ന്യൂഡൽഹി: ഡൽഹിയിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 10, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളാണ് ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. ജനുവരി 18 നാണ് സംഭവം നടന്നത്. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ ആൺകുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ബലാതംഗത്തിനിരയായ കുട്ടി സുഖം പ്രാപിച്ചുവരികയാണെന്നും വീട്ടിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ 10 മുതൽ 14 വയസ്സുകാരൻ വരെ





