Timely news thodupuzha

വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ

കാസർകോഡ്: ബി.ജെ.പി നേതാക്കൾ പ്രചരിക്കുന്നതുപോലെയല്ല യാഥാർഥ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിൽവർ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം പറഞ്ഞു.

പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിൽമ ഒരു സഹകരണ പ്രസ്ഥാനമാണ്. വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും മിൽമ വില വർധനയിൽ കാനം വ്യക്തമാക്കി.

വില വർധന ഉണ്ടാകാറ് സർക്കാരുമായി ആലോചിച്ചാണ്. സർക്കാരുമായുള്ള ആശയവിനിമയത്തിൽ എവിടെയാണ് പിഴവ് ഉണ്ടായതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *