Timely news thodupuzha

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വർണവില കുതിപ്പ് തുടരുന്നു. ബുധനാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. 1,01,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 രൂപ വർധിച്ച് 12,735 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ചൊവാഴ്ചയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവാഴ്ച പവന് 1760 രൂപ വർധിച്ചതോടെയാണ് സ്വർണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് ഏഴായിരം രൂപ. ഡോളറിനെതിരേ പയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *