിക്കുന്നതിനിടെ സിജോ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ചോദിച്ചും. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്നും പറയുകയായിരുന്നു. എന്നാൽ ക്ഷുഭിതനായ കടയുടമ ഇല്ലെന്ന് പറയുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും തർക്കത്തിലായത്. പിന്നീട് സഞ്ചാരികൾ …

ആലപ്പുഴയിൽ ചായയ്ക്ക് മധുരം ചോദിച്ചതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് ആറംഗ സംഘം Read More »

യു പ്രതിഭ എം.എൽ.എയുടെ മകനെതിരെയുളള കേസിൽ സാക്ഷികൾ മൊഴിമാറ്റി

ആലപ്പുഴ: യു പ്രതിഭ എം.എൽ.എയുടെ മകനെതിരായ കഞ്ചാവ് കേസിൽ സാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ലയെന്നാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. യു പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികൾ. എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ആളുകളെന്ന നിലയ്ക്കാണ് ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ കഞ്ചാവ് ഉപയോ​ഗിക്കുന്നത് കണ്ടുവെന്നും ഇവർ …

യു പ്രതിഭ എം.എൽ.എയുടെ മകനെതിരെയുളള കേസിൽ സാക്ഷികൾ മൊഴിമാറ്റി Read More »

കേരളത്തിൽ ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ചയും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ …

കേരളത്തിൽ ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് Read More »

ഡോ. ജോർജ് പി അബ്രഹാമിനെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി അബ്രഹാമിനെ തുരുത്തിശേരിയിലെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനായിരുന്നു. പ്രായാധിക്യമുണ്ടെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ അനുജനൊപ്പം സ്വന്തം ഫാം ഹൗസിലെത്തിയ ഡോക്റ്ററെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രഹ്മപുരം സ്വദേശിയായ ഡോ. ജോർജ് പി. അബ്രഹാം എളംകുളം പളത്തുള്ളിൽ കൂളിയാട്ട് വീട്ടിലായിരുന്നു താമസം.

ഓസ്കർ 2025: മികച്ച നടി മൈക്കി മാഡിസൺ, നടൻ അഡ്രിയാൻ ബ്രോഡി, അഞ്ച് അവാർഡുകൾ നേടി ചലച്ചിത്രം അനോറ

ലോസ് ആഞ്ചലസ്: 97ആമത് ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കുന്നത്. മികച്ച നടിക്കുള്ള അവാർഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസൺ സ്വന്തമാക്കി. അനോറ ഒരുക്കിയ ഷോൺ ബേക്കർ മികച്ച സംവിധായകനായി. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന 5 പുരസ്കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. ഇതുകൂടാതെ …

ഓസ്കർ 2025: മികച്ച നടി മൈക്കി മാഡിസൺ, നടൻ അഡ്രിയാൻ ബ്രോഡി, അഞ്ച് അവാർഡുകൾ നേടി ചലച്ചിത്രം അനോറ Read More »

ഹിമാനി കൊലക്കേസിൽ പ്രതി കാമുകനെന്ന് സൂചന; പാർട്ടിയിൽ മകൾക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നുവെന്ന് അമ്മ

റോഹ്താക്: ഹരിയാന കോൺഗ്രസ് പ്രവർ‌ത്തക ഹിമാനി നർവാളിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നു. പ്രതി 22 കാരിയായഹിമാനിയുമായി പ്രണയത്തിലായിരുന്ന വ്യക്തിയായിരുന്നെന്നും പണവുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പ്രതി അറസ്റ്റിലായതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പ്രതിയുടെ പേരടക്കമുള്ള വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. കോൺഗ്രസിൻറെ സജീവ പ്രവർത്തകയായിരുന്ന ഹിമാനിയുടെ മൃതദേഹം സ്യൂട്ട് കേസിൽ ആക്കി ഉപേക്ഷിച്ച നിലയിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. കേസിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതേ …

ഹിമാനി കൊലക്കേസിൽ പ്രതി കാമുകനെന്ന് സൂചന; പാർട്ടിയിൽ മകൾക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നുവെന്ന് അമ്മ Read More »

കോഴിക്കോട് ഷഹബാസ് വധക്കോസിലെ പ്രതികളെ ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും

കോഴിക്കോട്: സഹപാഠികളുടെ മർദനത്തിൽ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊലക്കേസിലെ പ്രതികളായ വിദ്യാർഥികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനം. നേരത്തേ ഇവർ പഠിച്ച സ്‌കൂളിൽ തന്നെ പരീക്ഷ എഴുതിപ്പിക്കാനായിരുന്നു തീരുമാനം. മറ്റ് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ ഇത് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. തുടർന്ന് കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പരീക്ഷാകേന്ദ്രം മാറ്റുകയായിരുന്നു. കേസിൽ അറസ്റ്റിലായ 5 വിദ്യാർഥികളും വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിൽ റിമാൻഡിൽ കഴിയുകയാണ്.

പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. 2011ലാണ് പദ്ധതി ആരംഭിച്ചത്. പൊലീസിനൊപ്പം പദ്ധതിയിൽ മറ്റു സർക്കാർ വകുപ്പുകളും കൈ കോർത്തിരുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിൽ തൃണമൂൽ നേതാവ് സി.പി.എമ്മിൽ ചേർന്നു

പാലക്കാട്: ഉപതെരഞ്ഞെടുപ്പിനിടയിൽ തൃണമൂൽ നേതാവ് മിൻഹാജ് സി.പി.എമ്മിൽ ചേർന്നു. സ്ഥാനാർഥിയാക്കാൻ പി.വി അൻവർ ആലോചിച്ച വ്യക്തിയായിരുന്നു മിൻഹാജ്. അൻവറിൻറെ തൃണമൂൽ ബി.ജെ.പിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുചേരിയിലെത്തിയത്. തൃണമൂലിൻറെ എല്ലാ സ്ഥാനവും രാജിവെച്ചതായും മിൻഹാജ് പ്രഖ്യാപിച്ചു. മിൻഹാജിനെ സി.പി.എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച ശേഷമാണ് മിൻഹാജും പി.വി അൻവറിനെ പാലക്കാട് പിന്തുണച്ചവരും പാർട്ടി വിടുന്നത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ സ്ഥാനം ഉൾപ്പെടെ രാജിവെച്ചുകൊണ്ടാണ് മിൻഹാജ് …

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിൽ തൃണമൂൽ നേതാവ് സി.പി.എമ്മിൽ ചേർന്നു Read More »

പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം

പൂമാല: ദേശീയ സമ്പാദ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ 2023 – 2024ൽ ഇടുക്കി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണിത്. പി ടി എ.പ്രസിഡണ്ട് ജയ്സൺ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തൊടുപുഴ എ ഇ ഒ കെ ബിന്ദു പുരസ്കാരങ്ങൾ നല്കി.ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ആന്റണി, സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ്, ഹെഡ് മിസ്ട്രസ് രാജി …

പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം Read More »

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്, എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകൾ

ഇടുക്കി: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു.3 പേർക്ക് തടവ് ശിക്ഷ ലഭിച്ചു..ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിൽ നിന്നും 2.03 കി.ഗ്രാം കഞ്ചാവ്, 0.97 gm മെ,ത്താഫെറ്റമയിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി. ലഹരിക്കെതിരെയുള്ള …

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്, എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകൾ Read More »

വനിതാ ദിനത്തിൽ ലേഡീസ് ഒൺലി ഉല്ലാസയാത്രയുമായി കെ.എസ്.ആർ.റ്റി.സി

കണ്ണൂർ: വനിതാ ദിനത്തിൽ സ്ത്രീകൾക്കായി നിരവധി ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി. കണ്ണൂർ ഡിപ്പോയാണ് ലേഡീസ് ട്രിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവിടങ്ങൾ സന്ദർശിച്ച് മലപ്പുറം മിസ്റ്റി ലാൻഡിൽ യാത്ര അവസാനിപ്പിക്കും വിധമാണ് ട്രിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. വയനാട് പഴശ്ശി സ്മൃതിമണ്ഡപം , കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് കണ്ണൂരിൽ തിരിച്ചെത്തുന്ന വിധമാണ് മറ്റൊരു പാക്കേജ്. …

വനിതാ ദിനത്തിൽ ലേഡീസ് ഒൺലി ഉല്ലാസയാത്രയുമായി കെ.എസ്.ആർ.റ്റി.സി Read More »

ബസ് കണ്ടക്റ്റർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ കോടതി തള്ളിക്കളഞ്ഞ്

കോട്ടയം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്റ്റർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി. ചങ്ങനാശേരി ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എസ് സൈമയാണ് വിധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ പ്രതിയെ വിചാരണ പോലുമില്ലാതെ കോടതി വിട്ടയക്കുന്നത്. കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസ് കണ്ടക്റ്റർ കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് കാട്ടാമ്പാക്ക് ഭാഗത്ത് കെ.എ പ്രദീപ് കുമാറിനെതിരെ(56) ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി …

ബസ് കണ്ടക്റ്റർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ കോടതി തള്ളിക്കളഞ്ഞ് Read More »