
രാജാക്കാട് മമ്മട്ടിക്കാനം ജമഅത്ത് കമ്മിറ്റിയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തിൽ സമൂഹ ഇഫ്താർ സംഗമം രാജാക്കാട് എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടത്തി.പ്രദേശത്തുള്ള മത സമുദായ നേതാക്കളും,രാഷ്ട്രീയ നേതാക്കളും, വ്യാപാരികളും,ജനപ്രതിനിധികളുമായ നിരവധി പേർ പങ്കെടുത്തു. 2019 ൽ ആണ് ആദ്യമായി ഇഫ്താർ സംഗമം മർച്ചന്റ് ഹാളിൽ നടത്തിയത്.തുടർന്നുള്ള 2 വർഷങ്ങളിലും കോവിഡ് കാരണം ആഘോഷങ്ങൾ നടത്തിയില്ല 2012 ൽ രാജാക്കാട് ഇടവകയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പളളിയുടെ പാരീഷ് ഹാളിലാണ് ഇഫ്താർ സംഗമം നടത്തിയത്. അവിടെ തന്നെ നോമ്പുതുറ പ്രാർത്ഥനയ്ക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു.തുടർന്നാണ് ഹൈന്ദവ സഹോദരങ്ങളുടെ താത്പര്യപ്രകാരം ഈ വർഷം എസ്.എൻ.ഡി പി ഹാളിൽ സമ്മേളിച്ചത്. ഇഫ്താർ സംഗമത്തിൽ ജമ അത്ത് കമ്മിറ്റി പ്രസിഡന്റ് ജമാൽ ഇടശ്ശേരിക്കുടി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൾ കലാം സ്വാഗതം ആശംസിച്ചു.ഇമാം നിസാർ ബാദ്രി പ്രാർത്ഥന നടത്തി,ഇമാം ഇബ്രാഹിം മൻസൂർ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പളളി വികാരി ഫാ.ജോബി വാഴയിൽ,എസ്.എൻ.ഡി.പി രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ,എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ബി മുരളിധരൻനായർ, വിശ്വകർമ്മ സഭ പ്രസിഡന്റ് വി.കെ മോഹനൻ,വികസന കൂട്ടായ്മ കോ-ഓഡിനേറ്റർ വി.എസ് ബിജു, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ, ജനപ്രതിനിധികളായ ഉഷാകുമാരി മോഹൻകുമാർ,കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്,ദീപ പ്രകാശ്,സമുദായ നേതാക്കളായ ബി.സാബു,എം ആർ അനിൽകുമാർ,വി.എ കുഞ്ഞുമോൻ,ആർ ബാലൻപിള്ള,ഷാജി വയലിൽ,എൻ.ജെ ചാക്കോ,പ്രിൻസ് മാത്യു.വി.വി ബാബു, സി.ആർ ഷാജി,എ.കെ ഷാജി ബേബിലാൽ,ടൈറ്റസ് ജേക്കബ്ബ്,എ.ഹംസ എന്നിവർ പ്രസംഗിച്ചു. രാജാക്കാട്ടിലെ ന്യൂനപക്ഷ സമുദായമായ മുസ്ലിം സഹോദരങ്ങളുടെ പെരുനാളുകൾ വലിയ ആഘോഷമായി മാറ്റി കൊണ്ടാണ് മറ്റു മതവിഭാഗങ്ങൾ മാതൃകയായത്.






