തൊടുപുഴ: പോളിംഗ് സാമഗ്രികൾ കൈപ്പറ്റാൻ പോകുന്നവർക്ക് പുലർച്ചേ അഞ്ചിന് വാഹന സൗകര്യം തൊടുപുഴ സിവിൽ സ്റ്റേഷനു സമീപത്തു നിന്നുണ്ടാകുമെന്ന് അറിയിച്ചിരുന്നു. മൂന്ന് ബസിൽ കയറാനുള്ള ജീവനക്കാർക്ക് ഒരു ബസ് മാത്രമാണ് ഉണ്ടായിരുന്നത്. വനിതാ ജീവനക്കാർ ഉൾപ്പടെ ഇരുന്നൂറോളം ജീവനക്കാരുണ്ടായിരുന്നു. വളവുകളും കയറ്റങ്ങളുമുള്ളഹൈറേഞ്ച് വഴിയിലൂടെ മൂന്ന് മണിക്കൂർ ബാഗുമായി നിന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. നെടുങ്കണ്ടം, മൂന്നാർ, പീരുമേട്, പൈനാവ്,ചെറുതോണി,കട്ടപ്പന ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ടവർക്കാണ് ഈ ദുരിതം ഉണ്ടായിത്. തുടർന്നാണ് ജീവനക്കാർ പ്രതിഷേധിച്ചത്.
തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികൾ കൈപ്പറ്റാൻ പോകുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയില്ല: ജീവനക്കാർ പ്രതിഷേധിച്ചു






