ഇടുക്കി: ത്രിതല പഞ്ചായത്തിൽ ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഏറ്റവും വലിയ ഭൂരിപക്ഷം അനീഷ് കിഴക്കേലിന്. വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മുള്ളൻകുത്തിയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചത്. ആകെ 958 വോട്ട് പോൾ ചെയ്തപ്പോൾ 685 വോട്ട് നേടി സിപിഎമ്മിനെയും ബിജെപിയും പുറകിലാക്കി 550 വോട്ടിന്റെ ഭൂരിപക്ഷം അനീഷ് സ്വന്തമാക്കി. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും. നിലവിൽ ഡി.സി.സി മെമ്പറുമാണ്. ഭാര്യ ദിവ്യ അനീഷ് ഇതേ വാർഡിലെ മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.
ത്രിതല പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇടുക്കി ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം അനീഷ് കിഴക്കേലിന്






