കണ്ണൂർ: മദ്യലഹരിയിൽ പരാക്രമം കാട്ടിയ ധർമ്മടം സ്റ്റേഷനിലെ എസ്.എച്ച്.ഒക്കെതിരെ ഗുരുതര ആരോപണവുമായി സുനിലിന്റെ അമ്മ രോഹിണി. ലാത്തി കൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചത് പോലെ പിടിച്ചു കുത്തിയെന്നും മകളുടെ കൈയിലും ലാത്തി കൊണ്ട് അടിച്ചതായും അസുഖം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും തുറന്നടിച്ചു. എസ്.എച്ച്.ഒ കെ.വി.സുമേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി കൂട്ടിച്ചേർത്തു.
മർദനമേറ്റ സുനിൽകുമാർ എ എസ് പി യ്ക്ക് നൽകിയ പരാതിയിൽ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം ആണ് കേസ്. അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്.