Timely news thodupuzha

logo

തൊടുപുഴ നഗരസഭ സെക്രട്ടറിയ്ക്ക് തൃശൂർ കോർപ്പറേഷനിലേക്ക് പ്രൊമോഷൻ ലഭിച്ചു

തൊടുപുഴ: നിലവിൽ തദ്ദേശ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക സ്ഥാനം വഹിക്കുന്ന തൊടുപുഴ നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബിന് ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് പ്രൊമോഷൻ നൽകിയിയാണ് തൃശൂർ കോർപറേഷനിൽ അഡിഷണൽ സെക്രട്ടറി ആയി നിയമിച്ചത്. സനീഷ് ജോർജ്, സബീന ബിഞ്ചു, കെ ദീപക്, എന്നീ മൂന്നു ചെയർമാൻമാരുടെയും കൂടെ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു. മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസടെ അടക്കം ഇലക്ഷന്റെ സുപ്രധാന ചുമതലകൾ നിർവഹിച്ച ശേഷം ആണ് തൃശൂർ കോർപറേഷനിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത്. തൊടുപുഴയിൽ പുതിയതായി തിരഞ്ഞെടുക്കപെട്ട ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറുന്ന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, സെക്രട്ടറി തൃശൂർ കോര്പറേഷനിൽ ചുമതലയേറ്റു. പകരം സെക്രട്ടറിയെ നിയമിച്ചിട്ടില്ലാത്തതിനാൽ അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ഷാജി സെക്രട്ടറിയുടെ ചാർജ് വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *