Timely news thodupuzha

logo

വ​ന്ദേ​ഭാ​ര​ത് കേ​ര​ള​ത്തി​ൽ 90 കി.​മീ വേ​ഗ​ത​യി​ൽ ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്തം! ഇ.​ ശ്രീ​ധ​ര​ൻ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 90 കി​ലോ മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ എം​ഡി ഇ.​ശ്രീ​ധ​ര​ൻ.

കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള ട്രാ​ക്കു​ക​ൾ വച്ച് ശ​രാ​ശ​രി 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യേ വ​ന്ദേ​ഭാ​ര​തി​ന് ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഇ​ത് വി​ഡ്ഢിത്ത​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ ട്രാ​ക്കു​ക​ളി​ൽ പ​ര​മാ​വ​ധി 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 90 മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​യെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ല. കേ​ര​ള​ത്തി​ലെ ട്രാ​ക്കു​ക​ളി​ലെ വ​ള​വു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാ​ൻ കു​റ​ഞ്ഞ​ത് പ​ത്ത് വ​ർ​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും.

അ​തേ​സ​മ​യം ആ​റോ ഏ​ഴോ വ​ർ​ഷം കൊ​ണ്ട് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ ഉ​ണ്ടാ​ക്കാ​മെ​ന്നും ഇ.​ശ്രീ​ധ​ര​ൻ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ പോ​കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ.

Leave a Comment

Your email address will not be published. Required fields are marked *