Timely news thodupuzha

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിൽ

ബാംഗ്ലൂർ: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യങ്ങളോടെയെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ 2 ദിവസം കഴിഞ്ഞത്. അഭിഭഷകയാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും അതിന് 2 മണിക്കൂർ മുൻപേ രാഹുൽ മുങ്ങിയിരുന്നു. രാഹുലിന് കാർ നൽകുന്നതും വഴിയൊരുക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സുരക്ഷ ഒരുക്കിയ പലരിലേക്കും പൊലീസ് എത്തി. ചോദ്യം ചെയ്യുകയും ചെയ്തു. രാഹുലിന് സഹായം ലഭിക്കുന്ന വഴികൾ അടച്ചാൽ മറ്റ് മാർഗമില്ലാതെ രാഹുൽ കീഴടങ്ങിയേക്കുമെന്നാണ് പൊലീസിൻറെ കണക്കുകൂട്ടൽ.

Leave a Comment

Your email address will not be published. Required fields are marked *