Timely news thodupuzha

കട്ടപ്പനയിൽ കോഫി ബോർഡിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കാപ്പി ദിനാഘോഷം സംഘടിപ്പിച്ചു

കട്ടപ്പന: കോഫി ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷമാണ് കട്ടപ്പന മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്നത്. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. വാഴവര കോഫി ബോർഡ് സീനിയർ ലെയ്‌സൺ ഓഫീസർ ആർ. ശുഭ സ്വാഗതം ആശംസിച്ചു. ഇടുക്കി എം.പി.യും കോഫി ബോർഡ് അംഗവുമായ അഡ്വ. ഡീൻ കുര്യാക്കോസ് വീഡിയോ സന്ദേശത്തിലൂടെ ആശംസകളും കാപ്പി ദിന സന്ദേശവും പങ്കുവെച്ചു.

മികച്ച കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കാപ്പി കർഷകനും വണ്ടിപ്പെരിയാർ ക്ലബ് സെക്രട്ടറിയുമായ ആശിഷ് തോമസ്, കർഷകരായ സുന്ദരേശ് രാജൻ, ശിവകുമാർ, ബാബു കെ. ജെ. എന്നിവരും വ്യവസായ-സാങ്കേതിക വിദഗ്ദ്ധരായ ജോബി ജോർജ്, ഡോ. മുരുകൻ, സിറിയക് മാത്യു, ശ്രീകുമാർ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് കാപ്പിയുടെ ഗുണനിലവാരം, കൃഷിരീതികൾ, കോഫി ബോർഡിന്റെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കോഫി ബോർഡ് ജൂനിയർ ലെയ്‌സൺ ഓഫീസർമാരായ ജയൻ, സുനിൽ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. കാപ്പികൃഷിയിൽ ജലസേചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അടിമാലി എക്സ്റ്റൻഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി.എസും, മറ്റു വിഷയങ്ങളിൽ ലെയ്‌സൺ ഓഫീസർ ലോകനാഥനും സംസാരിച്ചു.
ഏകദേശം ഇരുന്നൂറ്റമ്പതിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *