Timely news thodupuzha

വയനാട് വനത്തിനുള്ളിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ 65കാരിക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനിയാണ്(65) മരിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണം. വനത്തിനുള്ളിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചാന്ദിനിയുടെ മുഖത്ത് മുറിവ് ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *