Timely news thodupuzha

logo

ഐതിഹാസികമായ ഒരു തിരിച്ചുവരവ് യു.ഡി.എഫിന് ഉണ്ടാകും; വി.ഡി സതീശൻ

എറണാകുളം: ഐതിഹാസികമായ ഒരു തിരിച്ചുവരവ് യു.ഡി.എഫിന് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പറവൂർ കേസരി കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി. ജനങ്ങൾ യു.ഡി.എഫിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ പൊതുജനവികാരമുണ്ട്. ശബരിമല സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ അതിന്കാരണമായി. ഉന്നതരായ സി.പി.എം നേതാക്കൾ സ്വർണ്ണ കൊള്ളക്ക് പിന്നിലുണ്ടെന്നും അവർക്കെതിരെ ഇതുവരെ ഒരു നടപടി പോലും എടുക്കാത്തത് ആളുകളെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *